Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..


കോർപറേഷൻ ആസ്ഥാനത്തുണ്ടായത് നാടകീയ സംഭവങ്ങൾ...മേയർ VV രാജേഷിനെ അടിച്ചു വീഴ്ത്തി കാലൊടിച്ച് സിപിഎം.. വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ കേസ്..


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..

ബ്രൂവറി, ഡിസ്റ്റലറി അനുമതി സര്‍ക്കാര്‍ റദ്ദാക്കിയതിന് പിന്നാലെ മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കുമെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമവശങ്ങള്‍ ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് കത്ത് നല്‍കി 

10 OCTOBER 2018 03:58 PM IST
മലയാളി വാര്‍ത്ത

More Stories...

അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..

ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കോർപറേഷൻ ആസ്ഥാനത്തുണ്ടായത് നാടകീയ സംഭവങ്ങൾ...മേയർ VV രാജേഷിനെ അടിച്ചു വീഴ്ത്തി കാലൊടിച്ച് സിപിഎം.. വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ കേസ്..

ഒരു പവൻ സ്വർണത്തിന് 1,03,840 രൂപ; കുതിച്ച് കയറി സ്വർണ്ണവില

ബ്രൂവറി, ഡിസ്റ്റിലറി ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മൂന്നാമതും ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കി. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പുയര്‍ന്നതോടെയും വലിയ അഴിമതിയാണ് ഇതിന്റെ പിന്നില്‍ നടന്നതെന്ന് ജനങ്ങള്‍ മനസിലാക്കുകയും ചെയ്തപ്പോള്‍ മൂന്ന് ബ്രൂറിക്കും,ഡിസ്റ്റലറിക്കും നല്‍കിയ അനുമതി സര്‍ക്കാര്‍ റദ്ദ് ചെയ്യുകയായിരുന്നു. എന്നാല്‍ അനുമതി റദ്ദാക്കിയാലും മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും എതിരെ കേസ് എടുക്കാമെന്നാണ് അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 15 പറയുന്നത് കുറ്റം ചെയ്താല്‍ മാത്രമല്ല കുറ്റം ചെയ്യാനുള്ള ശ്രമം നടന്നുവെന്ന് ബോധ്യപ്പെട്ടാലും അന്വേഷണം നടത്തി കേസ് എടുക്കാം. 

അഴിമതി നിരോധന നിയമം സെക്ഷന്‍ 13 ലെ സബ് സെ്ക്ഷന്‍ ഒന്ന് പ്രകാരം രണ്ട് വര്‍ഷത്തില്‍ കുറയാത്ത തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. അതോടൊപ്പം ക്രിമിനല്‍ ഗൂഡാലോചനക്ക് 120 ബി പ്രകാരവും ഇവര്‍ക്ക് രണ്ടു പേര്‍ക്കുമെതിരെ കേസ് എടുക്കാവുന്നതാണ്. ബ്രൂവറികള്‍ക്കും ഡിസ്റ്റലറിക്കും നല്‍കിയ അനുമതി പിന്‍വലിച്ചെങ്കിലും അഴിമതിക്ക് ശ്രമം നടത്തിയെന്ന അഴിമതി നിരോധന വകുപ്പിലെ സെക്ഷന്‍ 13 പ്രകാരവും, ഐ പി സിയിലെ ക്രിമിനല്‍ ഗൂഡാലോചനക്കുള്ള 120 ബി പ്രകാരവും ശിക്ഷിക്കപ്പെടാവുന്ന കേസായതിനാല്‍ മുഖ്യമന്ത്രിക്കും, എക്‌സൈസ് മന്ത്രിക്കുമെതിരെ അഴമതി നിരോധന നിയമ പ്രകാരം അന്വേഷണം നടത്താനുള്ള അനുമതി നല്‍കാന്‍ ഗവര്‍ണ്ണര്‍ തെയ്യാറാണകണമെന്നാണ് രമേശ് ചെന്നിത്തല മൂന്നാമതും എഴുതിയ കത്തില്‍ ആവിശ്യപ്പെടുന്നത്. 

1999ലെ സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍ പറത്തിക്കൊണ്ടാണ് മൂന്ന് ബ്രൂവറിക്കും, ഒരു ഡിസ്റ്റലറിക്കും ഉള്ള അനുമതി സര്‍ക്കാര്‍ നല്‍കയിത്. വളരെ രഹസ്യമായി സര്‍ക്കാരിന് വേണ്ടപ്പെട്ട നാല് പേരില്‍ നിന്ന് മാത്രം അപേക്ഷകള്‍ എഴുതി വാങ്ങി അവര്‍ക്ക് ബ്രൂവറികളും ഡിസ്റ്റലറികളും അനുവദിക്കുകയാണ് ചെയ്തത്. അനുമതി ലഭിച്ച രണ്ടു കമ്പനികളെക്കുറിച്ചുള്ള ദുരൂഹത നില നില്‍ക്കുകയും ചെയ്യുന്നു. സാമ്പത്തിക നേട്ടത്തിന് വേണ്ടി ഔദ്യേഗിക പദവികള്‍ ദുരുപയോഗം ചെയ്ത് മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും ബ്രൂവറി ഡിസ്റ്റലറി ഉടമകളുമായി നടത്തിയ ഗൂഡാലോചനയാണ് ഈ ക്രമ വിരുദ്ധമായ ഇടപാടിലേക്കും അഴിമതിയിലേക്കും നയിച്ചതെന്ന് വ്യക്തമാവുകയാണ്.

ശ്രീ ചക്ര ഡിസ്റ്റലറീസ്, പവര്‍ ഇന്‍ഫ്രാടെക്, അപ്പോളോ ഡിസ്റ്റലിറീസ്, ശ്രീധര്‍ ബ്രൂവറീസ് എന്നിവയുടെ ഉടമകളുമായി മുഖ്യമന്ത്രിയും, എക്‌സൈസ് മന്ത്രിയും കുറ്റകരമായ ഗൂഡാലോചന നട്ത്തിയാണ് ചട്ടങ്ങള്‍ എല്ലാം ലംഘിച്ച് അവയ്ക് അനുമതി നല്‍കിയത്. ഇതില്‍ പവര്‍ ഇന്‍ഫ്രാടെക് വ്യാജ മേല്‍വിലാസമാണ് അപേക്ഷയില്‍ കാണിച്ചിരിക്കുന്നത്. മുന്‍ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയും, ഇപ്പോള്‍ രാജ്യസഭാംഗവുമായ വ്യക്തിയുടെ ഡല്‍ഹിയിലെ വീടിന്റെ വിലാസം സ്വന്തം മേല്‍വിലാസമായി നല്‍കിയാണ് ഇവര്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. 

മാത്രമല്ല ഈ കമ്പനിക്ക് കിന്‍ഫ്രയുടെ പത്തേക്കര്‍ ഭൂമി നല്‍കാനുള്ള തിരുമാനവും വലിയ ക്രമക്കേടിന്റെ ഫലമായിട്ടുണ്ടായതായിരുന്നു. അപേക്ഷ കിട്ടിയ ഉടന്‍ യാതൊരു അന്വേഷണവും നടത്താതെ ഭൂമി നല്‍കാന്‍ അധികാരമില്ലാത്ത ഉദ്യേഗസ്ഥന്‍ പവര്‍ ഇന്‍ഫ്രാടെകിന് ഭൂമി അനുവദിച്ച് നല്‍കുകയായിരുന്നു. ബ്‌ളെന്റിംഗ് ആന്റ് കോമ്പൗണ്ടിംഗ് യൂണിറ്റ് അനുവദിച്ച ശ്രീ ചക്ര ഡിസ്റ്റലറീസ് എന്ന കമ്പനിക്ക് കേവലം പതിനായിരം രൂപ മൂലധനം മാത്രമാണുള്ളത്. മാത്രമല്ല ഇവര്‍ക്ക് രജിസ്‌ട്രേഷനുമില്ല.

എക്‌സൈസ് വകുപ്പിന്റെ ഭാഗത്ത് നിന്ന് യാതൊരു അന്വേഷണവും നടത്താതെയാണ് ഭൂമിയോ ഓഫിസോ സ്വന്തമായി ഇല്ലാത്ത കമ്പനിക്ക് ഡിസ്റ്റലറി തുടങ്ങാനായി അനുമതി നല്‍കിയത്. യാതൊരു സാമ്പത്തിക പശ്ചാത്തലവും ഇല്ലാത്ത ഈ രണ്ട് കമ്പനികളുടെ ഉടമകള്‍ ആര് എന്നതിനെക്കുറിച്ച് വലിയ ദുരൂഹത ഉണ്ടെന്നും രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ketan-Agarwal-murder കൊടുംചൂടിൽ ഹൂഡി ധരിച്ച് കൊലപാതകി;  (48 minutes ago)

VEENA VIJAYAN പിണറായിയും സംശയ നിഴലില്‍  (54 minutes ago)

Hibi-Edens-house യുവാവ് അറസ്റ്റിൽ  (1 hour ago)

VEENA VIJAYAN പിണറായി വിജയനെ മകൾ ഒറ്റിയോ?  (1 hour ago)

Mayor VV Rajesh കോർപറേഷൻ ഭരണം പ്രതിസന്ധിയിലേക്ക്  (1 hour ago)

മൈക്ക് ചതിച്ചപ്പോൾ അയാളുടെ തനിരൂപം വെളിച്ചത്തായി; ഒരേ വിഷയത്തിൽ സഭയ്ക്ക് അകത്ത് സെക്കൻഡുകളുടെ വ്യത്യാസത്തിൽ രണ്ടുതരം നിലപാട്, മുഖ്യമന്ത്രി ചെയ്തത് നിയമസഭയെ തെറ്റിദ്ധരിപ്പിക്കൽ  (1 hour ago)

500 മുതല്‍ 700 രൂപ; ആശ്വാസ വാര്‍ത്ത; വാണിജ്യ സിലിണ്ടര്‍ വില കുറയും  (1 hour ago)

ഒരു പവൻ സ്വർണത്തിന് 1,03,840 രൂപ; കുതിച്ച് കയറി സ്വർണ്ണവില  (1 hour ago)

വിഡി സർക്കാരിന് ഇരട്ടത്താപ്പ് ; ബെക്കാർഡിക്കായി ഇടത് സർക്കാർ ഇടപെടൽ നടത്തിയെന്ന ആരോപണം തെറ്റ്. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നീക്കം ദുരൂഹം, മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിൽ അഴിമതിയെന്ന് എം വി ഗോവിന്  (2 hours ago)

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക  (3 hours ago)

മൂന്നാം തവണയും ചോദ്യം ചെയ്യൽ!! വീണ ഇത്തവണ കുരുങ്ങും.. അച്ഛനേയും മകളേയും മാറി മാറി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം  (3 hours ago)

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ  (3 hours ago)

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (5 hours ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (5 hours ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (5 hours ago)

Malayali Vartha Recommends