Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..


കോർപറേഷൻ ആസ്ഥാനത്തുണ്ടായത് നാടകീയ സംഭവങ്ങൾ...മേയർ VV രാജേഷിനെ അടിച്ചു വീഴ്ത്തി കാലൊടിച്ച് സിപിഎം.. വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ കേസ്..


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..

രണ്ട് വള്ളത്തില്‍ ചവിട്ടിയ ദേവസം ബോര്‍ഡ് പ്രസിഡന്റ് ഉടന്‍ താഴെ വീഴും; തറയില്‍ വന്നാല്‍ സ്ത്രീകള്‍ അരിയ്ക്കും മുകളില്‍ കേറിയാല്‍ പാര്‍ട്ടി അരിക്കുമെന്ന അവസ്ഥയില്‍ എ. പത്മകുമാര്‍ അന്തിയുറങ്ങിയതു ബോര്‍ഡ് ഓഫീസില്‍; ഭക്തരെ സേവിക്കാത്ത പ്രസിഡന്റിനെ ഭക്തര്‍ക്ക് വേണ്ടെന്ന നിലപാട് കടുപ്പിച്ചതോടെ പ്രസിഡന്റിന്റെ മലകയറ്റം കഠിനമാകും

11 OCTOBER 2018 09:01 AM IST
മലയാളി വാര്‍ത്ത

More Stories...

അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..

ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കോർപറേഷൻ ആസ്ഥാനത്തുണ്ടായത് നാടകീയ സംഭവങ്ങൾ...മേയർ VV രാജേഷിനെ അടിച്ചു വീഴ്ത്തി കാലൊടിച്ച് സിപിഎം.. വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ കേസ്..

ഒരു പവൻ സ്വർണത്തിന് 1,03,840 രൂപ; കുതിച്ച് കയറി സ്വർണ്ണവില

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടു പ്രതിഷേധം കത്തിപ്പടരുന്നതിനിടെ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് മൂത്രമൊഴിക്കാന്‍ പോലും പുറത്തിറങ്ങാന്‍ കഴിയുന്നില്ല. ഭക്തരുടെ അവകാശം സംരക്ഷിക്കാത്ത ബോര്‍ഡും പ്രസിഡന്റും വേണ്ടെന്നാണ് ജനങ്ങളുടെ അഭിപ്രായം. അതേസമയം പാര്‍ട്ടിക്കാരും കൈവിട്ടതോടെ രക്തസാക്ഷിയായി നല്ലൊരു അയ്യപ്പ ഭക്തനാകാനാണ് പത്മകുമാര്‍ ശ്രമിക്കുന്നത്. 

അതേസമയം ബോര്‍ഡിന്റെ ഭരണം സ്തംഭിച്ച അവസ്ഥയാണ്. ശബരിമല മണ്ഡലതീര്‍ഥാടനം ആരംഭിക്കാന്‍ അഞ്ചാഴ്ച മാത്രം ശേഷിക്കേ, മുന്നൊരുക്കങ്ങള്‍ താളംതെറ്റി. സുപ്രീം കോടതി വിധിപ്രകാരം യുവതികള്‍ ദര്‍ശനത്തിനെത്തിയാല്‍ എല്ലാ സൗകര്യവുമൊരുക്കുമെന്ന് ആണയിടുമ്പോഴും പുരുഷതീര്‍ഥാടകര്‍ക്കു പോലുമുള്ള സൗകര്യങ്ങള്‍ ഒരുക്കാനായിട്ടില്ല.

എരുമേലിയിലും പമ്പയിലും സന്നിധാനത്തും അടിസ്ഥാനസൗകര്യങ്ങള്‍ ഒന്നുമായിട്ടില്ല. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം യോഗങ്ങള്‍ കൂടുന്നതു മാത്രമാണു ബോര്‍ഡ് നിലവിലുണ്ടെന്നതിന് ഏകദൃഷ്ടാന്തം. അംഗങ്ങള്‍ തമ്മിലുള്ള പടലപ്പിണക്കങ്ങളും ബോര്‍ഡിനു കൂനിന്മേല്‍ കുരുവായി. 

മണ്ഡലതീര്‍ഥാടനത്തിനു മാസങ്ങള്‍ക്കു മുമ്പേ എരുമേലിയിലെയും പമ്പയിലെയും സന്നിധാനത്തെയും താല്‍ക്കാലിക ശൗചാലയങ്ങള്‍, കടകള്‍, നാളികേരസംഭരണം, പാര്‍ക്കിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ലേലം ചെയ്യേണ്ടതാണ്. അതില്‍ മിക്കതും മുടങ്ങി. എരുമേലിയില്‍ ദേവസ്വം ഓഫീസ് പൂട്ടിക്കിടക്കുന്നു. പമ്പാതീരത്തെ ശൗചാലയങ്ങളില്‍ ഏറെയും പ്രളയത്തില്‍ ഒലിച്ചുപോയി. അവ പുനര്‍നിര്‍മിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. 

സന്നിധാനത്ത് അരവണ നിര്‍മാണത്തിനുള്ള ലോഡ് കണക്കിനു ശര്‍ക്കര നനഞ്ഞുനശിച്ചു. പകരം ശര്‍ക്കര എത്തിച്ചിട്ടില്ല. ശര്‍ക്കര കൊണ്ടുവന്നാലും സന്നിധാനത്ത് എത്തിക്കാന്‍ മാര്‍ഗമില്ല. ഇത്രയേറെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴും ബോര്‍ഡ് നിസംഗതയിലാണ്. ശബരിമല പ്രതിഷേധങ്ങളുടെ ഭാഗമായി, ബോര്‍ഡ് വക ക്ഷേത്രങ്ങളില്‍ കാണിക്കയിടരുതെന്ന പ്രചാരണം സാമൂഹികമാധ്യമങ്ങളില്‍ ഉള്‍പ്പെടെ സജീവമാണ്. ഇതു ശബരിമലയില്‍ ഉള്‍പ്പെടെ വരുമാനത്തെ ബാധിക്കുമെന്ന ആശങ്കയുണ്ട്

പ്രതിഷേധം ഭയന്ന് പുറത്തിറങ്ങാന്‍പോലും കഴിയാത്ത അവസ്ഥയിലാണു ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും. പത്തനംതിട്ടയിലെ വസതിയിലേക്കു യുവമോര്‍ച്ച മാര്‍ച്ച് നടത്തിയതിനേത്തുടര്‍ന്ന് പ്രസിഡന്റ് എ. പത്മകുമാര്‍ അന്തിയുറങ്ങിയതു ബോര്‍ഡ് ഓഫീസില്‍! ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പരിപാടികളിലൊന്നും പ്രസിഡന്റിനെയോ അംഗങ്ങളെയോ പങ്കെടുപ്പിക്കുന്നില്ല. നവരാത്രിയോട് അനുബന്ധിച്ച് വിവിധ ക്ഷേത്രങ്ങളില്‍ നവാഹയജ്ഞങ്ങള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഉദ്ഘാടനം ചെയ്യേണ്ടതു ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്നു. പത്തനംതിട്ട ജില്ലയിലെ ഓമല്ലൂര്‍ ചക്കുളത്തുകാവില്‍ ഉദ്ഘാടകനായും മലയാലപ്പുഴ ക്ഷേത്രത്തില്‍ മുഖ്യാതിഥിയായും പത്മകുമാറിനെയാണ് നിശ്ചയിച്ചിരുന്നത്. രണ്ടിടത്തും അദ്ദേഹത്തിന് എത്താനായില്ല. 

പത്മകുമാര്‍ എത്തിയാല്‍ തടയാന്‍ ഓമല്ലൂര്‍ ചക്കുളത്തുകാവില്‍ സ്ത്രീകള്‍ സംഘടിച്ചിരുന്നു. ബോര്‍ഡിനു കീഴിലുള്ള മിക്ക ക്ഷേത്രങ്ങളിലെയും ഉപദേശകസമിതികളും സേവാസംഘങ്ങളും ഭരണസമിതിക്ക് എതിരായതും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു.

സി.പി.എം. നേതൃത്വവും പത്മകുമാറിനെ കൈവിട്ട അവസ്ഥയാണ്. 'സൈബര്‍ സഖാക്കളും' അദ്ദേഹത്തെ പിന്തുണയ്ക്കുന്നില്ല. പാര്‍ട്ടിക്ക് അനഭിമതനാകും എന്നതുകൊണ്ടു മാത്രമാണു പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാനുള്ള നീക്കത്തില്‍നിന്നു പിന്മാറിയതെന്നും സൂചനയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ketan-Agarwal-murder കൊടുംചൂടിൽ ഹൂഡി ധരിച്ച് കൊലപാതകി;  (38 minutes ago)

VEENA VIJAYAN പിണറായിയും സംശയ നിഴലില്‍  (44 minutes ago)

Hibi-Edens-house യുവാവ് അറസ്റ്റിൽ  (54 minutes ago)

VEENA VIJAYAN പിണറായി വിജയനെ മകൾ ഒറ്റിയോ?  (1 hour ago)

Mayor VV Rajesh കോർപറേഷൻ ഭരണം പ്രതിസന്ധിയിലേക്ക്  (1 hour ago)

മൈക്ക് ചതിച്ചപ്പോൾ അയാളുടെ തനിരൂപം വെളിച്ചത്തായി; ഒരേ വിഷയത്തിൽ സഭയ്ക്ക് അകത്ത് സെക്കൻഡുകളുടെ വ്യത്യാസത്തിൽ രണ്ടുതരം നിലപാട്, മുഖ്യമന്ത്രി ചെയ്തത് നിയമസഭയെ തെറ്റിദ്ധരിപ്പിക്കൽ  (1 hour ago)

500 മുതല്‍ 700 രൂപ; ആശ്വാസ വാര്‍ത്ത; വാണിജ്യ സിലിണ്ടര്‍ വില കുറയും  (1 hour ago)

ഒരു പവൻ സ്വർണത്തിന് 1,03,840 രൂപ; കുതിച്ച് കയറി സ്വർണ്ണവില  (1 hour ago)

വിഡി സർക്കാരിന് ഇരട്ടത്താപ്പ് ; ബെക്കാർഡിക്കായി ഇടത് സർക്കാർ ഇടപെടൽ നടത്തിയെന്ന ആരോപണം തെറ്റ്. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നീക്കം ദുരൂഹം, മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിൽ അഴിമതിയെന്ന് എം വി ഗോവിന്  (2 hours ago)

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക  (3 hours ago)

മൂന്നാം തവണയും ചോദ്യം ചെയ്യൽ!! വീണ ഇത്തവണ കുരുങ്ങും.. അച്ഛനേയും മകളേയും മാറി മാറി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം  (3 hours ago)

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ  (3 hours ago)

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (4 hours ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (5 hours ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (5 hours ago)

Malayali Vartha Recommends