ചാത്തന്നൂരിൽ കായലിൽ ചാടിയ പ്ലസ് ടൂ കമിതാക്കളിൽ പെൺകുട്ടിയുടെ മൃതദേഹവും കണ്ടെത്തി

പരവൂര്‍ കായലില്‍ ചാടിയ വിദ്യാര്‍ഥികളില്‍ പെണ്‍കുട്ടിയുടെ മൃതദേഹവും കണ്ടെടുത്തു. ചാത്തന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ടി. ലിന്‍സിയുടെ മൃതദേഹമാണ് കാപ്പില്‍ ലേക്ക് പാലസിനു സമീപത്തുനിന്നു കണ്ടെടുത്തത്. ലിന്‍സിക്കൊപ്പം ചാടിയ ആദിച്ചനല്ലൂര്‍ എപി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി വി.വിച്ചുവിന്റെ മൃതദേഹം ഇന്നലെ ലഭിച്ചിരുന്നു. ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് ഇരുവരെയും പരവൂര്‍ കലക്കോട് കിളിമുക്ക് റെയില്‍വേ പാലത്തിന്റെ ഭാഗത്ത് നാട്ടുകാര്‍ കണ്ടത്.
പിന്നീട് പാലത്തിനരികില്‍ ഇരുവരുടെയും ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്നത് കണ്ടു. തുടര്‍ന്ന് പരവൂര്‍ ഫയര്‍ ഫോഴ്സെത്തി വിദ്യാര്‍ത്ഥികള്‍ക്കായി തിരച്ചില്‍ നടത്തി. വൈകിട്ട് ആറരയോടെ വിച്ചുവിന്റെ മൃതദേഹം കരയ്ക്കെടുത്തു.ഇരുവരും ഇന്നലെ രാവിലെ സ്‌കൂളില്‍ പോകുന്നതിനായി ഇറങ്ങിയകാണെന്ന് വീട്ടുകാര്‍ പറയുന്നു. വിച്ചു ആദിച്ചനല്ലൂര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിയും ലിന്‍സി ചാത്തന്നൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കോമേഴ്സ് വിദ്യാര്‍ത്ഥിനിയുമാണ്. സമീപവാസികളായ ഇരുവരും പ്രണയ ബന്ധത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ലിന്സിയുടെ മൃതദേഹം ഇന്നലെ വൈകിട് അഞ്ചോടെ വടക്കേ മൈലക്കാട്ട് സെന്റ് ജോർജ് കത്തോലിക്കാ ദേവാലയത്തിലും വിച്ചുവിന്റെ മൃതദേഹം ഉച്ചയ്ക്ക് രണ്ടോടെ വീട്ടുവളപ്പിലും സംസ്‌ക്കരിച്ചു.
https://www.facebook.com/Malayalivartha
























