ലോക മാധ്യമങ്ങൾ കേരളത്തിലേക്ക്; ഓരോ ദിവസവും തെരുവിലേക്ക് ഇറങ്ങുന്ന ലക്ഷക്കണക്കിന് ഭക്തർ ഒത്തു ചേർന്ന് തലസ്ഥാനത്തേയ്ക്ക്: ഭജനയും ജപവും ശരണം വിളികളും മുഴുകുമ്പോൾ പ്രതിഷേധ സമരവുമായി സി പി എമ്മും

ശബരിമല സ്ത്രീപ്രവേശന വിഷയം ആളിക്കത്തുന്നു.വിഷയത്തിൽ പ്രതിഷേധിച്ചു ഇന്ന് പന്തളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ലോങ് മാർച്ച് ശബരിമല സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ചു. നാലു ദിവസം നീണ്ടു നിൽക്കുന്ന മാർച്ചിൽ 5 ലക്ഷം പേര് പങ്കെടുക്കുമെന്ന് ശബരിമല സംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചു.ഇന്ന് രാവിലെ 9നു ആരംഭിച്ചു. ശബരിമല സംരക്ഷണ സമിതി, രാജ്യാന്തര ഹിന്ദു പരിഷത്ത്, മാതൃസമിതികൾ, ഗുരുസ്വാമിമാർ, അയ്യപ്പ വിശ്വാസികൾ എന്നിവരുടെ നേതൃത്വത്തിലാണ് മാർച്ച്.
ഉത്തർപ്രദേശ് യുവ ജാൻസിറാണി എന്നറിയപ്പെടുന്ന സാധ്വി ബാലിക സരസ്വതിയാണ് ഉദ്ഘടനം ചെയ്തത്..വട്ടപ്പാറ വരെ വാഹനത്തിലും അവിടെ നിന്നു കവടിയാർ വരെ കാൽനടയായുമാണ് മാർച്ച്.പന്തളത്തു നിന്നു പുറപ്പെട്ട് അടൂർ, കൊട്ടാരക്കര, പുനലൂർ, തെന്മല വഴി കുളത്തുപ്പുഴയിൽ ആദ്യ ദിനം ക്യാംപ് ചെയ്യും.
12ന് കുളത്തുപ്പുഴയിൽ നിന്നു തുടങ്ങി അഞ്ചൽ, ആയൂർ, ചടയമംഗലം വഴി നിലമേൽ എത്തും. 13ന് കിളിമാനൂർ, വെഞ്ഞാറമൂട്,വെമ്പായം വഴി വട്ടപ്പാറ. 14 ന് വട്ടപ്പാറയിൽ നിന്നു പുറപ്പെട്ട് തിരുവനന്തപുരം നഗരം ചുറ്റി 12 കിലോമീറ്റർ ഭാഗത്താണ് അഞ്ചു ലക്ഷം ഭക്തർ നടന്നു നീങ്ങുക എന്ന് ശബരിമല സംരക്ഷണ സമിതി പത്തനംതിട്ട ജില്ലാ അധ്യക്ഷൻ സുഭാഷ് തണ്ണിത്തോട്, ഓർഗനൈസിങ് സെക്രട്ടറി വിനു ഹരി നാരായണൻ എന്നിവർ അറിയിച്ചു.
വിഷയത്തില്‍ കേരള സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഹിന്ദുമതവിശ്വാസികളെ ഭിന്നിപ്പിച്ചുകൊണ്ട് രാഷ്ട്രീയമുതലെടുപ്പ് നടക്കുന്നതിനാൽ ശക്തമായ പ്രതിഷേധമായിരിക്കും നടക്കുക എന്ന് സൂചന. വരും ദിവസങ്ങളിൽ ആളിക്കത്താൻ സാധ്യത ഉള്ളതിനാൽ എന്തും നടക്കും എന്ന് തന്നെ കരുതാം.
https://www.facebook.com/Malayalivartha
























