Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോർപറേഷൻ ആസ്ഥാനത്തുണ്ടായത് നാടകീയ സംഭവങ്ങൾ...മേയർ VV രാജേഷിനെ അടിച്ചു വീഴ്ത്തി കാലൊടിച്ച് സിപിഎം.. വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ കേസ്..


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..

ശബരിമല പ്രവേശനത്തില്‍ സ്ത്രീകള്‍ക്ക് അനുകൂല നിലപാടുമായി ശ്രീ ശ്രീ രവിശങ്കര്‍

11 OCTOBER 2018 07:48 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലെ അറിയപ്പെടുന്ന ആത്മീയാചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നത് സ്വാഗതാര്‍ഹമാണെന്ന് അഭിപ്രായപ്പെട്ടു. കട്ടക്കില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ശബരിമല പ്രവേശനത്തില്‍ സ്ത്രീകള്‍ക്ക് അനുകൂലമായ തന്റെ നിലപാട് അദ്ദേഹം വെളിപ്പെടുത്തിയത്.

ശബരിമലയിലെ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് സ്ത്രീകള്‍ മല ചവിട്ടട്ടെ എന്നാണ് ശ്രീ ശ്രീ രവിശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞത്. എന്തായാലും ഇന്ത്യയിലെ അറിയപ്പെടുന്ന ആത്മീയാചാര്യന്റെ പ്രസ്താവന വന്‍ വിവാദത്തിലേക്കു നീങ്ങിയേക്കുമെന്നാണ് സൂചന. ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നത് സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ ആചാരങ്ങള്‍ക്ക് പിന്നിലും ശാസ്ത്രീയ കാരണമുണ്ട്. കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ ഉണ്ടാവണം. മുമ്പ് ശബരിമലയിലേക്കുള്ള യാത്ര ദുര്‍ഘടമായിരുന്നു. ദിവസങ്ങളും ആഴ്ചകളും നടന്നാല്‍ മാത്രമായിരുന്നു ശബരിമലയില്‍ എത്താന്‍ സാധിക്കുക. ഇന്ന് സ്ഥിതി മാറിയെന്നും സാഹചര്യങ്ങള്‍ മാറുമ്പോള്‍ ഇത്തരം കാരണങ്ങള്‍ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ സുപ്രീംകോടതി വിധി യുക്തിസഹമാണെന്നും കട്ടക്കില്‍ മാധ്യമങ്ങളോട് രവിശങ്കര്‍ പറഞ്ഞു.

'പണ്ട് സന്നിധാനത്ത് എത്തിച്ചേരാന്‍ ദിവസങ്ങളും ആഴ്ചകളുമെടുക്കുമായിരുന്നു. ശബരിമലയിലേക്കുള്ള യാത്ര അത്രത്തോളം ദുര്‍ഘടമായിരുന്നു. ഒരുപാട് തിരക്കിനിടയിലുടെ നഗ്‌നപാദരായാണ് ഭക്തര്‍ മല ചവിട്ടിയിരുന്നത്. ആ സാഹചര്യത്തില്‍ ആര്‍ത്തവ ദിനങ്ങളില്‍ സ്ത്രീകള്‍ക്ക് ശബരിമല യാത്ര അസാധ്യമായിരുന്നു. അതുകൊണ്ടാണ് സ്ത്രീകളെ ക്ഷേത്രത്തില്‍ നിന്ന് അകറ്റിനിര്‍ത്തിയത്. എന്നാല്‍ ഇന്ന് കാലം മാറി. സാഹചര്യങ്ങളും മെച്ചപ്പെട്ടു. ഇന്ന് ശബരിമലയിലേക്കുള്ള യാത്ര അനായാസമായിക്കഴിഞ്ഞു. സ്ത്രീകള്‍ക്കും ക്ഷേത്രത്തിലെത്താന്‍ കഴിയും. നമ്മുടെ എല്ലാ ആചാരങ്ങള്‍ക്ക് പിന്നിലും ഒരു ശാസ്ത്രീയ ഘടകമുണ്ട്. സുപ്രിംകോടതി വിധിയെ മാനിക്കാന്‍ എതിര്‍പ്പുള്ളവരും തയാറാകണമെന്നും ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു.

ആത്മീയാചാര്യന്‍ തന്നെ ശബരിമല വിഷയത്തില്‍ സ്ത്രീകള്‍ക്ക് അനുകൂലമായി നിലപാടെടുത്തത് വന്‍ വിവാദമാകാന്‍ സാധ്യതയുണ്ട്. മുസ്ലിം സമുദായം അയോധ്യ പ്രശ്‌നത്തില്‍ അവരുടെ അവകാശം ഉപേക്ഷിച്ച് മാതൃക കാണിച്ചില്ലെങ്കില്‍ ഇന്ത്യയില്‍ സിറിയയിലെന്നപോലെ ഒരു ആഭ്യന്തരയുദ്ധം ഉണ്ടായേക്കാമെന്ന് രവിശങ്കര്‍ നടത്തിയ പ്രസ്താവന വന്‍ വിവാദമായിരുന്നു. ഇതില്‍ പൊലീസ് രവിശങ്കറിനെതിരെ കേസെടുക്കുകയുണ്ടായി. സ്വവര്‍ഗാനുരാഗം ശാരീരിക പ്രവണത മാത്രമാണെന്നും അത് സാവധാനം മാറുമെന്നും നേരത്തെ ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞതും വലിയതോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.

  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Mayor VV Rajesh കോർപറേഷൻ ഭരണം പ്രതിസന്ധിയിലേക്ക്  (4 minutes ago)

മൈക്ക് ചതിച്ചപ്പോൾ അയാളുടെ തനിരൂപം വെളിച്ചത്തായി; ഒരേ വിഷയത്തിൽ സഭയ്ക്ക് അകത്ത് സെക്കൻഡുകളുടെ വ്യത്യാസത്തിൽ രണ്ടുതരം നിലപാട്, മുഖ്യമന്ത്രി ചെയ്തത് നിയമസഭയെ തെറ്റിദ്ധരിപ്പിക്കൽ  (5 minutes ago)

500 മുതല്‍ 700 രൂപ; ആശ്വാസ വാര്‍ത്ത; വാണിജ്യ സിലിണ്ടര്‍ വില കുറയും  (26 minutes ago)

ഒരു പവൻ സ്വർണത്തിന് 1,03,840 രൂപ; കുതിച്ച് കയറി സ്വർണ്ണവില  (46 minutes ago)

വിഡി സർക്കാരിന് ഇരട്ടത്താപ്പ് ; ബെക്കാർഡിക്കായി ഇടത് സർക്കാർ ഇടപെടൽ നടത്തിയെന്ന ആരോപണം തെറ്റ്. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നീക്കം ദുരൂഹം, മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിൽ അഴിമതിയെന്ന് എം വി ഗോവിന്  (1 hour ago)

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക  (2 hours ago)

മൂന്നാം തവണയും ചോദ്യം ചെയ്യൽ!! വീണ ഇത്തവണ കുരുങ്ങും.. അച്ഛനേയും മകളേയും മാറി മാറി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം  (2 hours ago)

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ  (2 hours ago)

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (3 hours ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (4 hours ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (4 hours ago)

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്  (4 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (13 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (14 hours ago)

Malayali Vartha Recommends