Widgets Magazine
17
Oct / 2018
Wednesday
Forex Rates:

1 aed = 20.05 inr 1 aud = 52.58 inr 1 eur = 85.21 inr 1 gbp = 97.06 inr 1 kwd = 243.04 inr 1 qar = 20.22 inr 1 sar = 19.62 inr 1 usd = 73.63 inr

EDITOR'S PICK


ഹോളിവുഡ് താരത്തിന്റെ പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് സിനിമ പ്രേമികള്‍


സല്‍മാന്‍ ഖാനെതിരെ ലൈംഗിക ആരോപണവുമായി പൂജ


ഭീഷണി വേണ്ട... ഭീഷണിയുടെ സ്വരം അമ്മയില്‍ വിലപ്പോവില്ല; നടന്‍ സിദ്ദിഖിനെതിരെ ആഞ്ഞടിച്ച് ജഗദീഷും ബാബുരാജൂം


ദിവ്യ പറഞ്ഞതിലും കാര്യമുണ്ട്.... നടി ദിവ്യാ ഗോപിനാഥ് ഉന്നയിച്ച ആരോപണങ്ങളില്‍ പകുതിയില്‍ കൂടുതലും അസത്യമാണെന്ന് നടന്‍ അലന്‍സിയര്‍; ദിവ്യയോട് മാപ്പുപറഞ്ഞ് പ്രശ്‌നം അവസാനിപ്പിച്ചതാണ്


അലൻസിയർ പിച്ചിച്ചീന്താൻ ശ്രമിച്ചത് എന്നെ; പെണ്‍കുട്ടികളെയെല്ലാം അയാള്‍ ഉപയോഗിച്ചെന്ന് മറ്റ് സെറ്റുകളിൽ പോയി സന്തോഷത്തോടെ പറഞ്ഞു; അയാളെ ഞാൻ ചീത്തവിളിച്ചപ്പോൾ പൊട്ടിക്കരഞ്ഞ് എന്റെ മുമ്പിൽ അഭിനയിച്ചു: ദിവ്യ ഗോപിനാഥ് വെളിപ്പെടുത്തുന്നു

മകളുടെ പ്രായമുള്ള വിദ്യാർത്ഥിനികളോട് സഹപാഠികളായ ആൺകുട്ടികളുടെ കൂടെ കിടക്ക പങ്കിടാൻ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് അധ്യാപകൻ ആക്രോശിച്ചു; പിതൃ തുല്യന്റെ വാക്കുകൾ കേട്ട് പെൺകുട്ടികൾ പൊട്ടിക്കരഞ്ഞിട്ടും അനുവാദമില്ലാതെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഫിസിക്സ് അധ്യാപകന്റെ ഭീഷണി

11 OCTOBER 2018 06:31 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ന് നെഞ്ചിടിപ്പോടെ കേരളം; ശബരിമല വിഷയം കുടുതൽ വഷളാകുന്നു യുവതികളെ പ്രവേശിപ്പിക്കാതിരിക്കാൻ ഭക്തർ നിരവധിപേർ നിലയ്ക്കലിൽ; ഇവരെ ചെറുക്കാനായി സേനയും; യുദ്ധ ഭൂമിയാകാൻ നിലയ്ക്കൽ

കനത്ത മഴയിലും നിലയ്ക്കലിൽ സംഘർഷം; തമിഴ് സ്ത്രീയെയും ബന്ധുവിനെയും ക്രൂര മർദ്ദനത്തിനിരയാക്കി; കാഴ്ചക്കാരായി പോലീസ്

ഒരു ജനതയുടെ ജീവനല്ല ഇപ്പോള്‍ വലുത്; ശബരിമലയിലേക്കത്താന്‍ വരുന്ന യുവതികളോട് ചെറുതായൊന്ന് അരുതെന്ന് പറയാന്‍ ക്രമസമാധാന പ്രശ്‌നം മാത്രം പോരെ !

അന്ന് പുലർച്ചെ വാഹനമോടിച്ചത് ബാലഭാസ്കർ, ലക്ഷ്മിയും മകളും മുൻവശത്തെ ഇടതു സീറ്റിലായിരുന്നു; അപകടത്തിൽ ഒപ്പമുണ്ടായിരുന്ന ഡ്രൈവർ അർജ്ജുന്റെ മൊഴി

ദിലീപിനെതിരായ ആരോപണം സ്ഥിരീകരിച്ച്‌ സിദ്ദിഖിന്റെ മൊഴി ; ദിലീപ് അവസരങ്ങള്‍ തട്ടിമാറ്റിയിട്ടുണ്ടെന്ന് നടി തന്നോട് പരാതി പറഞ്ഞിട്ടുണ്ടെന്നും ഇക്കാര്യം താന്‍ ദിലീപിനോട് ചോദിച്ചിട്ടുമുണ്ടെന്നും സിദ്ദിഖ്

സഹപാഠിയായ വിദ്യാർത്ഥിയെ പുറത്താക്കിയത് ചോദ്യം ചെയ്ത വിദ്യാര്‍ത്ഥിനികാളോട് കാട്ടക്കട കോളേജ് പ്രിന്‍സിപ്പലും അദ്ധ്യാപകരും മോശമായി പെരുമാറിയതായി പരാതി. കാരണം ചോദിച്ചെത്തിയ പെൺകുട്ടികളോട് ആണ്‍ കുട്ടികളുടെ കൂടെ കിടക്കാന്‍ ആക്രോശിച്ചശേഷം അധ്യാപകൻ അനുവാദമില്ലാതെ പെണ്‍കുട്ടികളുടെ ദൃശ്യം മൊബൈലില്‍ പകർത്തുകയായിരുന്നു.

അതേസമയം പ്രതിഷേധിക്കാന്‍ ക്ലാസ് വിട്ട ഇറങ്ങിയ വിദ്യാര്‍ത്ഥിയുടെ കഴുത്തിന് കുത്തിപ്പിടിച്ചു മറ്റൊരു അദ്ധ്യാപകനും വിദ്യാത്ഥിയെ മർദ്ദിച്ചതായും പരാതിയുണ്ട്. പ്രതിഷേധം അറിയിച്ച വിദ്യാര്‍ത്ഥികളെ തെറി വിളിച്ച് ആട്ടി പായിച്ച് പ്രിന്‍സിപ്പാളിന്റെ നടപടിയോടെ കോളേജിലെ പ്രശ്നങ്ങള്‍ രൂക്ഷമാവുകയാണ്.
.
സിഎസ്ഐ മാനേജ്മെന്റിന് കീഴിലെ കാട്ടക്കട കോളേജില്‍ വിദ്യാര്‍ത്ഥി സമരത്തിനിടയിലായിരുന്നു ഇത്തരത്തിലുള്ള സംഭവ വികാസങ്ങൾ അരങ്ങേറിയത്. ബെര്‍ത്ത് ഡേ ആഘോഷിച്ചതിന് കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ ഫിസിക്‌സ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി അജിനെ പുറത്താക്കിയതാണ് കോളേജില്‍ വലിയ പ്രതിഷേധത്തിന് വഴി വെച്ചിരിക്കുന്നത്.

ബെര്‍ത്ത് ഡേ ആഘോഷങ്ങളുടെ ഭാഗമായി കോളേജ് ഗ്രൗണ്ടിനടുത്ത വാട്ടര്‍ ടാങ്കില്‍ വിദ്യാര്‍തഥികല്‍ കളിച്ചതാണ് കോളേജ് അധികൃതരെ പ്രകോപിപ്പിച്ചത്. ഇതേ തുടര്‍ന്ന് അജിന്റെ വീട്ടുകാരെ വിളിച്ചു വരുത്തി പ്രിന്‍സിപ്പിള്‍ പോള്‍ രാജ് മകനെ ഇനി ഇവിടെ പഠിപ്പിക്കാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് മാനസിക വിഷമത്തിലായ അജിന്‍ കോളേജിലെ പെണ്‍കുട്ടികള്‍ അടക്കമുള്ളവരെ വിളിച്ചു കാര്യം പറഞ്ഞു. ഇതോടെയാണ് ഫിസിക്‌സ് ഡിപ്പാര്‍ട്ടുമെന്റിലെ പെണ്‍കുട്ടികള്‍ അടക്കം സംഘടിച്ച് പ്രിന്‍സിപ്പാളിനെ കണ്ടത്.

എന്നാല്‍ തീരുമാനം മാറ്റാന്‍ കഴിയില്ലെന്നും പഠിക്കാന്‍ ഇല്ലാത്തവര്‍ കാമ്പസ് വിട്ടു പുറത്തുപോകണമെന്നും ആക്രോശിച്ച പ്രിന്‍സിപ്പില്‍ അധിക്ഷേപിക്കും പോലെയാണ് ഇടപെട്ടതെന്നും സഭ്യമായിരുന്നില്ല സംസാരമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. തുടര്‍ന്ന് പ്രിന്‍സിപ്പാളിന്റെ റൂമിന് പുറത്ത് വന്ന് കോളേജിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ആണ്‍ കുട്ടികളും പെണ്‍കുട്ടികളും ഫെയ്‌സ് ബുക്ക് ലൈവില്‍ വന്നു. ഇതും കോളേജ് അധികൃതരെ ചൊടിപ്പിച്ചു.

ഓരോ ക്ലാസില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കാന്‍ ഇറങ്ങിയതോടെ പെണ്‍കുട്ടികളുടെ അടുത്ത എത്തിയ ഫിസിക്‌സ് ഡിപ്പാര്‍ട്ടുമെന്റിലെ അദ്ധ്യാപകന്‍ ഇവരെ മൊബൈലില്‍ ഷൂട്ട് ചെയ്തു. പെണ്‍കുട്ടികളുടെ ദൃശ്യം പകര്‍ത്തുന്നത് പെണ്‍കുട്ടികള്‍ തന്നെ ചോദ്യം ചെയ്തപ്പോള്‍ നീയൊക്കെ അവന്മാരുടെ കൂട് പോയി കിടക്കെടീ എന്ന് ആക്രോശിച്ച അടുത്തുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. അതോടൊപ്പം തന്നെ മൊബൈലില്‍ മോശമായ രീതിയലാണ് അദ്ധ്യാപകന്‍ ഷൂട്ട് ചെയ്തതെന്ന് ദൃക്സാക്ഷികളായ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

അദ്ധ്യാപകന്റെ നടപടി ശരിയായില്ലെന്ന് അഭിപ്രായം പറഞ്ഞ ചില സഹ അദ്ധ്യാപകര്‍ക്കെതിരെയും ഇദ്ദേഹം ആഞ്ഞടുത്തു. പിന്നീട് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തിയാണ് ഷൈജുവെന്ന അധ്യപകനെ പിന്തിരിപ്പിച്ചത്. അദ്ധ്യാപകന്റെ നടപടി കുട്ടികള്‍ക്കിടില്‍ കൂടുതല്‍ പ്രതിഷേധത്തിന് വഴി വെച്ചു. എല്ലാ ക്ലാസ്സിൽ നിന്നും പ്രതിഷേധവുമായി കുട്ടികള്‍ ഇറങ്ങാന്‍ തുടങ്ങി. ഹിസ്റ്ററി ഡിപ്പാര്‍ട്ടുമെന്റിലെ കുട്ടികളെ പ്രതിഷേധിക്കാന്‍ വിളിക്കാന്‍ ചെന്ന ശ്യാം എന്ന വിദ്യാര്‍ത്ഥിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് രാജേഷ് എന്ന അദ്ധ്യാപകന്‍ തള്ളിയെന്നും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു.

കോളേജ് അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ഇന്നലെ മുതല്‍ ക്ലാസുകല്‍ ബഹിഷ്‌കരിച്ച കുട്ടികള്‍ ഇന്നും ക്ലാസില്‍ കയറിയിട്ടില്ല. അദ്ധ്യാപകന്‍ പെണ്‍കുട്ടികളോടു മോശമായി പെരുമാറിയെന്നും മൊബൈലില്‍ ഷൂട്ട ചെയ്തതും അടക്കമുള്ള കാര്യങ്ങള്‍ വിവരിച്ച കുട്ടികള്‍ ഇന്നലെ തന്നെ കാട്ടാക്കട സി ഐ ക്ക് പരാതി നല്‍കി.

വിദ്യാര്‍ത്ഥികള്‍ സി ഐ ക്ക് നൽകിയ പരാതിയില്‍ പറയുന്നത് ഇങ്ങനെ...

കോളേജില്‍ ഞങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയും അകാരണമായി ഒരു കുട്ടിയെ പുറത്താക്കിയതു തിരുത്തണമെന്നും പറഞ്ഞാണ് ഞങ്ങള്‍ പത്താം തിയ്യതി പ്രിന്‍സിപ്പാളിനെ കണ്ടത്. എന്നാല്‍ ഞങ്ങളെ ആക്ഷേപിച്ചു വിടുകയാണ് ചെയ്തത്. പ്രിന്‍സിപ്പാളിനോടു പരാതി പറഞ്ഞവരില്‍ പെണ്‍കുട്ടികളെ മാത്രം ഫിസിക്‌സ് ഡിപ്പാര്‍ട്ടുമെന്റിലെ ഷൈജു സാര്‍ മൊബൈലില്‍ ഷൂട്ട് ചെയ്തു. ഇത് ചോദിച്ചപ്പോള്‍ ഞങ്ങളോടു മോശമായി പെരുമാറി. പ്രതിഷേ സൂചകമായി മറ്റു കുട്ടികളെ കാര്യങ്ങള്‍ അറിയിക്കാന്‍ ഹിസ്റ്റിറി വിഭാഗത്തില്‍ എത്തിയ സ്റ്റാറ്റിസ്റ്റിക്‌സിലെ വിദ്യാര്‍ത്ഥി ശ്യാമിനെ അവിടെത്തെ രാജേഷ് എന്ന അദ്ധ്യാപകന്‍ കഴുത്തിന് കുത്തിപ്പിടിച്ചു. എറിഞ്ഞു. ഈ ദൃശ്യം പകര്‍ത്തിയ ഫിസിക്‌സ് വിഭാഗത്തിലെ ജയേഷ് എന്ന വിദ്യാര്‍ത്ഥിയെ ഓടിച്ചിട്ട് അടിച്ചു.

പെണ്‍കുട്ടികള്‍ ഇതിനെതിരെ പ്രതികരിച്ചപ്പോള്‍കൂടെ പോയി കിടക്കാനാണ് അദ്ധ്യാപകന്‍ പറഞ്ഞത്. ശാരീരികമായും മാനസികമായും ഞങ്ങള്‍ വലിയ മനോവിഷമത്തിലാണ് ഞങ്ങള്‍. ഞങ്ങള്‍ക്കെതിരെയുള്ള പീഡനത്തിന് അറുതി വരുതത്തണമെന്നു പറഞ്ഞാണ് കുട്ടികള്‍ പരാതി അവസാനിപ്പിക്കുന്നത്. ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ എന്ന നിലയിലാണ് പരാതി നല്കിയിരിക്കുന്നത്. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക പുറമെ മറ്റു ചില വിഷയങ്ങളും കുട്ടികളെ പ്രതികരിക്കാന്‍പ്രേരിപ്പിച്ചുവെന്നാണ് വിവരം. കോളേജ് കാമ്പസില്‍ കുടിവെള്ളം കിട്ടാനില്ലപരാതി പറഞ്ഞു മടുത്തു വെന്ന് കുട്ടികള്‍ പറയുന്നു.

കാമ്പസിനകത്തെ നായ് ശല്യവും കുട്ടികള്‍ പ്രശ്‌നമായി ഉയര്‍ത്തി കാണിക്കുന്നു. ഒരു പെണ്‍കുട്ടി അടക്കം രണ്ടു കുട്ടികളെ ഇതിനകം നായ് കടിച്ചുവെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി. പരാതി പറയുന്ന കുട്ടികളെ കോളേജിന് പുറത്താക്കുമെന്നതിനാല്‍ എല്ലാവര്‍ക്കും ഇവിടെ പ്രതിഷേധിക്കാന്‍ പോലു ഭയമാണ്. പൊലീസില്‍ നിന്നും നീതി കിട്ടിയില്ലങ്കില്‍ മുഖ്യമന്ത്രിയേയും യൂത്ത കമ്മീഷനെയും അടക്കം സമീപിക്കനാണ് കുട്ടികളുടെ തീരുമാനം. കോളേജ് അധികൃതരുടെ പ്രതികാര നടപടി തുടങ്ങിയത് പുതിയ പ്രിന്‍സിപ്പാല്‍ വന്നതിന് ശേഷമാണന്ന് കുട്ടികള്‍ പറയുന്നു.

കഴിഞ്ഞ സെമസ്റ്ററില്‍ പ്രതികാര നടപടി എന്നോണം ഹിസ്റ്ററിയില്‍ മാത്രം 11 കുട്ടികളെ റോള്‍ ഔട്ടാക്കിയെന്നും ഇതിനെ ചോദ്യം ചെയ്യുന്നവരെ കായികമായി ഉപദ്രവിക്കല്‍ പോലും ഉണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തുന്നു. സി എസ് ഐ മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലാണ് ക്രിസ്ത്യന്‍ കോളേജ് പ്രവര്‍ത്തിക്കുന്നതെങ്കിലും ദൈനം ദിന വിഷയങ്ങലോ അക്കാദമിക ഇടപെടലോ മാനേജ് മെന്റ് നടത്താറില്ലന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് നെഞ്ചിടിപ്പോടെ കേരളം; ശബരിമല വിഷയം കുടുതൽ വഷളാകുന്നു യുവതികളെ പ്രവേശിപ്പിക്കാതിരിക്കാൻ ഭക്തർ നിരവധിപേർ നിലയ്ക്കലിൽ; ഇവരെ ചെറുക്കാനായി സേനയും; യുദ്ധ ഭൂമിയാകാൻ നിലയ്ക്കൽ  (2 hours ago)

ലോകത്തെ ഏറ്റവും സുന്ദരിയായ മാലാഖക്ക് പിറന്നാള്‍... മകളുടെ പിറന്നാള്‍ പങ്കു വച്ചു സണ്ണി  (5 hours ago)

ഹോളിവുഡ് താരത്തിന്റെ പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് സിനിമ പ്രേമികള്‍  (6 hours ago)

സല്‍മാന്‍ ഖാനെതിരെ ലൈംഗിക ആരോപണവുമായി പൂജ  (6 hours ago)

ഭീഷണി വേണ്ട... ഭീഷണിയുടെ സ്വരം അമ്മയില്‍ വിലപ്പോവില്ല; നടന്‍ സിദ്ദിഖിനെതിരെ ആഞ്ഞടിച്ച് ജഗദീഷും ബാബുരാജൂം  (6 hours ago)

ദിവ്യ പറഞ്ഞതിലും കാര്യമുണ്ട്.... നടി ദിവ്യാ ഗോപിനാഥ് ഉന്നയിച്ച ആരോപണങ്ങളില്‍ പകുതിയില്‍ കൂടുതലും അസത്യമാണെന്ന് നടന്‍ അലന്‍സിയര്‍; ദിവ്യയോട് മാപ്പുപറഞ്ഞ് പ്രശ്‌നം അവസാനിപ്പിച്ചതാണ്  (7 hours ago)

കനത്ത മഴയിലും നിലയ്ക്കലിൽ സംഘർഷം; തമിഴ് സ്ത്രീയെയും ബന്ധുവിനെയും ക്രൂര മർദ്ദനത്തിനിരയാക്കി; കാഴ്ചക്കാരായി പോലീസ്  (7 hours ago)

ഒരു ജനതയുടെ ജീവനല്ല ഇപ്പോള്‍ വലുത്; ശബരിമലയിലേക്കത്താന്‍ വരുന്ന യുവതികളോട് ചെറുതായൊന്ന് അരുതെന്ന് പറയാന്‍ ക്രമസമാധാന പ്രശ്‌നം മാത്രം പോരെ !  (7 hours ago)

അന്ന് പുലർച്ചെ വാഹനമോടിച്ചത് ബാലഭാസ്കർ, ലക്ഷ്മിയും മകളും മുൻവശത്തെ ഇടതു സീറ്റിലായിരുന്നു; അപകടത്തിൽ ഒപ്പമുണ്ടായിരുന്ന ഡ്രൈവർ അർജ്ജുന്റെ മൊഴി  (7 hours ago)

ദിലീപിനെതിരായ ആരോപണം സ്ഥിരീകരിച്ച്‌ സിദ്ദിഖിന്റെ മൊഴി ; ദിലീപ് അവസരങ്ങള്‍ തട്ടിമാറ്റിയിട്ടുണ്ടെന്ന് നടി തന്നോട് പരാതി പറഞ്ഞിട്ടുണ്ടെന്നും ഇക്കാര്യം താന്‍ ദിലീപിനോട് ചോദിച്ചിട്ടുമുണ്ടെന്നും സിദ്ദിഖ്  (8 hours ago)

"മദ്യലഹരിയില്‍ ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ട്, എന്നാല്‍ ദിവ്യ പറയുന്നത് പൂര്‍ണമായും സത്യമല്ല"; മീ ടൂ ആരോപണം ഉന്നയിച്ച ദിവ്യ ഗോപിനാഥനോട് നടന്‍ അലന്‍സിയറിന്റെ കുറ്റസമ്മതം  (8 hours ago)

ശബരിമല സ്ത്രീ പ്രവേശന വിവാദത്തില്‍ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍; സംസ്‌കാരഹീനരായ ഒരു സംഘം സമരത്തിന്റെ ഭാഗമായി വന്നു; കോണ്‍ഗ്രസും ആ സംഘത്തിന്റെ കൂടെ നിന്നു; എസ്എന്‍ഡിപിയും കെപിഎംഎസും ശെരിക്കൊ  (8 hours ago)

നിലയ്ക്കല്‍ കത്തുമ്പോള്‍ വീണ വായിക്കരുത്  (9 hours ago)

വൈകാരിക വിസ്‌ഫോടനങ്ങളും, പ്രക്ഷോഭങ്ങളും കേരളം നിറയുമ്പോള്‍ അക്ഷോഭ്യനായി ഒരു മുഖ്യമന്ത്രിയും എതിര്‍സ്വരങ്ങളില്ലാത്ത മന്ത്രിസഭയും കൂടെ കരുത്തോടെ എല്‍.ഡി.എഫും  (9 hours ago)

ഇനി പമ്പയിൽ കാണാം ; ഒക്ടോബർ 17 രാവിലെ എട്ടുമണിമുതൽ എല്ലാവരും അവിടെ ഉണ്ടാകണം; ഞങ്ങളെല്ലാം ഇന്ന് രാത്രിമുതൽ അവിടെ ഉണ്ടാകും; വെല്ലുവിളിയുമായി രാഹുൽ ഈശ്വർ  (9 hours ago)

Malayali Vartha Recommends