ജീവനുള്ള കാലത്തോളം ബിജെപിയിലേക്ക് പോകില്ല; കേരളത്തിലെ സിപിഎം കോണ്‍ഗ്രസിനെ ഇല്ലാതാക്കാനാണ് എന്നും ശ്രമിച്ചിട്ടുള്ളത്; പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല

ജീവനുള്ള കാലത്തോളം ബിജെപിയിലേക്ക് പോകില്ലന്ന് പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല. കേരളത്തിലെ സിപിഎം കോണ്‍ഗ്രസിനെ ഇല്ലാതാക്കാനാണ് എന്നും ശ്രമിച്ചിട്ടുള്ളത്. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യലാണ് ഇപ്പോള്‍ അവരുടെ ജോലി എന്നും ചെന്നിത്തല പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
കേരളത്തിലെ സിപിഎം കോണ്‍ഗ്രസിനെ ഇല്ലാതാക്കാനാണ് എന്നും ശ്രമിച്ചിട്ടുള്ളത്. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യലാണ് ഇപ്പോള്‍ അവരുടെ ജോലി. ഹിന്ദുക്കളെല്ലാം ബിജെപിയാണോ ചന്ദനക്കുറി ഇട്ടവരെല്ലാം ബിജെപിയാണോ ക്ഷേത്രത്തില്‍ പോകുന്നവരെല്ലാം ബിജെപിയാണോ അങ്ങനെ പറഞ്ഞുണ്ടാക്കി ബിജെപിക്ക് വളം വെച്ചു കൊടുക്കുകയാണ് സിപിഎം ഇപ്പോള്‍ ചെയ്യുന്നത്. ഇത് ജനങ്ങള്‍ക്ക് അറിയാം. ഹിന്ദുക്കളെല്ലാം ബിജെപി ആണെങ്കില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റ് ബിജെപി നേടില്ലേ സിപിഎം എത്ര പരിശ്രമിച്ചാലും ബിജെപിയിലേക്ക് ആളുകള്‍ പോകുകയുമില്ല.
എം.എം ലോറന്‍സിന്റെ കൊച്ചുമകന്‍ ബിജെപി വേദിയില്‍ പോയി എന്നു വെച്ച് സിപിഎമ്മുകാര്‍ മുഴുവന്‍ ബിജെപിക്കാര്‍ ആകും എന്നാണോ എന്ന് അദ്ദേഹം ചോദിച്ചു. ന്യൂനപക്ഷ വോട്ടില്‍ കണ്ണു നട്ടാണ് സിപിഎം ഇതൊക്കെ ചെയ്യുന്നത്. പക്ഷേ ന്യൂനപക്ഷവും ഭൂരിപക്ഷവും അവര്‍ക്ക് വോട്ടു ചെയ്യാന്‍ പോകുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിലെ സര്‍ക്കാരിനെ മാറ്റാന്‍ അമിത് ഷാ വരേണ്ട ആവശ്യമില്ല. ജനങ്ങള്‍ ജനാധിപത്യപരമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഈ സര്‍ക്കാരിനെ മാറ്റിക്കോളും എന്നും ചെന്നിത്തല വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















