Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

ആനവേട്ടക്കാരന്റെ കഥ കാട്ടാളൻ; ട്രയിലർ പുറത്ത്!!!

21 APRIL 2026 06:29 PM IST
മലയാളി വാര്‍ത്ത

ക്യൂബ്‌സ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലർ വിഷു ദിനത്തിൽ പുറത്തുവിട്ടു. മെയ് മാസത്തിൽ പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായി പുറത്തുവിട്ട ട്രയിലർ വലിയ സ്വീകാര്യതയോടെ നവമാധ്യമങ്ങളിൽ തരംഗം സൃഷ്‌ടിച്ചിരിക്കുന്നു.

ഒരു ബ്രമാണ്ഡ ആക്ഷൻ ചിത്രത്തിൻ്റെ എല്ലാ ചേരുവുകളും ചേർത്ത ഈ ട്രയിലർ ഏറെ ആകർഷകമാണ്. ട്രയിലറിലെ ചില ഭാഗങ്ങൾ നമുക്കൊന്നു വായിച്ചെടുക്കാം.

"പത്തിരുന്നൂറ് ആനകളെ കൊന്ന് കൊമ്പു കടത്തിയ ഒരു കാട്ടു കൊള്ളക്കാരനുണ്ട്, സത്യമംഗലം കാട്ടിലെ ആനകൾ അവനെ കണ്ടാൽ പതുങ്ങുമെന്നാ ചൊല്ല്..... ""മരണപ്പെട്ട ഒരപ്പൻ്റെ പ്രാർത്ഥനയെന്താന്നറിയാമോ അതു മകൻ നടത്തുക" ചെകുത്താൻ്റെ പ്ലാൻ തെറ്റിക്കുന്നതാ ദൈവത്തിൻ് ഇഷ്‌ടം. "ആന്റണി, നാം നെനച്ച മാതിരിയല്ലെ", കാട്ടാളൻ എന്ന ചിത്രത്തിലെ പ്രസക്ത ഭാഗങ്ങൾ. ഇന്നു പുറത്തുവിട്ട ഒഫീഷ്യൽ ട്രയിലറിൽ കേൾക്കുന്നതാണിതൊക്കെ."

ഒരു സമ്പൂർണ്ണ ആക്ഷൻ ചിത്രത്തിന് ഏറ്റവും അനുയോജ്യമാകും വിധത്തിലുള്ളതാണ് ഇതിലെ ഓരോ വാക്കും രംഗങ്ങളും. ട്രയിലറിലൂടെ വ്യക്തമാകുന്നത് ചിത്രം കാടിൻ്റേയും, ആന വേട്ടക്കാരൻ്റേയും സംഭവബഹുലമായ കഥ പറയുന്ന ചിത്രമായിട്ടാണ്. മലയാള സിനിമയിൽ ഇതാദ്യമാണ് ഒരു ആന വേട്ടക്കാരൻ്റെ കഥ അദ്രപാളികളിൽ എത്തുന്നത്. ട്രയിലറിൽ പറയുന്നതു ശ്രദ്ധിച്ചാൽ ആന്റണിയാണ് ആന വേട്ടക്കാരൻ എന്നു മനസ്സിലാക്കാം. "ആന്റണി നാം നെനച്ച മാതിരിയല്ലെ''എന്ന വാക്ക് അത് അടിവരയിട്ടു ശരിവയ്ക്കുന്നു.

പത്തിരുന്നൂറു ആനകളെ കൊന്നു കൊമ്പു കടത്തിയ ഒരു കാട്ടു കൊള്ളക്കാരനെ കണ്ടാൽ സത്യമംഗലം കാട്ടിലെ ആനകൾ പോലും ഒന്നു പരുങ്ങുമെന്നു പറയുമ്പോൾ ആന്റണി എന്ന ആന വേട്ടക്കാരനേ കുറിച്ച് ഏറെ വ്യക്തത വരും. ആനയോട് സന്ധിയില്ലാത്ത ആക്രമണം നടത്തുന്ന ആന്റണിക്ക് ആനക്കൊമ്പു മാത്രമല്ല മറ്റു ചില പ്രതികാരങ്ങളും ഉള്ളതാണ് ചിത്രത്തെ സംഘർഷ ഭരിതമാക്കുന്നത്.

ആന്റണി വർഗീസ് (പെപ്പെ), കാട്ടു കൊള്ളക്കാരനെ മികവുറ്റതാക്കി മലയാളത്തിലെ ഏറ്റവും മികച്ച ആക്ഷൻ ഹീറോ ആയി കടന്നുവരുന്നു.
ഇൻഡ്യക്കകത്തേയും, പുറത്തേയും മികച്ച സാങ്കേതിക വിദഗ്ധരുടേയും സംഗമം ചിത്രത്തെ ഏറെ ആകർഷകമാക്കുന്നു. സംഗീതജ്ഞൻ രവി ബ്രസൂർ, ആക്ഷൻ കോറിയോഗ്രഫർ കെംബ കെച്ചടിക്ക എന്നിവർ ഇതിലെ പ്രധാനികളാണ്.

പൂർണ്ണമായും ആക്ഷൻ ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം അഞ്ചു ഭാഷകളിലായി മെയ് മാസത്തിൽ പ്രദർശനത്തിനെത്തും. ജഗദീഷ്, സിദ്ദിഖ്, കബീർ ദുഹാൻ സിംഗ്, തുഷാര വിജയൻ, ആൻസൺ പോൾ, രാജ്കിരൺ ദാസ്, ഷോൺ ജോയ്, എന്നിവർക്കൊപ്പം വിവിധ രംഗങ്ങളിൽ വലിയ ആസ്വാദകവൃന്ദത്തിന്റെ ഉടമകളായ റാപ്പർജിനി, ഹനാൻഷാ, കിൽ താരം പാർത്ഥ്തിവാരി, ഷിബിൻ എസ്. രാഘവ് ( ലോക ഫെയിം ഹിപ്സ്റ്റർ പ്രണവ് രാജ്, കോൾമീവെനം, തുടങ്ങിയ പ്രതിഭകളും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഗാനങ്ങൾ - വിനായക് ശശികുമാർ, സുഹൈൽ കോയ, സംഭാഷണം - ഉണ്ണി. ആർ, ഛായാഗ്രഹണം - രണ ദേവ്, എഡിറ്റിംഗ് - ഷമീർ മുഹമ്മദ്, കലാസംവിധാനം - സുനിൽ ദാസ്, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ - ധന്യാ ബാലകൃഷ്ണൻ, സ്റ്റിൽസ് - അമൽ സി. സദർ,
ക്രിയേറ്റീവ് പ്രൊഡ്യൂസർ - ഡിപിൽദേവ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ - ജുമാന ഷെരീഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - ബിനു മണമ്പൂർ, പ്രവീൺ എടവണ്ണപ്പാറ, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ.

മെയ് മാസത്തിൽ തായ്ലാന്റ്, ഇടുക്കി, തേനി, മുംബൈ, പൂന, ചെന്നൈ, കൊച്ചി, രാമേശ്വരം എന്നിവിടങ്ങളിലായാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. പി ആർ - വാഴൂർ ജോസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരിങ്കൊടിയെ തങ്ങള്‍ പേടിക്കുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്‍  (29 minutes ago)

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (37 minutes ago)

മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ  (41 minutes ago)

വിനോദ യാത്രക്കെത്തിയ റായ്ഗഢ് ബീച്ചില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (57 minutes ago)

"താൻ വന്നില്ലെങ്കിൽ റിപ്പോർട്ടറിൽ വന്ന് തൂക്കും.. പിന്നാലെ വാലും ചുരുട്ടി ആന്റോ എത്തി..! 10 മണിക്കൂർ ചോദ്യം ചെയ്യൽ"  (57 minutes ago)

എന്‍റെ കുടുംബത്തിന് എന്തുപ്രശ്നം വന്നാലും CPMന്‍റെ സഹായം ചോദിക്കില്ല: പിണറായിയുടെ മുഖത്തടിച്ച് വിനോദിനിയുടെ മറുപടി  (1 hour ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപി പ്രക്ഷോഭം  (1 hour ago)

പ്രവാസികളുടെ ജീവനവച്ച് കളി..!2 മണിക്കൂറിൽ വിമാനത്തിൽ ദുബായിൽ സംഭവിച്ചത് നാളെ മുതൽ ഈ മാറ്റം  (1 hour ago)

കൂറ്റന്‍ തിമിംഗലം ഇടിച്ചതിനെ തുടര്‍ന്ന് 52 അടി നീളമുള്ള യാച്ച് മുങ്ങി  (1 hour ago)

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മദ്യക്കുപ്പിയും ലഹരിയും എത്തിയത് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  (2 hours ago)

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (3 hours ago)

മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി  (3 hours ago)

പോത്തുംപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (4 hours ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (4 hours ago)

Malayali Vartha Recommends