ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 5.17 കോടി രൂപ, 1.32 കിലോ സ്വർണം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ലഭിച്ചത് 5,17,99,642 രൂപ. 1കിലോ324 ഗ്രാം 100 മില്ലിഗ്രാം സ്വര്‍ണ്ണം ലഭിച്ചു. 5 കിലോഗ്രാം 790 ഗ്രാം വെള്ളിയും ലഭ്യമായി. കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച രണ്ടായിരം രൂപയുടെ 12 ഉം നിരോധിച്ച ആയിരം രൂപയുടെ 14, അഞ്ഞൂറിന്റെ 66 കറന്‍സിയും ലഭിച്ചു .ധനലക്ഷ്മി ബാങ്ക് ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു എണ്ണല്‍ ചുമതലയുണ്ടായിരുന്നത്.
കിഴക്കേ നട എസ്.ബി.ഐ ഇ ഭണ്ഡാരം വഴി 2,76,549 രൂപയും കിഴക്കേ നട പഞ്ചാബ് നാഷണല്‍ ബാങ്ക് ഇ ഭണ്ഡാരം വഴി 41,739 രൂപയും പടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി 84,053 രൂപയും ഇന്ത്യന്‍ ബാങ്ക് ഇ ഭണ്ഡാരം വഴി 53,324 രൂപയും ഐസിഐസിഐ ഇ ഭണ്ഡാരം വഴി 76,840 രൂപയും ധനലക്ഷ്മി ബാങ്ക് ഇ ഭണ്ഡാരം വഴി 77,537രൂപയും ലഭിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























