Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

ഏ.കെ.പോൾസൺ ഹോം സ്റ്റേഷൻ; കമ്പിളിപ്പാറ പൊലീസ് സ്റ്റേഷൻ; വരവ് - ടീസർ പുറത്ത്!!!

21 APRIL 2026 05:56 PM IST
മലയാളി വാര്‍ത്ത

മലഞ്ചരക്കിൻ്റെ സുഗന്ധമുളള ഒരു നസ്രാണി കുടുംബത്തിൻ്റെ കഥ ഉദ്യേഗഭരിതമായി പറയുന്ന വരവ് എന്ന ചിത്രത്തിൻ്റെ ടീസർ എത്തി. മികച്ച ആക്ഷൻ മേക്കറായ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മെയ് മാസത്തിൽ പ്രദർശനത്തിന് എത്തുന്നതിൻ്റെ മുന്നോടിയായിട്ടാണ് വിഷുദിനമായ ഏപ്രിൽ പതിനഞ്ചിന് ആദ്യ ടീസർ പുറത്തുവിട്ടത്.

പ്രേഷകർ എന്തു പ്രതീക്ഷിക്കുന്നുവോ അതുക്കും മേലെയാണ് ഇന്നു പുറത്തുവിട്ട ടീസറിലെ ദൃശ്യങ്ങളിൽ കൂടി മനസ്സിലാക്കുവാൻ കഴിയുന്നത്. നവമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിക്കുവാൻ ഈ ടീസറിനു കഴിഞ്ഞിരിക്കുന്നത് പ്രേക്ഷകർക്ക് ചിത്രത്തോടുള്ള പ്രതീക്ഷ തന്നെയാണ്. ഷാജി കൈലാസിൻ്റെ നിരവധി വിജയ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചിട്ടുള്ള എ.കെ. സാജനാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

"നാലു വർഷങ്ങൾക്കു മുമ്പ് മിസ്സിംഗ് ആയ എൻ്റെ അനിയൻ തിരിച്ചു വന്നിരിക്കുന്നു. അവന് എന്നോട് എന്തോ പകയുള്ളതുപോലെ." എ.കെ.പോൾസൺ ഹോം സ്റ്റേഷൻ, കമ്പിളിപ്പാറ പൊലീസ് സ്റ്റേഷൻ, പത്തു ദിവസത്തെ പരോൾ അനുവദിച്ചിരിക്കുന്നു. ഈ വ്യക്തിക്ക് "അവൻ നമ്മളോട് ചെയ്തതിനൊക്കെ പകരം വീട്ടാൻ പത്തു ദിവസത്തെ പരോൾ മതിയാവോടാ, ടീസറിൽ കേൾക്കുന്ന ചില സംഭാഷണങ്ങളാണിവ. ഇതിനനുസരിച്ചുള്ള ദൃശ്യങ്ങളും കാണാം.

ഒരു പ്രതികാര കഥയുടെ എല്ലാ ഘടകങ്ങളും ഈ ടീസറിൽ പ്രകടമാകുന്നു. എ.കെ.പോൾസൺ എന്ന കാട്ടുങ്കൽ പോളച്ചൻ്റെ പത്തു ദിവസത്തെ പരോളിനിടയിലെ സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ ഷാജി കൈലാസ് അവതരിപ്പിക്കുന്നത്. മധ്യതിരുവതാംകൂറിലെ പ്രബലമായ സാമൂഹ്യ രാഷ്‌ട്രീയ പശ്ചാത്തലവും, അവർക്കിടയിലെ ശക്തമായ കിടമത്സരത്തിൻ്റേയും പ്രതികാരത്തിൻ്റേയും കഥ കൂടിയാണ് വരവിൽ കൂടി ഷാജി കൈലാസ് അവതരിപ്പിക്കുന്നത്.

ഈ ചിത്രത്തിലെ പല കഥാപാത്രങ്ങളും ഈ സമൂഹത്തിലെ പ്രതിനിധികളായി തോന്നാവുന്നതുമാണ്. തുടക്കം മുതൽ തന്നെ ഉദ്യേഗത്തിൻ്റെ മുൾമുനയിൽ നിർത്തി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മികച്ച എട്ട് ആക്ഷനുകൾ ഒരുക്കിയിട്ടുണ്ട്. സമീപകാല മലയാള സിനിമയിലെ മികച്ച ആക്ഷൻ ചിത്രം കൂടിയായിരിക്കുമിത്.

എ.കെ. പോൾസൻ്റെ കാട്ടുങ്കൽ പോളച്ചൻ എന്ന കേന്ദ്ര കഥാപാത്രത്തെ ജോജു ജോർജ് അവിസ്‌മരണീയമാക്കുന്നു. വലിയ താരനിരയുടെ അകമ്പടിയോടെ വലിയ മുതൽമുടക്കിൽ ഒരുക്കുന്ന ഈ ചിത്രം ഓൾഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജിയാണ് നിർമ്മിക്കുന്നത്. അർജുൻ അശോകനും, മുരളി ഗോപിയും മറ്റു രണ്ട് സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബാബുരാജ്, ബൈജു സന്തോഷ്, ദീപക് പറമ്പോൾ, സാനിയ ഇയ്യപ്പൻ, ശ്രീജിത്ത് രവി, അഭിമന്യു, ഷമ്മി തിലകൻ, കോട്ടയം രമേഷ്, അസീസ് നെടുമങ്ങാട്, ബോബി കുര്യൻ, അശ്വിൻ കുമാർ, ബാലാജി ശർമ്മ, ചാലി പാലാ, രാധികാ രാധാകൃഷ്ണൻ എന്നിവരും പ്രധാന താരങ്ങളാണ്. സുകന്യ വിൻസി അലോഷ്യസ്, വാണി വിശ്വനാഥ് എന്നീ പ്രമുഖ നടിമാരുടെ സാന്നിദ്ധ്യവും ഈ ചിത്രത്തിൻ്റെ മാറ്റുകൂട്ടുന്നു.

എക്സിക്യൂട്ടിവ് പ്രൊഡ്യൂസേർസ്- ജോമി ജോസഫ്, രാഹുൽ റെജി, ഛായാഗ്രഹണം - എസ്. ശരവണൻ, എഡിറ്റിംഗ് - ഷമീർ മുഹമ്മദ്, കലാസംവിധാനം - സാബു റാം, മേക്കപ്പ് - സജി കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ - സമീരസനിഷ്, സ്റ്റിൽസ് - ഹരി തിരുമല, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ മാനേജർസ് - ശിവൻ പൂജപ്പുര, അനിൽ അൻഷാദ്, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് - പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് മംഗലത്ത്, പി ആർ - വാഴൂർ ജോസ്. മൂന്നാർ, കാന്തല്ലൂർ, തേനി, വാഗമൺ, മുണ്ടക്കയം, കോട്ടയം എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരിങ്കൊടിയെ തങ്ങള്‍ പേടിക്കുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്‍  (29 minutes ago)

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (37 minutes ago)

മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ  (41 minutes ago)

വിനോദ യാത്രക്കെത്തിയ റായ്ഗഢ് ബീച്ചില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (57 minutes ago)

"താൻ വന്നില്ലെങ്കിൽ റിപ്പോർട്ടറിൽ വന്ന് തൂക്കും.. പിന്നാലെ വാലും ചുരുട്ടി ആന്റോ എത്തി..! 10 മണിക്കൂർ ചോദ്യം ചെയ്യൽ"  (57 minutes ago)

എന്‍റെ കുടുംബത്തിന് എന്തുപ്രശ്നം വന്നാലും CPMന്‍റെ സഹായം ചോദിക്കില്ല: പിണറായിയുടെ മുഖത്തടിച്ച് വിനോദിനിയുടെ മറുപടി  (1 hour ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപി പ്രക്ഷോഭം  (1 hour ago)

പ്രവാസികളുടെ ജീവനവച്ച് കളി..!2 മണിക്കൂറിൽ വിമാനത്തിൽ ദുബായിൽ സംഭവിച്ചത് നാളെ മുതൽ ഈ മാറ്റം  (1 hour ago)

കൂറ്റന്‍ തിമിംഗലം ഇടിച്ചതിനെ തുടര്‍ന്ന് 52 അടി നീളമുള്ള യാച്ച് മുങ്ങി  (1 hour ago)

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മദ്യക്കുപ്പിയും ലഹരിയും എത്തിയത് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  (2 hours ago)

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (3 hours ago)

മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി  (3 hours ago)

പോത്തുംപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (4 hours ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (4 hours ago)

Malayali Vartha Recommends