സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!

മരണത്തിൽ ദുരൂഹതയുണ്ടെന്ന മരുമകളുടെ പരാതിയെത്തുടർന്ന് ചെങ്ങന്നൂരിൽ വയോധികന്റെ മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി. പുലിയൂർ സ്വദേശിയായ യേശുദാസന്റെ (74) മൃതദേഹമാണ് പുലിയൂർ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നിന്നും പുറത്തെടുത്തത്. കഴിഞ്ഞ മാർച്ചിലായിരുന്നു യേശുദാസന്റെ മരണം. യേശുദാസന്റെ മരുമകൾ ലീനയാണ് മരണത്തിൽ ദുരൂഹത ആരോപിച്ച് പോലീസിനെ സമീപിച്ചത്. യേശുദാസന്റെ സഹോദരൻ ഗബ്രിയേൽ സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി നടത്തിയ ആസൂത്രിത കൊലപാതകമാണിതെന്ന് ലീന ആരോപിക്കുന്നു.
വീട്ടുജോലിക്കാരി നൽകിയ കേക്ക് കഴിച്ചതിന് പിന്നാലെയാണ് ആരോഗ്യനില മോശമായതെന്നും, ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയതാണോ എന്ന് സംശയമുണ്ടെന്നും പരാതിയിൽ പറയുന്നു. യേശുദാസന്റെ പേരിലുള്ള സ്വത്തുക്കൾ സഹോദരന്റെ പേരിലേക്ക് ആധാരം രജിസ്റ്റർ ചെയ്ത് 90 ദിവസത്തിനുള്ളിലായിരുന്നു മരണം സംഭവിച്ചത്. ആധാരത്തിൽ വീട്ടുജോലിക്കാരിയാണ് സാക്ഷിയായി ഒപ്പിട്ടിരിക്കുന്നത്. മരണശേഷം ലീനയെയും കുടുംബത്തെയും വീട്ടിൽ നിന്ന് പുറത്താക്കിയതായും പരാതിയുണ്ട്.
https://www.facebook.com/Malayalivartha






















