വിഴിഞ്ഞത്ത് ബര്‍ത്ത് ചെയ്യാന്‍ അനുമതി തേടി മുന്‍നിര അന്താരാഷ്ട്ര കമ്പനികള്‍

പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതോടെ വിഴിഞ്ഞം തീരം തേടി ചരക്ക് കപ്പലുകള്‍. വിഴിഞ്ഞത്ത് ബര്‍ത്ത് ചെയ്യാന്‍ അനുമതി തേടി മുന്‍നിര അന്താരാഷ്ട്ര കമ്പനികള്‍ സമീപിച്ചു. തുറമുഖത്തിന്റെ നിലവിലെ ശേഷിയേക്കാള്‍ അധികം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാന്‍ പ്രയാസമുള്ളതിനാല്‍ അപേക്ഷകള്‍ നിരസിക്കുകയാണ്. ജര്‍മന്‍ ഷിപ്പിംഗ് കമ്പനിയായ ഹാപാങ് ലോയ്ഡ്, തായ്വാന്‍ കമ്പനി എവര്‍ഗ്രീന്‍, ഡാനിഷ് കമ്പനി മെഴ്‌സ്‌ക്, ദക്ഷിണ കൊറിയയുടെ ഹുണ്ടൈ വിഴിഞ്ഞത്ത് കപ്പലടുപ്പിക്കാന്‍ അനുമതി തേടുകയാണ് അന്താരാഷ്ട്ര ഷിപ്പിംഗ് ഭീമന്മാര്‍.
പശ്ചിമേഷ്യല്‍ സംഘര്‍ഷത്തോടെ ഗള്‍ഫ് മേഖലയിലേക്കുള്ള കപ്പല്‍ ഗതാഗതം മന്ദഗതിയിലായി. ഇതോടെയാണ് വിഴിഞ്ഞത്ത് ബര്‍ത്തിംഗിനും ചരക്കിറക്കുന്നതിനും കപ്പല്‍ കമ്പനികള്‍ അനുമതി തേടിയത്. വിഴിഞ്ഞത്ത് ഇപ്പോള്‍ പ്രതിമാസം എത്തുന്നത് 60ലേറെ കപ്പലുകളാണ്. 60,000ല്‍ അധികം കണ്ടെയ്‌നറുകളാണ് ഓരോ മാസവും കൈകാര്യം ചെയ്യുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ വാര്‍ഷിക കണ്ടെയ്‌നര്‍ ശേഷം 10 ലക്ഷമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷമാകട്ടെ 13 ലക്ഷം കണ്ടെയ്‌നറുകളാണ് വിഴിഞ്ഞത്ത് കൈകാര്യം ചെയ്തത്. ലോകത്തെ ഒന്നാം നമ്പര്‍ കപ്പല്‍ കമ്പനിയായ എംഎസ്സിയാണ് വിഴിഞ്ഞത്തെ പ്രധാന ക്ലൈന്റ്. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ കപ്പലുകളെ
അടുപ്പിക്കാന്‍ നിര്‍വാഹം ഇല്ലാത്തതിനാല്‍ അനുമതി തേടിയ ഷിപ്പിംഗ് കമ്പനികളെ വിഴിഞ്ഞം മടക്കി. രണ്ടാം ഘട്ട നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി കമ്മീഷനിംഗ് നടത്തി കൂടുതല്‍ കപ്പലുകള്‍ക്ക് ബര്‍ത്ത് ചെയ്യാനും, യാര്‍ഡ് സ്‌പേസ് ഒരുക്കാനുമാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. പ്രതീക്ഷിക്കുന്നതിനേക്കാള്‍ വേഗത്തില്‍ വിഴിഞ്ഞം പുതിയ സാധ്യതകള്‍ തുറക്കുമ്പോഴും, പശ്ചാത്തല സൗകര്യം വികസനം ഇപ്പോഴും മന്ദഗതിയിലാണ്. റെയില്‍, റോഡ് കണക്ടിവിറ്റി ഇനിയും വൈകിയാല്‍, വിഴിഞ്ഞം നമ്മള്‍ ആഗ്രഹിച്ച നേട്ടം നമ്മുടെ നാടിന് ഉണ്ടാകില്ല.
https://www.facebook.com/Malayalivartha






















