ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വാഗ്ദാനം പാഴായില്ല; ജി. രാമന് നായർ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ; ജെ. പ്രമീള ദേവി ബിജെപി സംസ്ഥാന സമിതിയിൽ

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വാഗ്ദാനം പാഴായില്ല. കോണ്‍ഗ്രസ് വിട്ടെത്തിയ ജി. രാമന് നായരെ പാര്‍ട്ടിയുടെ സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു. കോണ്‍ഗ്രസ് നേതാവായിരുന്ന ജെ. പ്രമീള ദേവിയെ ബിജെപി സംസ്ഥാന സമിതിയിലും ഉള്‍ക്കൊള്ളിച്ചു.
ഇരുവരും ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസുമായി ഇടഞ്ഞ് ബിജെപിയില്‍ എത്തിയതാണ്. കൂടുതല്‍ കെപിസിസി ഭാരവാഹികള്‍ ബിജെപിയിലേക്കു വരുമെന്ന് അധ്യക്ഷന്‍ ശ്രീധരന് പിള്ള പറഞ്ഞു. സ്ഥാനമാനങ്ങള്‍ സംബന്ധിച്ച തീരുമാനം ആകാത്തിനാലാണ് നേതാക്കളുടെ പേരു വിവരങ്ങള്‍ പുറത്തുവിടാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നേതാവായിരുന്ന രാമന് നായര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റാണ്. പ്രമീളാദേവി വനിതാ കമ്മിഷന് മുന്‍ അംഗമായിരുന്നു. ബിജെപി അധ്യക്ഷന്‍ അമിത് ഷാ ആണ് ഇരുവരെയും ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. ഉചിതമായ സ്ഥാനം നല്‍കുമെന്ന് അമിത് ഷാ അന്ന് ഉറപ്പ് നല്‍കിയിരുന്നു.
ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ജി. മാധവന് നായരും മലങ്കര സഭാംഗം സി. തോമസ് ജോണും, ജെഡിഎസ് ജില്ലാ വൈസ് പ്രസിഡന്റ് കരകുളം ദിവാകരനും ബിജെപിയില്‍ അംഗത്വമെടുത്തിരുന്നു.
https://www.facebook.com/Malayalivartha






















