ബലപ്രയോഗത്തിലൂടെ ശബരിമലയില്‍ യുവതി പ്രവേശനം സാദ്ധ്യമാക്കിയാല്‍ കേരളം നിശ്ചലമാക്കും; പോലീസ് സംരക്ഷണം നിലനിൽക്കുമ്പോഴും നിലപാട് കടുപ്പിച്ച് സംഘപരിവാര്‍ സംഘടനകള്‍

ശബരിമലയിലെ സര്‍ക്കാര്‍ ഒരുക്കങ്ങള്‍ വിജയിക്കില്ലെന്ന് വിശ്വാസികള്‍ ആവര്‍ത്തിക്കുന്നു. ബി.ജെ.പി യും ഹൈന്ദവ സംഘടനകളും ഒരുക്കുന്നത് സമാനതകളില്ലാത്ത പ്രതിരോധ സംവിധാനമാണ് വിശ്വാസികള്‍ തീര്‍ക്കുന്നത്.
പോലീസ് തീര്‍ത്ത സുരക്ഷാ കവചത്തില്‍ ശബരിമലയില്‍ യുവതികളെത്തില്ല എന്ന് വിശ്വാസികള്‍ തീര്‍ത്തു പറയുന്നു. സുപ്രീം കോടതിയില്‍ തങ്ങള്‍ക്കനുകൂലമായി കാര്യങ്ങള്‍ നീങ്ങുന്നു എന്ന ഇന്നത്തെ ശുഭവാര്‍ത്ത കൂടുതല്‍ ആവേശമായി വിശ്വാസികള്‍ മുന്നോട്ട്.
എന്‍.എസ്.എസ് തീര്‍ക്കുന്ന പ്രതിരോധമാണ് വിശ്വാസികളുടെ ഏറ്റവും വലിയ കരുത്ത്. കരയോഗങ്ങളില്‍ നിന്ന് ഇതിനായി തിങ്കളാഴ്ച രാവിലെ തന്നെ നൂറുകണക്കിന് മാളികപ്പുറങ്ങള്‍ പമ്പയിലെത്തും. അവരുടെ സഹായത്തിനായി യുവമോര്‍ച്ചയിലെയും, ബി.ജെ.പി യിലെയും പ്രവര്‍ത്തകര്‍ അകമ്പടിയായി ഹൈന്ദവ സംഘടനാ പ്രവര്‍ത്തകര്‍. പമ്പ മുതല്‍ സന്നിധാനം വരെ കണ്ണിലെണ്ണയൊഴിച്ച് പ്രതിരോധം തീര്‍ക്കാന്‍ ഈ ഇപവര്‍ത്തകര്‍ ധാരാളമെന്ന് വിശ്വാസികളുടെ പക്ഷം.
ബലപ്രയോഗത്തിലൂടെ ശബരിമലയില്‍ യുവതി പ്രവേശനം സാദ്ധ്യമാക്കിയാല്‍ കേരളം നിശ്ചലമാക്കാനും പ്രക്ഷോഭം ദക്ഷിണേന്ത്യയിലേക്ക് വ്യാപിപ്പിക്കാനും സംഘപരിവാര്‍ സംഘടനകള്‍ ഒരുങ്ങുന്നു. സമാന ചിന്താഗതിക്കാരായ ഹൈന്ദവ സംഘടനകളുടെ സംയുക്ത കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ചിത്തിര ആട്ടവിശേഷത്തിന് നട തുറക്കുന്ന തിങ്കളാഴ്ച മുതല്‍ ശബരിമലയെ നാല് മേഖലകളായി തിരിച്ച് പൊലീസ് വലയത്തിലാക്കുന്നതിനിടെയാണ് സംഘപരിവാര്‍ സംഘടനകള്‍ നിലപാട് കടുപ്പിച്ച് രംഗത്ത് എത്തിയത്. യുവതി പ്രവേശനം ചെറുക്കാന്‍ കണ്ണൂരില്‍ നിന്നുള്ള ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കരി, ബി.ജെ.പി സംസ്ഥാന ജന. സെക്രട്ടറി കെ.സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് യോഗം ചുമതല നല്‍കിയിരിക്കുന്നത്. ഇരുവരും 5ന് ശബരിമലയിലേക്ക് തിരിക്കും. ആചാരപരമായി ഇരുമുടിക്കെട്ടുമായി ശബരിമലയിലേക്ക് എത്തുന്ന ഇവരെ പൊലീസ് അറസ്റ്റ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
എന്നാല്‍ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്താല്‍ കേരളത്തില്‍ പ്രക്ഷോഭം ശക്തമാക്കാനാണ് തീരുമാനം. പൊലീസ് എന്തെല്ലാം സന്നാഹം ഒരുക്കിയാലും ഇതിനെ പ്രതിരോധിക്കാന്‍ തക്ക നീക്കങ്ങളാണ് സംഘപരിവാറും നടത്തുന്നത്. സന്നിധാനത്ത് അനിഷ്ടങ്ങള്‍ ഉണ്ടായാല്‍ പത്തനംതിട്ടയില്‍ നിന്ന് പമ്പവരെയും എരുമേലിയില്‍ നിന്ന് ഇലവുങ്കല്‍ വരെയും പെടുന്നനെ പ്രതിരോധകോട്ട ഒരുക്കും. മാത്രമല്ല കേരളത്തിലാകമാനം പ്രതിഷേധം വ്യാപിപ്പിച്ച് സര്‍ക്കാരിനെയും പൊലീസിനെയും ഒരുപോലെ പ്രതിസന്ധിയിലാക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.
https://www.facebook.com/Malayalivartha






















