കെവിൻ കൊലപാതകക്കേസ്; മുഖ്യപ്രതി ഷാനുവിൽ നിന്ന് കൈക്കൂലി വാങ്ങിയ എഎസ്ഐയെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു

കെവിൻ കൊലപാതക കേസിൽ കൈക്കൂലി വാങ്ങിയ എഎസ്ഐയെ ജോലിയിൽനിന്നും പിരിച്ചുവിട്ടു. എഎസ്ഐ ടി.എം. ബിജുവിനെയാണ് പിരിച്ചുവിട്ടത്. ജില്ലാ പോലീസ് മേധാവി ഹരിശങ്കറാണ് ബിജുവിനെതിരെ നടപടിയെടുത്തത്.
കേസിലെ മുഖ്യപ്രതി ഷാനുവിൽനിന്നാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. അതേസമയം സംഭവ സമയം ബിജുവിനൊപ്പം ഉണ്ടായിരുന്ന പോലീസ് ഡ്രൈവറുടെ മൂന്നു വർഷത്തെ ആനുകൂല്യങ്ങൾ റദ്ദാക്കി. എസ്ഐ എം.എസ് ഷിബു, റൈറ്റർ സണ്ണി മോൻ എന്നിവർക്കെതിരായ ഐജിയുടെ അന്വേഷണം തുടരുകയാണ്. ഇവർക്കെതിരെയുള്ള ക്രിമിനൽ നടപടികൾ തുടരും.
കെവിനെ തട്ടിക്കൊണ്ട് പോകുന്നതിന് മുമ്പ് പുലര്‍ച്ചെ രണ്ടരമണിയോടെ പട്രോളിങ് നടത്തുകയായിരുന്ന എഎസ്ഐ ബിജുവും ഡ്രൈവറും കൈക്കൂലി വാങ്ങിയെന്നാണ് കേസ്. പട്രോളിങ്ങിനിടെ പരിശോധിക്കുമ്പോള്‍ ഷാനുവും സംഘവും മദ്യപിച്ചിരുന്നു. ഇതില്‍ നിന്ന് രക്ഷപ്പെടാനായി ആയിരം രൂപ വീതം രണ്ടുപേര്‍ക്കും കൈക്കൂലി നല്‍കിയെന്നായിരുന്നു ഷാനു നേരത്തെ നല്‍കിയ മൊഴി. ചോദ്യം ചെയ്യലില്‍ ഷാനു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ ഇത് പ്രത്യേക കേസായി പൊലീസ് രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha