കവടിയാർ കൊട്ടാരത്തിലെ സ്വർണാഭരണ മോഷണക്കേസ് ഏറ്റെടുത്ത് പ്രത്യേക അന്വേഷണ സംഘം

കവടിയാർ കൊട്ടാരത്തിലെ സ്വർണാഭരണ മോഷണക്കേസ് അന്വേഷണം പ്രത്യേകസംഘം ഏറ്റെടുത്തു. ക്രൈംബ്രാഞ്ചിനാണ് അന്വേഷണം കൈമാറാൻ ഉദ്ദേശിച്ചതെങ്കിലും നിലവിൽ കൻറോൺമെൻറ് അസിസ്റ്റൻറ് കമീഷണർ ജി. അജയനാഥിൻറെ നേതൃത്വത്തിലുള്ള സംഘത്തിനാണ് സിറ്റി പൊലീസ് കമീഷണർ കെ. കാർത്തിക് കൈമാറിയത്.
കഴിഞ്ഞ നവംബറിലാണ് കൊട്ടാരത്തിൽ നിന്ന് രണ്ടുകോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ മോഷണം പോയത്. അതിൻറെ അടിസ്ഥാനത്തിൽ പേരൂർക്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് കൊട്ടാരത്തിലെ അംഗങ്ങളെയും ജീവനക്കാരെയും സന്ദർശകരെയുമെല്ലാം ചോദ്യം ചെയ്തെങ്കിലും ഒരു വിവരവും ലഭ്യമായില്ല. തുടർന്നാണ് പ്രത്യേക സംഘത്തിന് കൈമാറിയത്.
https://www.facebook.com/Malayalivartha



























