സിപിഎം വേദിയിൽ ബിയർ കുപ്പിയെറിഞ്ഞ് യുവാവിന്റെ പ്രതിഷേധം; സിപിഎമ്മിന്റെ ജനമുന്നേറ്റ കാല്‍നട പ്രചാരണജാഥയുടെ ഉദ്ഘാടനം നടക്കുന്നതിനിടെയാണ് മദ്യലഹരിയിൽ യുവാവിന്റെ പരാക്രമം

സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പ്രസംഗിച്ചു കൊണ്ടിരിക്കെ സിപിഎമ്മിന്റെ ജനമുന്നേറ്റ ജാഥയുടെ പ്രസംഗ വേദിയിലേക്കു യുവാവ് ബീയര്‍ കുപ്പിയെറിഞ്ഞു. വേദിയിലേക്കു വീണ കുപ്പി ബി സത്യന്‍ എംഎല്‍എയുടെ ദേഹത്തു പതിച്ചു കച്ചേരി നടയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിനു സമീപത്തു നിന്നയാളാണ് എറിഞ്ഞതെന്ന് സിപിഎം പ്രവര്‍ത്തര്‍ പറഞ്ഞു.
സംഭവത്തില്‍ ആലംകോട് മേവര്‍ക്കല്‍ കോട്ടറവിളവീട്ടില്‍ ദിനേശ(38)നെ പോലീസ് പിടികൂടി. ആറ്റിങ്ങല്‍ കച്ചേരിനടയില്‍ ഇന്നലെ രാത്രി ഏഴേകാലോടെ ബി സത്യന്‍ എം എല്‍ എ ജാഥാ ക്യാപ്റ്റനായ ജനമുന്നേറ്റ കാല്‍നട പ്രചാരണജാഥയുടെ ഉദ്ഘാടനം നടക്കുന്നതിനിടെ സമീപത്തെ കെട്ടിടത്തിനു മുകളില്‍ നിന്നാണു കുപ്പിയെറിഞ്ഞത്.
ഇതു സദസ്സിലിരുന്ന സിപിഎം നേതാവ് ദേവരാജന്റെ പുറത്തു തട്ടിയ ശേഷം എംഎല്‍എയുടെ ദേഹത്തു വീഴുകയായിരുന്നു പ്രവര്‍ത്തകര്‍ കെട്ടിടത്തിനു മുകളിലേക്ക് ഓടിക്കയറി മുകളിലിരുന്ന യുവാവിനെ പിടികൂടി കയ്യേറ്റം ചെയ്തു. ഉടന്‍ തന്നെ പോലീസെത്തി ഇയാളെ സ്‌റ്റേഷനിലേക്കു കൊണ്ടു പോയി. ഇയാള്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha























