Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

സഭാതര്‍ക്കം മൂലം പത്തു ദിവസമായി അനിശ്ചിതത്തിലായ വയോധികന്റെ സംസ്‌കാരം നടത്തി

13 NOVEMBER 2018 09:29 AM IST
മലയാളി വാര്‍ത്ത

More Stories...

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല് 14 ജില്ലകളിലെയും വിലയിരുത്തല്‍ റിപ്പോര്‍ട്ട് ഇരുവരും തള്ളിയതോടെ സിപിഎമ്മില്‍ പിളര്‍പ്പിന് സാധ്യതയേറി. ഇരുവരും ഏകാധിപതികളായി പാര്‍ട്ടിയെ കുടുംബവകയാക്കി മാറ്റിയെന്നും ജനം പിണറായിയെയും ഗോവിന്ദനെയും വെറുക്കുകയാണെന്നുമാണ് ലോക്കല്‍ കമ്മിറ്റി മുതലുള്ള റിപ്പോര്‍ട്ടുകള്‍. നേതൃമാറ്റം വേണമെന്ന് കീഴ്ഘടകങ്ങളി

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു

സഭാതര്‍ക്കം മൂലം പത്തു ദിവസമായി അനിശ്ചിതത്തിലായ വയോധികന്റെ സംസ്‌കാരം നടത്തി. കറ്റാനം കട്ടച്ചിറ പള്ളിക്കലേത്ത് വര്‍ഗീസ് മാത്യുവിന്റെ (മാത്തുക്കുട്ടി 95) മൃതദേഹമാണ് രാവിലെ എട്ടു മണിയോടെ കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ സംസ്‌കരിച്ചത്. വൈദികനായ കൊച്ചുമകന്‍ ഫാ. ജോര്‍ജി ജോണിന്റെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ശീതീകരിച്ച പെട്ടിയില്‍ വീട്ടില്‍ സൂക്ഷിച്ച മൃതദേഹമാണ് കലക്ടറുടെ അന്ത്യ ശാസനത്തെ തുടര്‍ന്ന് സംസ്‌കാരം നടത്തിയത്. മണ്ണിനോട് മല്ലിട്ട് ജീവിച്ച മാത്തുക്കുട്ടി കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് മരിച്ചത്.

യാക്കോബായ അംഗമായ ഇദ്ദേഹത്തിന്റെ ഇടവക കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ ഉടമാവകാശം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് നല്‍കി സുപ്രീംകോടതി ഉത്തരവായിരുന്നു. വിധി നടത്തിപ്പില്‍ വ്യക്തതയില്ലാത്തതിനാല്‍ പള്ളി ഇരുപക്ഷത്തിനും നല്‍കാതെ ജില്ല ഭരണകൂടം ഏറ്റെടുത്തിരിക്കുകയാണ്. താക്കോല്‍ യാക്കോബായക്കാരനായ ട്രസ്റ്റിയില്‍ നിന്ന് ഏറ്റുവാങ്ങിയിട്ടുമില്ല. ഇടവകയിലെ സംസ്‌കാരച്ചടങ്ങുകള്‍ സംബന്ധിച്ച് കോടതി കൃത്യമായ നിര്‍വചനം നല്‍കാതിരുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. യാക്കോബായക്കാര്‍ മരിച്ചാല്‍ പള്ളിയില്‍ ശുശ്രൂഷ അനുവദിക്കുന്നില്ല. പള്ളിക്കുസമീപമുള്ള കുരിശടിക്ക് മുന്നില്‍വെച്ചാണ് ശുശ്രൂഷ. ഇതിനുശേഷം അടുത്ത ബന്ധുക്കള്‍ക്ക് മാത്രമാണ് സെമിത്തേരിയിലേക്ക് പ്രവേശനം. ഇത്തരത്തിലാണ് രണ്ട് സംസ്‌കാരച്ചടങ്ങുകള്‍ വിധിക്കു ശേഷം നടത്തിയത്.

കുരിശടിയിലെ ശുശ്രൂഷക്കു ശേഷം പൗത്രന്‍ ഫാ. ജോര്‍ജി ജോണിനെ സഭവേഷത്തോടെ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടു. ഓര്‍ത്തഡോക്‌സ് നിലപാടിനെ ജില്ല ഭരണകൂടവും പിന്തുണച്ചതോടെ യാക്കോബായ പക്ഷം പ്രതിരോധത്തിലായി. ചര്‍ച്ചകളില്‍ ധാരണയായില്ലെങ്കിലും വ്യാഴാഴ്ച സംസ്‌കാരം നടത്താനാണ് തീരുമാനിച്ചത്. വീട്ടിലെ ശുശ്രൂഷകള്‍ക്കുശേഷം കൊണ്ടുവന്ന മൃതദേഹം പള്ളിക്ക് 200 മീറ്റര്‍ അകലെ പൊലീസ് തടഞ്ഞു. രാവിലെ 11ന് റോഡരികില്‍ ഇറക്കിവെച്ച മൃതദേഹം രാത്രി 7.30ഓടെ തിരികെ വീട്ടിലേക്കുതന്നെ കൊണ്ടു പോവുകയായിരുന്നു.
സഹായത്തിനായി രാഷ്ട്രീയഉദ്യോഗസ്ഥഭരണതലങ്ങളില്‍ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. മൃതദേഹവുമായി എട്ടു മണിക്കൂര്‍ റോഡരികിലിരുന്നിട്ടും പഞ്ചായത്ത് പ്രസിഡന്റ് മുതല്‍ പാര്‍ലമെന്റ് അംഗങ്ങള്‍ വരെയുള്ളവര്‍ സ്ഥലത്തെത്തിയില്ല. അപ്പച്ചന്റെ താല്‍പര്യപ്രകാരമാണ് വൈദിക ജീവിതം തെരഞ്ഞെടുത്തതെന്ന് ഫാ. ജോര്‍ജി ജോണ്‍ പറഞ്ഞു. സഭാവേഷത്തോടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹം ഒസ്യത്തായി പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ വൈദികവേഷം അഴിച്ചുവെച്ച് കല്ലറയില്‍ അവസാനപിടി മണ്ണ് വാരിയിടാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു  

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (2 hours ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (2 hours ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (3 hours ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (3 hours ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (3 hours ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (3 hours ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (3 hours ago)

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി  (3 hours ago)

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!  (3 hours ago)

വിശാഖപട്ടണത്ത് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി  (7 hours ago)

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു  (7 hours ago)

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (7 hours ago)

ഇന്ന് കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യത  (8 hours ago)

മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനെതിരെ പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി  (8 hours ago)

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (11 hours ago)

Malayali Vartha Recommends