'രാഷ്ട്രീയചെറ്റത്തരം' പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

ജി. സുധാകരനെതിരായി നടത്തിയ 'രാഷ്ട്രീയചെറ്റത്തരം' പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചെറ്റത്തരം എന്ന വാക്ക് എപ്പോളാണ് ഇത്രമാത്രം അശ്ലീലമായതെന്ന് തനിക് മനസിലാകുന്നില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞത് ചോദിച്ചു.
അതോടൊപ്പം താന്‍ സുധാകരനെ ചെറ്റ എന്ന് വിളിച്ചിട്ടില്ലെന്നും അങ്ങനെ വിളിക്കാന്‍ മാധ്യമപ്രവര്‍ത്തകരാണ് ആഗ്രഹിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. സുധാകരന്‍ ചെയ്തത് രാഷ്ട്രീയചെറ്റത്തരം ആണെന്നാണ് താന്‍ പറഞ്ഞത് എന്നും അദ്ദേഹം വ്യക്തമാക്കി.
ചില്ലറ വോട്ടുകള്‍ക്കും നാല് സീറ്റിനുംവേണ്ടി രാഷ്ട്രീയചെറ്റത്തരം കാണിക്കുന്നവരല്ല ഞങ്ങള്‍ എന്ന് എത്രയോകാലമായി ഞാന്‍ പറയുന്നതാണ്. അതിനര്‍ഥം ഞങ്ങളെല്ലാം ചെറ്റകളാണെന്നാണോ. ചെറ്റത്തരം കാണിച്ചാല്‍ ചെറ്റത്തരം എന്ന് പറയില്ലേ. അത് സാധാരണ പറയുന്നതല്ലേ. അതിനര്‍ഥം അയാളെ ചെറ്റ എന്നുവിളിച്ചു എന്നാണോ? മുഖ്യമന്ത്രി ചോദിച്ചു.
https://www.facebook.com/Malayalivartha

























