തമ്മിലടി;ഫേസ്ബുക്ക് പേജിൽ ഫോളോവേഴ്‌സിനെ പുറത്താക്കി കേരള പോലീസ്

വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് പിന്തുടരുന്നവരുടെ എണ്ണം പെരുകി ന്യൂയോർക്ക് പോലീസിന്റെ ഫേസ്ബുക്ക് പേജിനെ പോലും പിന്തള്ളികൊണ്ട് രംഗത്ത് എത്തിയ കേരള പോലീസ് ഒടുവിൽ ഫോളോവേഴ്‌സിനെ പുറത്താക്കി തുടങ്ങി.
ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് നിരന്തരം വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള കമന്റുകള്‍ രേഖപ്പെടുത്തുന്ന വരെയാണ് നീക്കിക്കളയുന്നത് . ആയിരക്കണക്കിനു വര്‍ഗീയത നിറഞ്ഞ കമന്റുകള്‍ ഇതിനോടകം ഒളിപ്പുക്കുകയും ചെയ്തു. ഒളിവിലുള്ള നെയ്യാറ്റിന്‍കര മുന്‍ ഡിവൈഎസ്പിയെ പിടികൂടാന്‍ കഴിയാത്തതിനെതിരെ രൂക്ഷമായ പ്രതികരണങ്ങള്‍ വന്നു തുടങ്ങിയതോടെ തത്ക്കാലം പേജില്‍ രസിപ്പിക്കുന്ന ട്രോളുകളും വേണ്ടെന്നു വച്ചിരിക്കുകയാണ്.
ഏകദേശം ഒന്പത് ലക്ഷത്തോളം ഫോളോവേഴ്‌സ് വരുന്ന രാജ്യത്തെ ഏറ്റവും വലിയ പോലീസ് ഫെയ്‌സ് ബുക്ക് പേജാണ് കേരള പോലീസിന്റേത്. വെറും ആറു മാസത്തിനുള്ളില്‍ പേജിനെ പ്രചാരത്തില്‍ മുന്നിലെത്തിച്ചതു ഹാസ്യാത്മക ട്രോളുകളും അവയോടു പ്രതികരിക്കുന്നവര്‍ക്കു നല്‍കുന്ന ഉരുളയ്ക്കുപ്പേരി മോഡല്‍ മറുപടികളുമാണ്.
എന്നാല്‍ ശബരിമലയിലെ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് പെട്ടെന്ന് എണ്‍പതിനായിരത്തോളം പേര്‍ പേജിലേക്കു ലൈക്ക് ചെയ്തു കയറി. രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞ് ഇവര്‍ പേജില്‍ നടത്തുന്ന ഏറ്റുമുട്ടലിനു മുന്നില്‍ പോലീസ് അഡ്മിന്‍മാര്‍ക്കു കാഴ്ചക്കാരാകേണ്ടി വന്നു.
പേജിനു വന്‍ ഫോളോവേഴ്‌സുള്ളതിനാലും കമന്റുകള്‍ക്കു പോലീസ് നല്‍കുന്ന മറുപടികള്‍ക്ക് ആരാധകരേറെയുള്ളതിനാലുമാണ് വര്‍ഗീയ രാഷ്ട്രീയ കമന്റുകളുമായി ഒരു വന്‍ സംഘം തന്നെ എത്തിയതെന്നു പോലീസ് വിലയിരുത്തൽ .
ഇത്തരം കമന്റുകള്‍ ലക്ഷക്കണക്കിനു ജനങ്ങള്‍ കാണുന്നുമുണ്ട്. ഇത്തരം തെറ്റായ പ്രചാരണങ്ങള്‍ വിശ്വസിക്കുന്നവരും ലൈക്ക് ചെയ്യുന്നവരും ഏറെയാണ്. വര്‍ഗീയമായ കമന്റുകള്‍ക്കു വ്യക്തമായ നിലപാടെടുത്തു.
മറുപടി നല്‍കാനാകാതെ പോലീസും പലപ്പോഴും ആശയക്കുഴപ്പത്തിലാണ്. ഇതാണ് ഒട്ടേറെ പേരെ പുറത്താക്കാന്‍ കാരണമെന്നു പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
ഒട്ടേറെ പോസ്റ്റുകള്‍ക്കു താഴെ കമന്റുകളായും വാട്‌സാപ് മെസഞ്ചറില്‍ സന്ദേശമായും നെയ്യാറ്റിന്‍കര ഡിവൈ എസ് പിയെ അറസ്റ്റു ചെയ്യാത്തതെന്തേ എന്ന ചോദ്യത്തിന്റെ ഒഴുക്കാണ്. ഇതു കാരണം പ്രതിരോധത്തിലായ പോലീസ് തത്ക്കാലം ട്രോളുകള്‍ വേണ്ടെന്ന നിലപാടിലോട്ടെത്തി.
ഡിവൈഎസ്പിയെ എന്നു പിടികൂടുമെന്ന മെസഞ്ചറിലെ ചോദ്യങ്ങള്‍ക്ക് ഉടന്‍ പിടികൂടുമെന്ന മറുപടി നല്‍കിയും പോലീസ് മടുത്തു.
https://www.facebook.com/Malayalivartha























