Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

പോലീസ് വീഴ്ചയുടെ 9 ദിനങ്ങൾ ; നെയ്യാറ്റിൻകര സനൽകുമാർ വധക്കേസിലെ പ്രതി ഡി.വൈ.എസ്.പി ഹരികുമാറിന്റെ ആത്മഹത്യ വിരൽ ചൂണ്ടുന്നത് പൊലീസിന്റെ വീഴ്‌ചയിലേക്ക്

13 NOVEMBER 2018 01:22 PM IST
മലയാളി വാര്‍ത്ത

നെയ്യാറ്റിൻകര സനൽകുമാർ വധക്കേസിലെ പ്രതി ഡി.വൈ.എസ്.പി ഹരികുമാറിന്റെ ആത്മഹത്യക്കു പിന്നിൽ പൊലീസിന്റെ കൃത്യമായ വീഴ്‌ചയെന്ന് ആരോപണം. സനൽകുമാർ കൊലക്കു ശേഷം ഒളിവിൽ പോയ ഡി.വൈ.എസ്.പിയെ ഒമ്പതുനാളുകൾക്ക് ശേഷമാണ് തൂങ്ങി മരിച്ച നിലയിൽ കല്ലമ്പലത്തെ സ്വന്തം വീട്ടിൽ നിന്ന് കണ്ടെത്തുന്നത്. ഈ സാഹചര്യം നിലനിൽക്കെത്തന്നെ ഹരികുമാറിനെ സംരക്ഷിക്കാൻ ആദ്യം മുതൽ തന്നെ ഉന്നത ഉദ്യോഗസ്ഥർ ചരടു വലിച്ചിരുന്നതായി സൂചനകളുണ്ടായിരുന്നു.

കേസില്‍ കുടുങ്ങുമെന്ന് ഉറപ്പായതോടെ ഡിവൈഎസ്പി ഒളിവില്‍ പോകുകയായിരുന്നു. ഇദ്ദേഹം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് മരണ വാര്‍ത്ത വന്നിരിക്കുന്നത്.

കൃത്യത്തിന് ശേഷം വിവരം പറയാൻ ഹരികുമാർ ആദ്യം വിളിച്ചത് റൂറൽ എസ്.പി അശോക് കുമാറിനെയായിരുന്നു. തുടർന്ന് ഇയാൾ കല്ലമ്പലത്തെ വീട്ടിലെത്തി ഭാര്യയോട് കാര്യങ്ങൾ പറഞ്ഞ ശേഷം മറ്റൊരു വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു. ആദ്യം തമിഴ്‌നാട്ടിലെ തൃപ്പരപ്പിൽ എത്തിയ ഡി.വൈ.എസ്.പി പിന്നീട് കർണാടകത്തിലേക്ക് കടക്കുകയായിരുന്നുവെന്നാണ് വിവരം.

ഒളിവിൽപ്പോയ ഡി.വൈ.എസ്.പി. മുപ്പതിലേറെത്തവണ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതാവിനെ വിളിച്ചിരുന്നു. കൂടാതെ സംഭവസ്ഥലത്തുനിന്ന് കടക്കുന്നതിനിടെ അഞ്ചുപ്രാവശ്യം സ്ഥലം എസ്.ഐ.യെയും വിളിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായിരുന്നു.

ഹരികുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത് സ്വന്തം വീട്ടിലാണ് എന്നതുകൊണ്ടുതന്നെ ഒരു രാത്രിക്കിടെ ഹരികുമാർ വീട്ടിൽ എത്തിയിരുവെന്നെങ്കിൽ എന്തുകൊണ്ട് പൊലീസ് ഇത് അറിഞ്ഞില്ല എന്ന സംശയം ഉയരുന്നുണ്ട്.

സനല്‍കുമാര്‍ വധക്കേസില്‍ നീതി തേടി സനലിന്റെ വിധവ വിജി ചൊവ്വാഴ്ച രാവിലെ മുതല്‍ ഉപവാസം ആരംഭിച്ചിരുന്നു. കൊലപാതകം നടന്ന നെയ്യാറ്റിന്‍കര കൊടങ്ങാവിളയിലാണ് ഏകദിന ഉപവാസം തുടങ്ങിയത്. പ്രതിയായ ഡിവൈഎസ്പി മരിച്ചുവെന്ന വിവരം വന്നതിന് പിന്നാലെ ഉപവാസം അവസാനിപ്പിച്ചു. ഹരികുമാറിന്റെ ആത്മഹത്യ ദൈവത്തിന്റെ വിധിയാണെന്ന് സനലിന്റെ ഭാര്യ വിജി പറഞ്ഞു. ദൈവ വിധി നടപ്പായിരിക്കുന്നുവെന്നാണ് വിവരം അറിഞ്ഞ ഉടന്‍ വിജി പ്രതികരിച്ചത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (7 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (9 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (9 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (9 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (9 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (10 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (10 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (10 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (10 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (10 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (10 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (10 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (11 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (12 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (14 hours ago)

Malayali Vartha Recommends