അനധികൃത ഫ്‌ളക്‌സുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ തയ്യാറാകണമെന്ന് ഹൈക്കോടതി

അനധികൃത ഫ്‌ളക്‌സുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ തയ്യാറാകണമെന്ന് ഹൈക്കോടതി. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ ആര്‍ജവം കാണിക്കണം. സ്വന്തം ചിത്രങ്ങള്‍ ഉള്ള ഫ്‌ലക്‌സുകള്‍ വഴിയരികില്‍ അനധികൃതമായി സ്ഥാപിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. രണമുന്നണിയിലെ പാര്‍ട്ടികള്‍ വരെ നിര്‍ബാധം ഫ്‌ളക്‌സുകള്‍ സ്ഥാപിക്കുകയാണ്. രാഷ്ട്രീയപ്പാര്‍ട്ടികളുടെ നിയമലംഘനം വച്ചുപൊറുപ്പിക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു.
ചീഫ് സെക്രട്ടറിയേയും, ഡി.ജി.പിയേയും, തിരഞ്ഞെടുപ്പു കമ്മിഷനേയും ഈ വിഷയത്തില്‍ കക്ഷിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
"
https://www.facebook.com/Malayalivartha























