ശബരിമല വിഷയത്തിൽ വിധി എന്ത് വന്നാലും തങ്ങളുടെ നിലപാട് കടുപ്പിച്ച് സംസ്ഥാന സർക്കാർ; റിട്ട് ഹര്‍ജികള്‍ തള്ളണം ;സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിധി എന്തുതന്നെ ആയാലും കേരള സർക്കാർ നിലപാട് കടുപ്പിച്ചു മുന്നോട്ട് പോകുന്നു .യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികള്‍ തള്ളണമെന്ന് സുപ്രീം കോടതിയെ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.റിട്ട് ഹര്‍ജികള്‍ നിയമപരമായി നിലനില്‍ക്കില്ലെന്നും തള്ളണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ഒരേ വ്യക്തികള്‍ തന്നെ പുനഃപരിശോധന ഹര്‍ജികളും റിട്ട് ഹര്‍ജികളും നല്‍കിയിരിക്കുന്നു. ഇത് നിയമപരമായി നിലനില്‍ക്കില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടിയത്.അഭിഭാഷകനായ വിജയ് ഹന്‍സിരയിയാണ് സംസ്ഥാന സര്‍ക്കാറിനുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്.
എന്നാൽ, ഇത് കടുത്ത പ്രതിസന്ധി തന്നെ സൃഷ്ടിക്കുമെന്നിരിട്ടു കൂടി നിലപാടിൽ മാറ്റം വരുത്താതെ രണ്ടും കൽപ്പിച്ചു നിൽക്കുകയാണ് സർക്കാർ .വെള്ളിയാഴ്ച മുതൽ രണ്ടുമാസം സർക്കാരിനും ദേവസ്വം ബോർഡിനും കടുത്ത പരീക്ഷണങ്ങളുടെ നാളുകളായിരിക്കും. സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചിട്ടും ചിത്തിര ആട്ടവിശേഷത്തിന് നടതുറന്ന രണ്ടുദിവസം പോലും സ്ഥിതി പോലീസിന്റെ കൈകളിൽ സുരക്ഷിതമായിരുന്നില്ല.ഈ സാഹചര്യത്തിലാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
അതേസമയം രാവിലെ 11 മണിക്ക് റിട്ട് ഹര്‍ജികള്‍ പരിശോധിച്ച കോടതി പുന:പ്പരിശോധനാ ഹര്‍ജികള്‍ക്ക് ശേഷം റിട്ട് ഹര്‍ജികള്‍ കേള്‍ക്കുന്നത് പരിഗണിക്കാമെന്ന് മാറ്റിവെക്കുകയാണ് ഉണ്ടായത് .
സാധാരണ ഗതിയിൽ റിട്ട് ഹർജിയിൽ വിധി പറഞ്ഞതിനെതിരേ പുതിയ റിട്ടുകൾ സുപ്രീംകോടതി പ്രോത്സാഹിപ്പിക്കാറില്ല. എന്നാൽ, വിധിയെ നേരിട്ടു ചോദ്യം ചെയ്യാതെ, അതു നടപ്പാക്കിയാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങളാണ് 3 റിട്ട് ഹർജികളിൽ ഉന്നയിച്ചത്.3 പ്രധാന ആവശ്യങ്ങളാണ് ഇവയിലുള്ളത്: 1) ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം, 2) ഭരണഘടനാബെഞ്ചിന്റെ വിധി, പ്രഖ്യാപന സ്വഭാവത്തിൽ മാത്രമുള്ളതാണ് എന്നു വിശദീകരിക്കണം, 3) ആചാരങ്ങൾ സംരക്ഷിക്കാനുള്ള നിർദേശങ്ങൾ നൽകണം.
https://www.facebook.com/Malayalivartha























