ശബരിമലയില്‍ മണ്ഡലകാലത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് പാസ് വേണമെന്ന് നിര്‍ദേശിക്കുന്നത് എങ്ങനെ സഞ്ചാരസ്വാതന്ത്ര്യത്തിന്റെ നിഷേധമാകുമെന്ന് കോടതി

ശബരിമയില്‍ മണ്ഡലകാലത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ബന്ധപ്പെട്ട പൊലീസ് സ്‌റ്റേഷനുകളില്‍ നിന്ന് പാസ് വാങ്ങണമെന്ന നിബന്ധനക്കെതിരെ നല്‍കിയ ഹരജി പിന്‍വലിച്ചു. പാസ് വേണമെന്ന് നിര്‍ദേശിക്കുന്നത് എങ്ങനെ സഞ്ചാരസ്വാതന്ത്ര്യത്തിന്റെ നിഷേധമാകുമെന്ന് കോടതി ചോദിച്ചതോടെയാണ് ഹരജിക്കാരന്‍ പരാതി പിന്‍വലിച്ചത്.
പോലീസ് നടപടി സ്വാഭാവിക നിയന്ത്രണം മാത്രം എന്ന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ച് അഭിപ്രായപ്പെട്ടു. അക്രമസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ ആയി കണ്ടാല്‍ മതിയെന്നും കോടതി നിരീക്ഷിച്ചു.അഭിജിത്താണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പൊതു താല്‍പര്യ ഹരജി പിന്‍വലിച്ചത്.
https://www.facebook.com/Malayalivartha























