Widgets Magazine
13
Dec / 2018
Thursday
Forex Rates:

1 aed = 19.62 inr 1 aud = 51.99 inr 1 eur = 81.93 inr 1 gbp = 91.04 inr 1 kwd = 236.82 inr 1 qar = 19.79 inr 1 sar = 19.21 inr 1 usd = 72.05 inr

ശബരിമലയിലെ യുവതീപ്രവേശനം കോടതികയറിയിട്ട് 28 വര്‍ഷമായി, ദേവസ്വം കമ്മീഷ്ണറായിരുന്ന ചന്ദ്രിക പേരക്കുട്ടിയുടെ ചോറൂണിന് മരുമകള്‍ അടക്കമുള്ള യുവതികളെയും കൂട്ടി സന്നിധാനത്ത് എത്തിയതിന്റെ വാര്‍ത്തയും ചിത്രവും ജന്മഭൂമി പത്രത്തില്‍ അടിച്ച് വന്നതോടെ തുടങ്ങിയ വിവാദം ഇന്നും അവസാനിച്ചിട്ടില്ല

13 NOVEMBER 2018 04:30 PM IST
മലയാളി വാര്‍ത്ത

More Stories...

കുമ്മനത്തെ പണിയാൻ വന്നവനെ മിസോറാംകാർ കണ്ഠം വഴിയോടിച്ചതിങ്ങനെ ; കുമ്മനം രാജശേഖരനെ മിസോറാമില്‍ ഗവര്‍ണറാക്കിയതിനെതിരെ രംഗത്തുവന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ ലഭിച്ച തിരിച്ചടിയെ കുറിച്ചുള്ള ജന്മഭൂമി മാധ്യമപ്രവര്‍ത്തകന്‍ കെ. സുജിത്തിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

ശബരിമലയിലെ നിരോധനാജ്ഞ ഡിസംബര്‍ 16 വരെ നീട്ടി, ദര്‍ശനം നടത്തുന്നതിനോ ശരണംവിളിക്കുന്നതിനോ തടസമില്ല; ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമായിരിക്കും

വനിതാ മതില്‍ ജനുവരി ഒന്നിന് ... വനിതാ മതിലില്‍ ആലപ്പുഴ ജില്ലയിലെ സംഘാടക രക്ഷാധികാരിയായി രമേശ് ചെന്നിത്തല; തോമസ് ഐസക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം

തുഷാർ എന്നല്ല ആരായാലും വനിതാ മതിലിനോട് സഹകരിച്ചില്ലെങ്കിൽ എസ് എൻ ഡി പി ക്ക് പുറത്ത്

സര്‍ഗാത്മക കലാ ലോകത്തിന്റെ സംഗമ ഭൂമിയായി തീര്‍ന്ന കൊച്ചി മുസരീസ് ബിനാലെ; ഒന്‍പത് വേദികളിലായി 31 ല്‍പ്പരം രാജ്യങ്ങളിലെ 138 കലാകാരാണ് തങ്ങളുടെ സൃഷ്ടികളുമായി ബിനാലെക്കായി ഒത്ത് ചേരുക

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് വഴിവെച്ചത് മുന്‍ ദേവസ്വം കമ്മീഷ്ണറായിരുന്ന ചന്ദ്രിക ബന്ധുക്കളായ യുവതികളെ സന്നിധാനത്ത് എത്തിച്ചതിലൂടെയാണ്. മണ്ഡല മകരവിളക്ക് സമയത്ത് ഒഴികെ 10 വയസ് മുതല്‍ 50 വയസ് വരെയുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ നിയന്ത്രണം ഇല്ലെന്നാണ് ചന്ദ്രിക പറയുന്നത്. ചന്ദ്രിക പേരക്കുട്ടിയുടെ ചോറൂണിനാണ് മരുമകള്‍ ഉള്‍പ്പെടെയുള്ള യുവതികളുമായി മലകയറിയത്. ഇത് ശ്രദ്ധയില്‍ പെട്ട ഫോട്ടോഗ്രാഫര്‍ പടം എടുത്തു. അത് ജന്‍മഭൂമി പത്രത്തില്‍ അടിച്ച് വന്നതോടെയാണ് വിവാദം തുടങ്ങിയത്. 

മഹേന്ദ്രന്റെ കത്ത് ഹര്‍ജിയായി

എസ്. മഹേന്ദ്രന്‍ 1990 ല്‍ ഹൈക്കോടതിയിലെ ഒരു ജഡ്ജിക്ക് അയച്ച കത്ത് പൊതുതാത്പര്യഹര്‍ജിയായി പരിഗണിച്ചതോടെയാണ് ശബരിമലയിലെ യുവതീപ്രവേശന വിഷയം കോടതി കയറിയത്. ശബരിമലയില്‍ യുവതികള്‍ കയറുന്നെന്നും പ്രാര്‍ത്ഥന നടത്തുന്നെന്നുമാണ് മഹേന്ദ്രന്‍ കത്തില്‍ ഉന്നയിച്ചത്. വിഐപികളുടെ ഭാര്യമാര്‍ക്കു പ്രത്യേകപരിഗണന നല്‍കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. ദേവസ്വം മുന്‍കമ്മിഷണര്‍ ജെ. ചന്ദ്രികയും മകളും ബന്ധുക്കളായ മറ്റുസ്ത്രീകളും 19.08.1990ല്‍ ശബരിമലയില്‍ പേരക്കുട്ടിയുടെ ചോറൂണു നടത്തി. 'ജന്മഭൂമി' പത്രത്തില്‍ ഫോട്ടോ സഹിതം ഇതിന്റെ വാര്‍ത്ത വന്നു. ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും വിരുദ്ധമായ ഇത്തരം കാര്യങ്ങള്‍ നിരോധിക്കണമെന്നും ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആയിരുന്നു ആവശ്യം. തുടര്‍ന്ന് കോടതി ബന്ധപ്പെട്ടയാളുകള്‍ക്ക് നോട്ടീസ് അയയ്ക്കുകയും കേസ് ആരംഭിക്കുകയും ചെയ്തു. 

കോടതിയുടെ അഭിപ്രായം

1991 ലെ ഹൈക്കോടതിവിധിയില്‍ ഇതുസംബന്ധിച്ച് ഇങ്ങനെ വിശദീകരിക്കുന്നു: 'പരാതിക്കാരനായ മഹേന്ദ്രന്‍, ജെ. ചന്ദ്രിക, ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകന്‍ എന്നിവരുടെ വിശദീകരണം കേട്ടുകഴിഞ്ഞപ്പോള്‍ ശബരിമലക്ഷേത്രത്തിന്റെ വിശ്വാസത്തെക്കു റിച്ച് അടിസ്ഥാനപരമായതും വലിയ സ്വാധീനം ചെലുത്തുന്നതുമായ ചോദ്യങ്ങളാണു പരിഗണനയ്ക്കായി ഉയര്‍ന്നുവരുന്നത് എന്ന് തോന്നി. അതിനാല്‍ പരാതി ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടി ക്കിള്‍ 226 പ്രകാരം പൊതുതാത്പര്യഹര്‍ജി എന്ന നിലയില്‍ ഒ.പി 9015/1990 ആയി പരിഗണിക്കുന്നു.'

ഈ കേസില്‍ ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വിമന്‍ ലോയേഴ്‌സിന്റെ കേരളഘടകം, കേരള ക്ഷേത്രസംരക്ഷണസമിതിയുടെ പ്രസിഡന്റ് എം.വി. ഗോപാലകൃഷ്ണന്‍ എന്നിവര്‍ കക്ഷിചേരാന്‍ അനുമതി തേടുകയും ഹൈക്കോടതിനിയമങ്ങളുടെ 152(2) ചട്ടമനുസരിച്ച് ഇത് അനുവദിക്കു കയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണു കേസ് പുരോഗമിച്ചത്. വിചാരണയില്‍ വന്ന വിഷയങ്ങള്‍ ഇതുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ ഈ കേസിന്റെ വിചാരണയില്‍ ഉയര്‍ന്നുവന്നു. ഓരോ കക്ഷിയും ഉന്നയിച്ച വാദങ്ങള്‍ 1991 ലെ കോടതിവിധിയില്‍ വിശദീകരിച്ചിട്ടുണ്ട്. 

കൊല്ലവര്‍ഷം 1115ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ യുവതിയായ മഹാറാണിയും ദിവാനും ഒപ്പമുണ്ടായിരുന്നുവെന്ന വാദം ഉയര്‍ന്നുവന്നു. അടുത്തവര്‍ഷങ്ങളില്‍ നിരവധിഭക്തര്‍ അവിടെ കുട്ടികളുടെ ചോറൂണിനായി എത്തിയിരുന്നതും അത്തരം സന്ദര്‍ഭങ്ങളില്‍ നിര്‍ദ്ദിഷ്ട ചാര്‍ജ്ജുകള്‍ വാങ്ങി ദേവസ്വം ബോര്‍ഡ് രസീതു നല്‍കിയിരുന്നതും ചൂണ്ടിക്കാട്ടി. ശബരിമലയിലെ ആചാരക്രമങ്ങളില്‍ വന്ന മാറ്റങ്ങളും കോടതിവിധിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

പ്രതിമാസപൂജയ്ക്ക് യുവതീ ദര്‍ശനമാവാം

പ്രതിമാസപൂജയ്ക്കായി അമ്പലം തുറക്കുമ്പോള്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്കു സന്ദര്‍ശിക്കാന്‍ 20 വര്‍ഷമായി അനുവാദമുണ്ടായിരുന്നു എന്നതും മണ്ഡലം, മകരവിളക്ക്, വിഷുക്കാലങ്ങളില്‍ മാത്രമാണു സ്ത്രീകള്‍ക്കു ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമില്ലായിരുന്നത് എന്നതും രേഖപ്പെടുത്തിയിട്ടുണ്ട്. പഴയകാലത്തു കൊടുംകാട്ടിലൂടെയുളള യാത്ര സ്ത്രീകള്‍ക്കു ദുഷ്‌കകരമായിരുന്നെങ്കിലും ആധുനികസൗകര്യങ്ങള്‍ വന്നതോടെ ആ സാഹചര്യത്തിനു മാറ്റമുണ്ടായെന്നും ഹിന്ദുമതം സാഹചര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പ്രാപ്തമാണെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടി. 
ഇത്തരം കാര്യങ്ങള്‍ വച്ചുകൊണ്ട് ക്ഷേത്രത്തിന്റെ ആചാരങ്ങളും മതവികാരങ്ങളും പരിഗണിച്ചു ചെയ്യേണ്ട കാര്യമാണ് ഇവയെന്നും ഇതു മൗല കാവകാശങ്ങളില്‍ ഒന്നുപോലും ലംഘിക്കുന്നതല്ലെന്നും ഇങ്ങനെയൊരു പരാതി ഫയല്‍ ചെയ്യാന്‍ ഭരണഘടനയുടെ 226ാം അനുച്ഛേദപ്രകാരം
ഹര്‍ജിക്കാരന് അവകാശമില്ലെന്നും അതുകൊണ്ട് ഹര്‍ജി തള്ളണമെ ന്നുമാണ് ദേവസ്വം ബോര്‍ഡ് വാദിച്ചത് എന്നും വിധിയില്‍ വ്യക്തമാകുന്നുണ്ട്.

ചന്ദ്രികയുടെ മറുപടി

ദേവസ്വം കമ്മിഷണറായിരുന്ന ചന്ദ്രിക താന്‍ കൊല്ലവര്‍ഷം 1166 ചിങ്ങം ഒന്നാം തീയതി ക്ഷേത്രം സന്ദര്‍ശിച്ചു, പേരക്കുട്ടിയുടെ ചോറൂണു നടത്തി. മണ്ഡല, മകര വിളക്ക്, വിഷു ഒഴികെയുള്ള സമയങ്ങളില്‍ 10 മുതല്‍ 50 വരെ വയസുള്ള സ്ത്രീകളുടെ പ്രവേശനത്തിനു നിയന്ത്രണമില്ലെന്നും അവര്‍ കോടതിയില്‍ വ്യക്തമാക്കി. പ്രതിമാസപൂജകള്‍ നടക്കുമ്പോള്‍ എല്ലാ പ്രായക്കാരായ സ്ത്രീകളും ശബരിമല സന്ദര്‍ശിക്കാറുണ്ട്. ഇത് ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ ക്കു വിരുദ്ധമല്ല എന്ന് അവര്‍ വിശദീകരിച്ചതായും വിധിയില്‍ പറയുന്നു
ണ്ട്.

ഹര്‍ജി തളളണമെന്ന് ചീഫ് സെക്രട്ടറി

ചീഫ് സെക്രട്ടറി നല്‍കിയ എതിര്‍സത്യവാങ്മൂലത്തില്‍ തിരുക്കൊച്ചി ക്ഷേത്രപ്രവേശനനിയമത്തിലെ മൂന്നാം വകുപ്പു പ്രകാരം എല്ലാ ഹിന്ദുവിനും ക്ഷേത്രത്തില്‍ പ്രവേശിക്കാനും ആരാധന നടത്താനും അവകാശമുണ്ടെന്നും വ്യക്തമാക്കി. ശബരിമലക്ഷേത്രത്തില്‍ 10 മുതല്‍ 50 വരെ പ്രായമുള്ള വനിതകളുടെ പ്രവേശനം മണ്ഡലം, മകരവിളക്ക്, വിഷു സമയത്തു നിരോധിച്ചുകൊണ്ട് എല്ലാ വര്‍ഷവും ദേവസ്വം ബോര്‍ഡ് വിജ്ഞാപനം പുറപ്പെടുവിക്കാറുണ്ടെന്നും പറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘ ടനയുടെ ആര്‍ട്ടിക്കിള്‍ 226 പ്രകാരം ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും അതു തള്ളിക്കളയണമെന്നും ചീഫ് സെക്രട്ടറിയും അഭ്യര്‍ത്ഥിച്ചു.

കുമ്മനം രാജശേഖരന്റെ കത്ത്

ഹിന്ദുമുന്നണിയുടെ അക്കാലത്തെ സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരന്‍ ക്ഷേത്രം തന്ത്രിയായിരുന്ന കണ്ഠരര് മഹേശ്വരര്‍ക്ക് ഒരു കത്ത് അയച്ചിരുന്നു. ഈ കത്തിന് അദ്ദേഹം അയച്ച മറുപടി കോടതിമുമ്പാകെ വന്നു. കുമ്മനം രാജശേഖരന്റെ കത്തിന്റെ വിശദാംശങ്ങള്‍ ഈ ഘട്ടത്തില്‍ പുറത്തുവന്നു. ശബരിമലയില്‍ വിവാഹച്ചടങ്ങുകളും വനിതകളുടെ ഡാന്‍സും സിനിമാഷൂട്ടിങ്ങും നടന്നു എന്ന കാര്യം ആ കത്തില്‍ വ്യക്തമാക്കിയിരുന്നു. 

ഹൈക്കോടതി യുവതികളെ തടഞ്ഞു

വാദങ്ങളെല്ലാം പരിശോധിച്ച ഹൈക്കോടതി, ശബരിമല കയറാന്‍ 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കുള്ള നിയന്ത്രണം ശബരി മലയിലെ കാലാതിവര്‍ത്തിയായ ആചാരമാണെന്ന നിഗമനത്തിലെത്തി്. ആ നിയന്ത്രണം എല്ലാ തീര്‍ത്ഥാടന വേളയിലും നടപ്പിലാക്കേണ്ടതാണെന്നും നിര്‍ദ്ദേശിച്ചു. ഇക്കാര്യം ദേവസ്വം ബോര്‍ഡിനെ അറിയിച്ചു. പൊലീസ് ഉള്‍പ്പെടെയുള്ള എല്ലാ സഹായവും ദേവസ്വം ബോര്‍ഡിനു നല്‍കണമെന്നു കേരള സര്‍ക്കാരിനോടും നിര്‍ദ്ദേശിച്ചു. നേരത്തേ ഉണ്ടായിരുന്നു എന്നു തെളിയിക്കപ്പെട്ട സ്ത്രീപ്രവേശത്തിന്
ഇങ്ങനെ അറുതി വരുത്തുകയാണ് കോടതി 1991 ഏപ്രില്‍ അഞ്ചിലെ വിധിയിലൂടെ ചെയ്തത്.

സര്‍ക്കാര്‍ ചെയ്തത് 

1991നുശേഷം ഈ വിധിയാണ് ഇപ്പോഴത്തെ സുപ്രീം കോടതിവിധിവരെ മാറിമാറി വന്ന സര്‍ക്കാരുകള്‍ നടപ്പാക്കിവന്നത്. ഇതറിയാതെ എത്തുന്ന ഭക്തയുവതികളെ പമ്പയില്‍വച്ചു നിരുത്സാഹപ്പെടുത്തി തിരിച്ചയയ്ക്കുകയാണ് ഇതുവരെ ചെയ്തിരുന്നത്. 

സുപ്രീം കോടതിയില്‍ പുതിയ റിട്ട്

2006ല്‍ ശബരിമലയിലെ സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിമുമ്പാകെ റിട്ട് പരാതിയായി വരിക യായിരുന്നു. ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനും മറ്റുള്ളവ രുമാണ് ഈ റിട്ട് നല്‍കിയത്. സംസ്ഥാനസര്‍ക്കാരിനെ എതിര്‍കക്ഷിയായി ഉള്‍പ്പെടുത്തിയിരുന്നതിനാല്‍ സര്‍ക്കാരിനോട് സുപ്രീംകോടതി അഭിപ്രായം ചോദിച്ചു. യുവതീപ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. തുടര്‍ന്ന് 12 വര്‍ഷത്തെ വാദം കേട്ട ശേഷമാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് യുവതീപ്രവേശനം അനുവദിച്ച് വിധി പ്രസ്താവിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെമിഫൈനലിൽ നേരിട്ട കനത്ത തോൽവിക്ക് പിന്നാലെ ബിജെപിയില്‍ അമര്‍ഷം; നാലര വർഷം മുമ്പ് നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ തിരയിളക്കം സൃഷ്ടിച്ച രാഷ്ട്രീയ നേതാവ് അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിനു മാസങ്ങൾക്കുമുമ്പ്  (7 hours ago)

കുമ്മനത്തെ പണിയാൻ വന്നവനെ മിസോറാംകാർ കണ്ഠം വഴിയോടിച്ചതിങ്ങനെ ; കുമ്മനം രാജശേഖരനെ മിസോറാമില്‍ ഗവര്‍ണറാക്കിയതിനെതിരെ രംഗത്തുവന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ ലഭിച്ച തിരിച്ചടിയെ കുറിച്ചുള്ള ജ  (7 hours ago)

സൗന്ദര്യം കൂട്ടാന്‍ തടികുറച്ച റായ് ലക്ഷ്മീയുടെ ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍  (8 hours ago)

സീറോയിലെ കത്രീന കൈഫിന്റെ ഐറ്റം ഡാന്‍സ് വീഡിയോ വൈറലാകുന്നു  (8 hours ago)

തെന്നിന്ത്യ കീഴടക്കി സണ്ണി ലിയോണിന്റെ സഹോദരി  (8 hours ago)

കുളിക്കുന്നതിനിടെ ഐഫോണില്‍ നിന്നും ഷോക്കേറ്റ് പതിനഞ്ചുകാരിക്ക് ദാരുണാന്ത്യം  (9 hours ago)

ഗൂഗിളില്‍ വിഡ്ഢിയായി വരുന്നത് ട്രംപ്; പിച്ചെയുടെ വിശദീകരണം വിശ്വസിക്കാതെ സ്മിത്ത്  (9 hours ago)

ഗള്‍ഫ് രാജ്യങ്ങളില്‍ വെച്ച് മരിയ്ക്കുന്ന പ്രവാസികളുടെ എണ്ണത്തിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്  (9 hours ago)

ശബരിമലയിലെ നിരോധനാജ്ഞ ഡിസംബര്‍ 16 വരെ നീട്ടി, ദര്‍ശനം നടത്തുന്നതിനോ ശരണംവിളിക്കുന്നതിനോ തടസമില്ല; ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമായിര  (9 hours ago)

വനിതാ മതില്‍ ജനുവരി ഒന്നിന് ... വനിതാ മതിലില്‍ ആലപ്പുഴ ജില്ലയിലെ സംഘാടക രക്ഷാധികാരിയായി രമേശ് ചെന്നിത്തല; തോമസ് ഐസക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം  (9 hours ago)

തുഷാർ എന്നല്ല ആരായാലും വനിതാ മതിലിനോട് സഹകരിച്ചില്ലെങ്കിൽ എസ് എൻ ഡി പി ക്ക് പുറത്ത്  (12 hours ago)

മല്യക്കായി കസബിന്റെ തടവറ ; മദ്യ വ്യവസായി വിജയ് മല്യയെ ഇന്ത്യയിൽ എത്തിക്കുമ്പോൾ പാർപ്പിക്കുന്നത് മുംബയ് ഭീകരാക്രമണക്കേസിലെ പ്രതിയായ അജ്മൽ കസബിനെ പാർപ്പിച്ച ആർതർ റോഡ് ജയിലിൽ; തീപിടിത്തവും ബോംബാക്രമണവും  (12 hours ago)

ഹനൻ മൊള്ള എന്ന നിശബ്ദ വിപ്ലവകാരി കത്തിച്ച തീ ഇനി രാജസ്ഥാനിൽ ആളിപ്പടരും  (13 hours ago)

സര്‍ഗാത്മക കലാ ലോകത്തിന്റെ സംഗമ ഭൂമിയായി തീര്‍ന്ന കൊച്ചി മുസരീസ് ബിനാലെ; ഒന്‍പത് വേദികളിലായി 31 ല്‍പ്പരം രാജ്യങ്ങളിലെ 138 കലാകാരാണ് തങ്ങളുടെ സൃഷ്ടികളുമായി ബിനാലെക്കായി ഒത്ത് ചേരുക  (13 hours ago)

കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​നത്തിൽ 798​ ​ത​സ്തി​ക​ക​ളി​ൽ ഒഴിവുകൾ  (13 hours ago)

Malayali Vartha Recommends