Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ശബരിമലയെ കോടതി കയറ്റിയത് യഥാർത്ഥ ഭക്തരുടെ വികാരം മാനിക്കാതെ ; ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനമാകാമെന്ന സുപ്രീം കോടതി വിധിയിൽ 12 വര്‍ഷം മുമ്പ് ഹര്‍ജി നല്‍കിയവരില്‍ അഞ്ചില്‍ നാല് പേരും നിലപാടുകള്‍ തിരുത്തി രംഗത്ത്

13 NOVEMBER 2018 03:20 PM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനമാകാമെന്ന സുപ്രീം കോടതി വിധിയിൽ 12 വര്‍ഷം മുമ്പ് ഹര്‍ജി നല്‍കിയവരില്‍ അഞ്ചില്‍ നാല് പേരും നിലപാടുകള്‍ തിരുത്തി രംഗത്ത്. 2006ല്‍ ഹര്‍ജി നല്‍കിയവരില്‍ അന്നത്തെ ബാര്‍ അസോസിയേഷന്‍ ട്രഷറര്‍ ലക്ഷ്മി ശാസ്ത്രി, എക്സിക്യൂട്ടിവ് അംഗം പ്രേരണകുമാരി, സുധാപാല്‍, അല്‍ക ശര്‍മ എന്നിവരാണ് നിലപാട് തിരുത്തിയത്. യംഗ് ലോയേഴ്സ് അസോസിയേഷന്‍ സെക്രട്ടറിയായിരുന്ന ഭക്തി പ്രസീജ സേഥി മാത്രമാണ് ഇപ്പോഴും നിലപാടില്‍ ഉറച്ച് നില്‍ക്കുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഭക്തി സീജ സേഥി ഇക്കാര്യം വ്യക്തമാക്കിയത്.

1987ല്‍ ശബരിമല സന്ദര്‍ശനം നടത്തിയ തെന്നേന്ത്യന്‍ നടി ജയമാല ആ വിവരം പരസ്യമാക്കിയതിനെ തുടർന്ന് 2006ല്‍ നടന്ന ശുദ്ധികലശം എല്ലാവരെയും ഞെട്ടിച്ചു. ഈ വിഷയമാണ് ഹര്‍ജി നല്‍കാന്‍ കാരണം എന്നും അവർ വ്യക്തമാക്കി.

ഒരു സ്ത്രീ അവിടെ പോയതിന് ശുദ്ധികലശം നടത്തുന്നത് അംഗീകരിക്കാന്‍ കഴിയാത്തതാണ്. കേരളത്തില്‍ നടന്ന ശബരിമല കേസിന്‍റെ തുടര്‍ച്ചയായിരുന്നില്ല ഞങ്ങള്‍ നല്‍കിയ ഹര്‍ജികള്‍. എന്നാല്‍, കേരളത്തില്‍ ഒരു അയ്യപ്പ ക്ഷേത്രം മാത്രമാണ് ഉള്ളതെന്നായിരുന്നു തന്‍റെ അറിവെന്നാണ് നിലപാട് തിരുത്തിയ പ്രേരണകുമാരി പറയുന്നത്.

സ്ത്രീകള്‍ക്ക് പ്രവേശനമുള്ള മറ്റ് ആചാരങ്ങളുള്ള അയ്യപ്പ ക്ഷേത്രങ്ങളെപ്പറ്റി അറിയില്ലായിരുന്നു. ഹര്‍ജി നല്‍കിയ ശേഷമാണ് ഇക്കാര്യമെല്ലാം ബോധ്യമാകുന്നത്. മലയാളി അല്ലാത്തതിനാല്‍ കേരളത്തിലെ ആചാര്യവും പാരമ്പര്യവും അറിയില്ലായിരുന്നു. ഈ വര്‍ഷം ഭരണഘടനാ ബെഞ്ച് അന്തിമവാദം തുടങ്ങിയപ്പോള്‍ മാത്രമാണ് താനത് അറിഞ്ഞത്. ഒരു ഭക്തയുടെ കത്ത് കിട്ടിയപ്പോഴാണ് കാര്യങ്ങള്‍ മനസിലായത്. അതോടെ ഈ ചെയ്യുന്നത് നീതി അല്ലെന്ന് മനസിലായി. കൂടാതെ, സ്ത്രീകളുടെ വികാരം കൂടിയാണ് നിലപാട് മാറ്റത്തിന് പ്രേരിപ്പിച്ചത്.

കേരളത്തിലെ സ്ത്രീകളെല്ലാം ശബരിമലയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരാണെന്നാണ് താന്‍ കരുതിയത്. എന്നാല്‍, പോകാന്‍ ഒരുക്കമല്ലെന്ന് പറഞ്ഞ് ആചാരങ്ങളും പാരമ്പര്യങ്ങളും കാത്തുസൂക്ഷിക്കാന്‍ അവര്‍ റോഡില്‍ ഇറങ്ങിയിരിക്കുന്നു. ഹര്‍ജി പിന്‍വലിക്കുന്നതിനെ കുറിച്ച് വരെ താന്‍ ആലോചിച്ചിരുന്നു എന്നും
അപ്പോഴേക്കും അന്തിമ വാദത്തിന് വിളിച്ച് കഴിഞ്ഞിരുന്നു. സതിയും ശെെശവ വിവാഹവും ചേലാചര്‍മകര്‍മവും പോലയല്ല ഇത്. അത് നമ്മുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്നുണ്ട്. ഇവിടെ ഇത് വിശ്വാസക്കാര്യമാണ്. ഒരു സ്ത്രീ നാപ്കിന്‍ എടുത്ത് അയ്യപ്പന്‍റെ സന്നിധിയില്‍ പോകുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല.ആചാരാനുഷ്ഠാനം തന്നെയാണ് വിശ്വാസികള്‍ക്ക് പ്രധാനം. അവ അനുവദിക്കുന്നുണ്ടെങ്കില്‍ മാത്രം സ്ത്രീ പോയാല്‍ മതിയെന്ന് മാധ്യമത്തിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

ഇവിടെ വിഷയം വിശ്വാസമാണ്, സ്ത്രീകളുടെ തന്നെ വികാരമാണ്. അയ്യപ്പ ഭക്തയായ ഒരു സ്ത്രീ പോകുന്നതും അംഗീകരിക്കില്ലെന്ന് പ്രേരണകുമാരി ഉറപ്പിച്ച് പറഞ്ഞു. താന്‍ ദെെവത്തില്‍ വിശ്വസിക്കുന്നുവെങ്കില്‍ ആ ദെെവത്തിന് അടുത്തേക്ക് പോകരുത് എന്നതാണ് ആചാരമെങ്കില്‍ ആ ദെെവത്തെ ആദരിച്ച് താന്‍ പോകില്ല.
ഹര്‍ജി നല്‍കിയ ലക്ഷ്മി ശാസ്ത്രിയും ഇതേ നിലപാടാണ് ഇപ്പോള്‍ പുലര്‍ത്തുന്നത്. ആചാരാനുഷ്ഠാനം തന്നെയാണ് വിശ്വാസികള്‍ക്ക് പ്രധാനം. അവ അനുവദിക്കുന്നുണ്ടെങ്കില്‍ മാത്രം സ്ത്രീ പോയാല്‍ മതിയെന്ന് ലക്ഷ്മി വ്യക്തമാക്കി.

ഇത് ഒരു നിയമ പോരാട്ടമല്ലെന്നാണ് വിഷയത്തില്‍ സേഥി ഇപ്പോഴും പുലര്‍ത്തുന്ന നിലപാട്. ഏതെങ്കിലും തരത്തില്‍ സാമൂഹിക പരിഷ്കരണം നടക്കണമെന്ന് കരുതുന്ന ഒരാളാണ് താന്‍. സ്ത്രീകളാണ് ഇത്തരം രീതികളില്‍ വിവേചനം അനുഭവിക്കുന്നതെന്നും മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സേഥി കൂട്ടിച്ചേര്‍ത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (7 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (9 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (9 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (9 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (9 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (10 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (10 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (10 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (10 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (10 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (10 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (10 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (11 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (12 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (14 hours ago)

Malayali Vartha Recommends