ശബരിമല യുവതീപ്രവേശന വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട 50 പുനഃപരിശോധന ഹര്‍ജികള്‍ പരിശോധിക്കാമെന്ന് സുപ്രീംകോടതി. ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിന്റെ ചേംബറില്‍ പരിശോധിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത് , ജനുവരി 22ന് തുറന്ന കോടതിയിലാണ് വാദം കേള്‍ക്കുക

ശബരിമല യുവതീപ്രവേശന വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട 50 പുനഃപരിശോധന ഹര്‍ജികള്‍ പരിശോധിക്കാമെന്ന് സുപ്രീംകോടതി. ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിന്റെ ചേംബറില്‍ പരിശോധിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 22ന് തുറന്ന കോടതിയിലാണ് വാദം കേള്‍ക്കുക. അതിനാല്‍ കേസില്‍ ഇനി വാദം കേള്‍ക്കും. ഇക്കാര്യം സംബന്ധിച്ച ഉത്തരവ് ഇറങ്ങും. കോര്‍ട്ട് മാസ്റ്റര്‍ മാത്രമാണ് ജഡ്ജിമാരെ കൂടാതെ ചേമ്പറില്‍ ഉണ്ടായിരുന്നത്. ഉത്തരവ് കോടതി വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുമ്പോള്‍ വിധിയുടെ പൂര്‍ണരൂപം ഔദ്യോഗികമായി അറിയാം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ ആര്‍എഫ് നരിമാന്‍, എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് റിവ്യൂഹര്‍ജികള്‍ പരിശോധിച്ചത്.
വിധിയില്‍ പിഴവുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണോ പുനഃപരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ചതെന്ന് അറിയുന്നു. ഹര്‍ജികളില്‍ നോട്ടീസ് അയക്കുകയാണ് അടുത്ത നടപടി. തുറന്ന കോടതിയില്‍ വാദത്തിനായി കേസ് ലിസ്റ്റ് ചെയ്ത് എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കും. കോടതി വിധി എന്ത് തന്നെയായാലും നടപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മണ്ഡല മകരവിളക്ക് ഉത്സവത്തിന് മുന്നോടിയായി കോടതിയില്‍ നിന്ന് അനുകൂലമായ നടപടിയുണ്ടായത് ഭക്തലക്ഷങ്ങള്‍ക്ക് വലിയ ആശ്വാസമാണ്. ഒന്നരമാസത്തോളമായി യുവതീപ്രവേശനത്തെ തുടര്‍ന്ന് ശബരിമലയും പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകള്‍ സംഘര്‍ഷാവസ്ഥയിലാണ്.
https://www.facebook.com/Malayalivartha























