മൗലികാവകാശത്തില്‍ യുക്തിസഹമായ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ട്; ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് പാസ് ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി അംഗീകരിച്ചു

ശബരിമലയിലേക്കുള്ള തീര്‍ത്ഥാടകര്‍ക്ക് പാസ് ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി അംഗീകരിച്ചു. പൊലീസ് നടപടി അക്രമങ്ങള്‍ക്കെതിരായ മുന്‍കരുതലാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി പാസിനെതിരായ ഹര്‍ജി പിന്‍വലിച്ചു. സര്‍ക്കാര്‍ നല്‍കുന്ന പാസിനെ പ്രവേശന പാസായി കരുതിയാല്‍ മതിയെന്നും ഹര്‍ജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.
സർക്കാർ തീരുമാനം യുക്തിസഹമെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് വിലയിരുത്തി. സര്‍ക്കാര്‍ തീരുമാനം അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണെന്ന് നിരീക്ഷിച്ച കോടതി ഇത് ക്രമസമാധാന പാലനത്തിന്റെ ഭാഗമാണെന്നും, മൗലികാവകാശത്തില്‍ യുക്തിസഹമായ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.
ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചുളള സുപ്രീം കോടതി വിധിക്ക് പിന്നാലെ സംഘർഷഭരിതമായിരുന്നു സന്നിധാനം. തുലാമാസ പൂജകൾക്കായി നട തുറന്നപ്പോൾ മുൻപെങ്ങും കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്രതിഷേധങ്ങളാണ് സന്നിധാനത്തും പരിസരത്തും അരങ്ങേറിയത്. പന്ത്രണ്ടോളം സ്ത്രീകൾ ദർശനം നടത്തണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നെങ്കിലും പ്രതിഷേധങ്ങളെയും അക്രമങ്ങളേയും തുടർന്ന് മടങ്ങുകയായിരുന്നു.
തുലാമാസ പൂജകൾക്കിടെ ഉണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് പോലീസ് ചിത്തിര ആട്ടവിശേഷ സമയത്ത് ഒരുക്കിയത്.
https://www.facebook.com/Malayalivartha























