സര്‍ക്കാരിന് ഇനിയെങ്കിലും വെളിപാടുണ്ടാകണം; അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടിയാണ് വിധി, മുഖ്യമന്ത്രിയും സിപിഎം നേതാക്കളും മാപ്പ് പറയണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള

ശബരിമല വിഷയത്തില്‍ സുപ്രീം റിട്ട് ഹര്‍ജികള്‍ തുറന്ന തുറന്ന കോടതിയില്‍ പരിഗണിക്കാമെന്ന സുപ്രീം കോടതിയുടെ നിലപാടില്‍ പ്രതികരണവുമായി ബിജെപി അദ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള ഇനിയെങ്കിലും സര്‍ക്കാരിന് വെളിപാടുണ്ടാകണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള. അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടിയാണ് വിധി. ശബരിമല കലാപഭൂമിയാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിയും സിപിഎം നേതാക്കളും മാപ്പ് പറയണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
വിധി വിശ്വാസികളുടെ വിജയമാണ്. സമരത്തിന്റെ ഭാവിയെക്കുറിച്ച് എന്‍ഡിഎ ആലോചിച്ച് തീരുമാനിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും ജനഹിതം എന്താണെന്ന് സുപ്രീം കോടതിയെ അറിയിച്ചില്ല. ഇരുകൂട്ടരും വലിയ ചതിയാണ് വിശ്വാസികളോട് ചെയ്തതെന്ന് ശ്രീധരന്‍പിള്ള. ബി ജെ പി സുപ്രീം കോടതിയുടെ അധീശ്വത്തത്തെ ചോദ്യം ചെയ്യില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
https://www.facebook.com/Malayalivartha























