രണ്ടും കല്‍പിച്ച് തൃപ്തി ദേശായി; മണ്ഡലകാലത്തു തന്നെ ശബരിമല ദര്‍ശനത്തിനെത്തുമെന്ന് വീണ്ടും ഉറപ്പിച്ച് തൃപ്തി ദേശായി

തുലാമാസ പൂജയ്ക്കോ, ചിത്തിര ആട്ട വിശേഷ പൂജയ്ക്കോ നട തുറക്കുമ്പോള്‍ തൃപ്തി എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, മഹാരാഷ്ട്രയില്‍ മറ്റ് ചില തിരക്കുകള്‍ മൂലം യാത്ര മാറ്റിവെക്കുകയായിരുന്നു.
ശബരിമല വിഷയത്തില്‍ യുവതീപ്രവേശന വിധിക്കെതിരായ പുന:പരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചതിനു പിന്നാലെ ഈ മണ്ഡല കാലത്തു തന്നെ ശബരിമലയില്‍ എത്താനുറച്ച് ഭൂമാതാ ബ്രിഗേഡ് തൃപ്തി ദേശായി. ഈ മാസം 16 നും 20 നും ഇടയ്ക്കു തന്നെ ശബരിമലയില്‍ എത്തുമെന്നാണ് തൃപ്തി അറിയിച്ചിരിക്കുന്നത്.
മണ്ഡല മകരവിളക്ക് പൂജകള്‍ക്കായി ഈ മാസം 16 നാണ് ശബരിമല നട തുറക്കുന്നത്. 16 മുതല്‍ 20 വരെയുള്ള സമയത്ത് എത്തുമെന്ന തൃപ്തിയുടെ അറിയിപ്പ് പോലീസുകാരെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha























