ശബരിമല വഷയം;സര്‍ക്കാര്‍ മുട്ടുമടക്കുമോ; ഇനി എല്ലാ സര്‍വകക്ഷിയോഗം തീരുമാനിക്കും; യോഗം വ്യാഴാഴ്ച രാവിലെ 11ന് മുഖ്യമന്ത്രിയുടെ ഓഫിസില്‍;

ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന ആവശ്യത്തെ തുടന്‍ന്ന്. വിഷയങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗം വിളിച്ചു. വ്യാഴാഴ്ച രാവിലെ 11ന് മുഖ്യമന്ത്രിയുടെ ഓഫിസിലാണ് യോഗം. നേരത്തെയുള്ള വിധി പ്രാബല്യത്തില്‍ നില്‍ക്കുന്നതായി മുഖ്യമന്ത്രി മാധ്യമങ്ങളോടു വ്യക്തമാക്കി.
നിയമസഭയില്‍ പ്രാതിനിധ്യം ഉള്ളതും ഇല്ലാത്തതുമായ രാഷ്ട്രീയ പാര്‍ട്ടികളെ യോഗത്തിന് ക്ഷണിക്കും. സമുദായ സംഘടനകളെ ക്ഷണിക്കുമോ എന്നകാര്യത്തില്‍ തീരുമാനമായില്ല. വ്യക്തതയില്ല. സുപ്രീംകോടതിയുടെ ഇന്നത്തെ വിധികൂടി പരിഗണിച്ചാമ് സര്‍വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.
അതേസമയം മണ്ഡല-മകരവിളക്കു കാലത്ത് ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഒരുക്കുന്ന സൗകര്യങ്ങള്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. പമ്പയിലും നിലയ്ക്കലിലും ഉള്‍പ്പെടെ തീര്‍ത്ഥാടകര്‍ക്കു താമസിക്കാനുള്ള താല്‍ക്കാലിക സൗകര്യങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. ഇടത്താവളങ്ങളില്‍ സൗജന്യമായി ഭക്ഷണം നല്‍കുന്നതിനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായി. തീര്‍ത്ഥാടകര്‍ തീവണ്ടി മാര്‍ഗം കൂടുതലായി എത്തുന്ന ചെങ്ങന്നൂരിലും താല്‍ക്കാലിക സൗകര്യം ഏര്‍പ്പെടുത്തും. യോഗത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍, എംഎല്‍എമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.
https://www.facebook.com/Malayalivartha























