Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ശബരിമല യുവതീപ്രവേശനം സംബന്ധിച്ച പുന:പ്പരിശോധനാ ഹര്‍ജി പരിശോധിക്കുമെങ്കിലും സ്ത്രീപ്രവേശന വിധിക്ക് സ്റ്റേയില്ലാത്തത് സംസ്ഥാന സര്‍ക്കാരിന് വലിയ തലവേദനയാകുമ്പോൾ വെള്ളിയാഴ്ച തുടങ്ങുന്ന തീർഥാടനം സംഘർഷമില്ലാതെ നടത്താൻ സർക്കാർ നിയമോപദേശം തേടുന്നു... ഇപ്പോൾ യുവതികൾക്ക് ശബരിമലയിൽ വിലക്കില്ല... യുവതികളെത്തിയാൽ തടയണമോ എന്നതടക്കമുള്ള കാര്യങ്ങൾ സർക്കാർ പരിശോധിക്കും

14 NOVEMBER 2018 09:01 AM IST
മലയാളി വാര്‍ത്ത

ശബരിമല യുവതീപ്രവേശനം സംബന്ധിച്ച പുന:പ്പരിശോധനാ ഹര്‍ജി ജനുവരി 22ന് തുറന്ന കോടതിയില്‍ പരിശോധിക്കുമെങ്കിലും സ്ത്രീപ്രവേശന വിധിക്ക് സ്റ്റേയില്ലാത്തത് സംസ്ഥാന സര്‍ക്കാരിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്. കാരണം മണ്ഡല മകര വിളക്ക് ഉത്സവത്തിന് നടതുറക്കുമ്പോള്‍ ഉണ്ടാകുന്ന പ്രക്ഷോഭങ്ങള്‍ സര്‍ക്കാരിന് വലിയ തലവേദനയാകും.

കാരണം ഇതിനകം പത്തിനും 50നും ഇടയില്‍ പ്രായമുള്ള 550 തോളം സ്ത്രീകളാണ് ദര്‍ശനത്തിനായി പൊലീസ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ക്കൊക്കെ സുരക്ഷയൊരുക്കുക എന്നത് ഏറെ ശ്രമകരമായ ജോലിയാണ്. അതേസമയം ശബരിമല യുവതീപ്രവേശവിധിക്കു സ്റ്റേ ഇല്ലാത്തതിനാൽ വെള്ളിയാഴ്ച തുടങ്ങുന്ന തീർഥാടനം സംഘർഷമില്ലാതെ നടത്താൻ സർക്കാർ നിയമോപദേശം തേടുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ തീർഥാടനകാലത്ത് യുവതികൾക്ക് ശബരിമലയിൽ വിലക്കില്ല. യുവതികളെത്തിയാൽ തടയണമോ എന്നതടക്കമുള്ള കാര്യങ്ങൾ സർക്കാർ പരിശോധിക്കും.

പ്രവേശനമാകാമെന്ന് സർക്കാർ നേരത്തേതന്നെ പ്രഖ്യാപിച്ചെങ്കിലും നിയമോപദേശം കേട്ടും സമവായം ഉണ്ടാക്കിയും മുന്നോട്ടുപോകാനാണ് തീരുമാനം. 15-ന് രാവിലെ മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഇതെല്ലാം വ്യക്തമാക്കുന്നത് ശബരിമലയിൽ സർക്കാരെടുത്ത നിലപാടിൽ അയവുവരുന്നു എന്നതാണ്. അതേസമയം സാധാരണഗതിയിൽ പുനഃപരിശോധനാഹർജികളിൽ ചേംബറിൽ തന്നെ തീരുമാനമെടുക്കാറാണ് ചെയ്യാറുള്ളത്. ഈ കേസിൽ വിധി പുനഃപരിശോധിക്കണമോയെന്നത് തുറന്നകോടതിയിൽ വാദം കേട്ട ശേഷം തീരുമാനിക്കാമെന്ന് കോടതി പറഞ്ഞിരിക്കുന്നത് അസാധാരണമാണ്. വിധി ചോദ്യം ചെയ്ത് നൽകിയ ഹർജികൾ നൽകിയവർക്ക് തങ്ങളുടെ വാദം തുറന്ന കോടതിയിൽ അവതരിപ്പിക്കാൻ അവസരം ലഭിക്കും.

ഈ വാദം കേട്ടശേഷം മാത്രമേ പുനഃപരിശോധിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുകയുള്ളൂ. നിലവിലെ വിധിക്ക് സ്റ്റേ ഇല്ലെന്ന് ഉത്തരവിൽ വ്യക്തമാക്കിയതിനാൽ സെപ്തംബർ 28ലെ വിധിയാണ് ഇപ്പോൾ പ്രാബല്യത്തിലുള്ളത്. വെള്ളിയാഴ്ച തുടങ്ങുന്ന തീർഥാടനകാലം ജനുവരി 20-നാണ് സമാപിക്കുക. അതിനുശേഷമാണ് സുപ്രീംകോടതി കേസ് പരിഗണിക്കുന്നത്. രണ്ടുമാസത്തിലേറെ നീളുന്ന തീർഥാടനക്കാലത്തെത്തുന്ന സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കുമോ എന്നതാണ് ഉറ്റുനോക്കുന്ന വിഷയം.

വിധിക്കുശേഷം രണ്ടുതവണ നടതുറന്നപ്പോഴും ശബരിമല സംഘർഷത്തിലായിരുന്നു. നിലവിലെ സാഹചര്യത്തിൽ തുടർന്നും ഈ അവസ്ഥയ്ക്കാണ് സാധ്യത കൂടുതൽ. സർക്കാർ സമവായ സാധ്യതകൾ തേടുന്നതിന്റെ കാരണവും ഇതുതന്നെ.നിയമോപദേശം തേടുമ്പോഴും രണ്ടു സാഹചര്യങ്ങളാണ് സർക്കാരിനു മുന്നിലുള്ളത്. ഹർജി പരിഗണിച്ച് കോടതി വാദം കേൾക്കുന്നതിനാൽ നിലവിലെ വിധി നടപ്പാക്കുന്നത് അന്തിമവിഅന്തിമവിധിക്കുശേഷം മതിയെന്നു തീരുമാനിക്കാം.

ഇത് കോടതിയലക്ഷ്യമാകുമോ എന്നു പരിശോധിക്കാൻകൂടിയാണ് നിയമോപദേശം തേടുന്നത്. രണ്ടുതവണ നടതുറന്നപ്പോൾ ഉണ്ടായതുപോലെ ശബരിമലയിലെത്തുന്ന സ്ത്രീകളെ പ്രതിഷേധത്തിന്റെ പേരിൽ അനുനയിപ്പിച്ച് തിരിച്ചയക്കുകയാണ് രണ്ടാമത്തേത്. ഇത് സർക്കാരിനും ദേവസ്വംബോർഡിനും ഉണ്ടാക്കുന്ന തലവേദനചെറുതായിരിക്കില്ല. ഈ മാസം 16-നും 20-നുമിടയിൽ ശബരിമലയിൽ എത്തുമെന്ന് തൃപ്തി ദേശായി പ്രഖ്യാപിച്ചിട്ടുണ്ട്. ശബരിമലയിൽ എത്താൻ 550 യുവതികൾ ഇതിനകം ഓൺലൈനിൽ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. ഇതും ആശങ്ക വർധ്ധിപ്പിക്കുകയാണ്. അതെ സമയം ഇന്നത്തെ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ കോടതി വീണ്ടും സംസ്ഥാന സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും നോട്ടീസ് അയച്ചു.

അതേസമയം ഇന്നലത്തെ കോടതി വിധിക്ക് മുൻപ് എന്തായാലും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇന്നലത്തെ കോടതിയുടെ പ്രതികരണം വിശ്വാസികളുടെ വിജയമാണെന്ന് ബി.ജെ.പി അറിയിച്ചു. വിശ്വാസികളുടെ വിജയമാണെന്ന് തന്ത്രിയും അറിയിച്ചു. റിവ്യൂഹര്‍ജി നല്‍കിയ 50 പേരുടെയും വാദം തുറന്നകോടതിയില്‍ കേള്‍ക്കുക എന്നത് വലിയ കാര്യമാണ്. എന്നാല്‍ പുന:പ്പരിശോധനാ ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി തീരുമാനിച്ചിട്ടില്ലെന്നും വാദം കേള്‍ക്കണോ , വേണ്ടയോ എന്ന കാര്യം ജനുവരി 22ന് വാദം കേള്‍ക്കുമെന്നാണ് കോടതി വ്യക്തമാക്കിയതെന്ന് അഭിഭാഷകനായ അജയകുമാര്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (7 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (9 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (9 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (9 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (9 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (10 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (10 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (10 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (10 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (10 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (10 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (10 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (11 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (12 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (14 hours ago)

Malayali Vartha Recommends