സി.ഐ.എസ്.എഫ് ഇന്‍സ്‌പെക്ടറുടെ ഫ്ലാറ്റില്‍ മരിച്ചത് ഫാത്തിമ, നിഷ എന്ന യുവതിയാണ് മരിച്ചതെന്ന സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥന്റെ വാദം അസത്യം!

കരിപ്പൂര്‍ വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ് ഇന്‍സ്‌പെക്ടറുടെ ഫ്‌ലാറ്റില്‍ മരിച്ച യുവതിയെ കുറിച്ച് സൂചനകള്‍ ലഭിച്ചു. ജാര്‍ഖണ്ഡ് സ്വദേശി ഫാത്തിമ ഖാത്തൂണ്‍ ആണ് മരണപ്പെട്ടതെന്ന് വ്യക്തമായി. ബീഹാര്‍ സ്വദേശി നിഷയാണ് മരിച്ചതെന്നായിരുന്നു സി.ഐ.എസ്.എഫ് ഇന്‍സ്‌പെക്ടര്‍ വിശ്വജിത്ത് സിങ്ങിന്റ ആദ്യമൊഴി .
മരിച്ച യുവതിയുടെ മൃതദേഹം കണ്ടെത്തിയ ശേഷം വിശ്വജിത്ത് സിങ്ങ് പലവട്ടം പൊലീസിനെ കബളിപ്പിക്കാന്‍ ശ്രമിച്ചു. ബീഹാര്‍ സ്വദേശിയായ നിഷയാണ് മരിച്ചതെന്നും തനിക്ക് വീടും മേല്‍വിലാസവും അറിയില്ലെന്നുമായിരുന്നു ആദ്യമൊഴി. പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് യുവതിയുടെ പേരുവിവരങ്ങള്‍ വ്യക്തമായത്. ഫാത്തിമയുടെ തിരിച്ചറിയല്‍ രേഖകളും പൊലീസ് കണ്ടെടുത്തു.
ജാര്‍ഖണ്ഡിലെ മുഹമ്മദ് ഇമാമുദ്ദീന്റെ മകള്‍ ഫാത്തിമ ഖാത്തൂണിനൊപ്പം കഴിഞ്ഞ അഞ്ചു വര്‍ഷമായി ഭാര്യ ഭര്‍ത്താക്കന്‍മാരെപ്പോലെ കഴിയുകയാണ് വിശ്വജിത്ത്. ഫാത്തിമയുടെ മുത്തച്ഛന്റെ ജോലി സ്ഥലത്തു വച്ചാണ് ബന്ധം സ്ഥാപിച്ചതെന്നും പറയുന്നു. ഉത്തര്‍പ്രദേശിലെ വാരണാസിയിലുള്ള ഭാര്യയുമായി വിശ്വജിത്ത് കരിപ്പൂരിലേക്ക് വരുന്നതറിഞ്ഞാണ് ഫാത്തിമ ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം.
കൈത്തണ്ടയിലെ ഞരമ്പുകള്‍ മുറിച്ച ശേഷമാണ് ആത്മഹത്യ ചെയ്തത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഫാത്തിമയുടെ ബന്ധുക്കളെ വിവരം അറിയിച്ചു. വിശ്വജിത്തിന്റെ പ്രേരണയിലോ ഭീഷണിയിലോ ആണോ ആത്മഹത്യ നടന്നതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. മലപ്പുറം ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തില്‍ വിശ്വജിത്ത്‌സിങ്ങിനെ ചോദ്യം ചെയ്തു.
https://www.facebook.com/Malayalivartha






















