Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

തമിഴകം ഇളകുന്നു ; കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനെ അപമാനിച്ച സംഭവത്തിൽ നാളെ കന്യാകുമാരി ജില്ലയിൽ ബന്ദ്;തക്കല, കളിയിക്കാവിള എന്നിവിടങ്ങളിൽ കെഎസ്ആർടിസിക്ക് നേരെ പ്രതിഷേധം

22 NOVEMBER 2018 12:29 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യത; വരും മണിക്കൂറുകളിൽ ജാഗ്രത!!!

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു; പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രി; 3633 ദിവസങ്ങള്‍ക്ക് ശേഷം പടിയിറക്കം

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്

കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ അപമാനിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. സംഭവത്തിന്റെ പശ്ചാത്തലത്തില്‍  നാളെ കന്യാകുമാരി ജില്ലയിൽ ബന്ദ്. പലയിടങ്ങളിലും കെഎസ്ആർടിസി തടഞ്ഞു നിർത്തി പ്രതിഷേധം നടത്തുന്നു.

തക്കല, കളിയിക്കാവിള എന്നിവിടങ്ങളിൽ കെഎസ്ആർടിസിക്ക് നേരെ പ്രതിഷേധം നടന്നു. ബസുകൾക്ക് മുന്നിൽ ശരണം വിളിച്ചുകൊണ്ടാണ് പ്രതിഷേധക്കാർ അണിനിരന്നത്. ബിജെപി, ആർഎസ്എസ് തുടങ്ങി മറ്റു ഹൈന്ദവ സംഘടനകൾ അയ്യപ്പ സേവാ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലാണ് നാമ ജപത്തോടുകൂടി കെഎസ്ആർടിസി തടഞ്ഞത്.

ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനോട് അപര്യാദയായി പെരുമാറിയ എസ് പി യതീഷ് ചന്ദ്രയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ ഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങള്‍ വിലയിരുത്താന്‍ എത്തിയ വേളയിലായിരുന്നു കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ അവഹേളിക്കുന്ന രീതിയില്‍ യതീഷ് ചന്ദ്ര സംസാരിച്ചത്.

നിലയ്ക്കലില്‍ നിന്ന് പമ്പയിലേയ്ക്ക് സര്‍ക്കാര്‍ സര്‍വീസുകള്‍ അനുവദിക്കുന്നതു പോലെ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാന്‍ തടസ്സമെന്തെന്ന് മന്ത്രി ചോദിച്ചു. സര്‍ക്കാര്‍ വാഹനങ്ങള്‍ പമ്പയില്‍ പാര്‍ക്കുചെയ്യാത്തതിനാല്‍ ഗതാഗതകുരുക്ക് ഉണ്ടാകുകയില്ല എന്ന് യതീഷ് ചന്ദ്ര അറിയിച്ചു. എന്നാല്‍ സമാനമായ രീതിയില്‍ സ്വകാര്യ വാഹനങ്ങള്‍ക്കും സൗകര്യം ഏര്‍പ്പെടുത്താന്‍ പാടില്ലേയെന്ന മന്ത്രിയുടെ ചോദ്യത്തിന് അത്തരത്തില്‍ വാഹനങ്ങള്‍ കടത്തി വിട്ടാല്‍ ഗതാഗത കുരുക്ക് ഉണ്ടാകുമെന്നും, അങ്ങനെ ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം ‘ നിങ്ങള്‍ ‘ ഏറ്റെടുക്കുമോയെന്നുമാണ് യതീഷ് ചന്ദ്ര ചോദിച്ചത്.


കൂടാതെ ശബരിമല ദര്‍ശനത്തിനെത്തി തിരികെ പോകവേ പമ്ബയില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം പോലീസ് തടഞ്ഞു. പമ്ബ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് അടുത്ത് വച്ചാണ് പോലീസ് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹന വ്യൂഹത്തിലുണ്ടായിരുന്ന കാര്‍ തടഞ്ഞ് നിര്‍ത്തി പരിശോധിച്ചത്.

വ്യാഴാഴ്ച പുലര്‍ച്ചെ 1.30 മണിയോടെയാണ് സംഭവം. സ്വകാര്യ വാഹനത്തിലാണ് കേന്ദ്രമന്ത്രി സഞ്ചരിച്ചിരുന്നത്. അകമ്ബടിയായി മറ്റ് രണ്ട് വാഹനങ്ങളും ഉണ്ടായിരുന്നു. ഇതിലൊരു വാഹനമാണ് പോലീസ് തടഞ്ഞത്. നാമജപ പ്രതിഷേധത്തിനെത്തിയവര്‍ ഈ വാഹനത്തിലുണ്ടെന്ന സംശയത്താലാണ് പോലീസ് പരിശോധന നടത്തിയത്.

പോലീസ് നടപടിയില്‍ അരമണിക്കൂറോളം മന്ത്രിക്ക് ഇവിടെ തങ്ങേണ്ടി വന്നു. തുടര്‍ന്ന് മന്ത്രി വിശദീകരണം ആവശ്യപ്പെട്ടതോടെ പോലീസ് മാപ്പെഴുതി നല്‍കി. ഇതിനെ തുടര്‍ന്നാണ് മന്ത്രിയും സംഘവും യാത്രയായത്. എന്നാല്‍ മന്ത്രിക്ക് മാപ്പെഴുതി നല്‍കിയിട്ടില്ലെന്ന് പത്തനംതിട്ട എസ്.പി പ്രതികരിച്ചു. വാഹനം തടഞ്ഞതിന്റെ വിശദീകരണം മാത്രമാണ് എഴുതി നല്‍കിയതെന്നും, പോലീസ് നടപടിയില്‍ അസ്വഭാവികതയൊന്നും ഇല്ലെന്നുമാണ് പോലീസിന്റെ ഭാഷ്യം.

ബിജെപി പ്രവര്‍ത്തകരും അയ്യപ്പഭക്തരും കെഎസ്ആര്‍ടിസി ബസ് തടഞ്ഞു. തമിഴ്‌നാട് തക്കലയിലാണ് ബസ് തടഞ്ഞത്. സ്ത്രീകളടക്കം നിരവധി ഭക്തര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CPIM KERALA വൻ വിജയം സിപിഎമ്മിന്റെ ഉത്തരംമുട്ടിക്കുന്നു.  (44 minutes ago)

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (8 hours ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (8 hours ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (9 hours ago)

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യത; വരും മണിക്കൂറുകളിൽ ജാഗ്രത!!!  (9 hours ago)

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു; പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രി; 3633 ദിവസങ്ങള്‍ക്ക് ശേഷം പടിയ  (9 hours ago)

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (16 hours ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (16 hours ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (17 hours ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (18 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (18 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (19 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (19 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (20 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (21 hours ago)

Malayali Vartha Recommends