ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഇടയിലെ പാലമായും ബ്രാഹ്മണ മേധാവികളുടെ കാര്യസ്ഥനായും എന്‍.എസ്.എസ് ജനറല്‍സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രവര്‍ത്തിക്കുന്നെന്ന രൂക്ഷവിമര്‍ശനവുമായി വി.എസ് അച്യുതാനന്ദന്‍ രംഗത്തെത്തി

ശബരിമല യുവതീപ്രവേശനത്തെ തുടര്‍ന്ന് ആദ്യമായി സമരമുഖത്തെത്തിയ എന്‍.എസ്.എസിന്റെ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ക്കെതിരെ ഭരണപരിഷ്‌ക്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. നായര്‍ സമുദായത്തില്‍ പെട്ടവരെല്ലാം സുകുമാരന്‍ നായരുടെ നായരുടെ കാല്‍ക്കീഴിലാണെന്ന് വിചാരിക്കരുതെന്നും വി.എസ് പറഞ്ഞു. വര്‍ഗീയതയുടെ രാസത്വരയായി മാറുകയാണ് എന്‍.എസ്.എസ് നേതൃത്വം.
ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഇടയിലെ പാലമായി സുകുമാരന്‍ നായര്‍ പ്രവര്‍ത്തിക്കുന്നു. ബ്രാഹ്മണ മേധാവികളുടെ കാര്യസ്ഥന്റെ വേഷമാണ് തനിക്കെന്ന സുകുമാരന്‍ നായരുടെ നിലപാട് ശരിയല്ല. അതിനാല്‍ അദ്ദേഹത്തിന്റെ ഉള്ളിലിരുപ്പ് തുറന്ന് കാട്ടണമെന്നും വി.എസ് ആവശ്യപ്പെട്ടു.
ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ സുകുമാരന്‍നായര്‍ ക്ഷഭിതനാകുന്നതെന്തിനെന്നും വി.എസ് ചോദിച്ചു. 2011 വരെ എന്‍.എസ്.എസിന് സമദൂരനിലപാടായിരുന്നെന്നും വി.എസ് ചൂണ്ടിക്കാണിച്ചു. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ ആദ്യം രംഗത്ത് വന്നത് എന്‍.എസ്.എസ് നേതൃത്വമായിരുന്നു. കോടതിവിധിയെ കുറിച്ച് പ്രതികരിക്കാനില്ലെന്നും ആചാരങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ഭക്തജനങ്ങള്‍ തീരുമാനിക്കുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. പിന്നാലെയാണ് എന്‍.എസ്.എസിന്റെ നേതൃത്വത്തില്‍ നാമജപ ഘോഷയാത്ര തുടങ്ങിയത്. ഇതോടെയാണ് ബി.ജെ.പി പിന്തുണയുമായി രംഗത്തെത്തിയതും പിന്നാലെ കോണ്‍ഗ്രസും നിലപാട് മാറ്റിയതും.
സര്‍ക്കാരുമായും മുഖ്യമന്ത്രി പിണറായി വിജയനുമായും നല്ല അടുപ്പം ഉണ്ടായിരുന്ന സുകുമാരന്‍ നായര്‍ ശബരിമല വിഷയത്തോടെ സര്‍ക്കാരിനെതിരെ തിരിഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയോ സി.പി.എം നേതാക്കളോ എന്‍.എസ്.എസിനെതിരെ പ്രതികരിക്കാന്‍ തയ്യാറായില്ല. എന്‍.എസ്.എസിനെ അനുനയിപ്പിക്കാന്‍ ദേവസ്വംബോര്‍ഡ് നിയമനങ്ങളില്‍ 10 ശതമാനം മുന്നോക്കക്കാരിനെ ദരിദ്രര്‍ക്ക് സര്‍ക്കാര്‍ സംവരണം ഏര്‍പ്പെടുത്തിയെങ്കിലും അത് വിജയിച്ചില്ല. ഹിന്ദു സമുദായങ്ങളെ തമ്മിലടിപ്പിക്കാനാണ് സര്‍ക്കാര്‍ ഈ തീരുമാനം എടുത്തതെന്ന് സുകുമാരന്‍ നായര്‍ തുറന്നടിച്ചു.
https://www.facebook.com/Malayalivartha






















