ഫാ: അഗസ്റ്റിൻ വട്ടോളിയെ കണ്ടംവഴി ഓടിക്കാൻ സഭാനേതൃത്വം ; സീറോ മലബാര്‍ സഭാ നേതൃത്വത്തെ ചോദ്യം ചെയ്ത എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികന്‍ ഫാ.അഗസ്റ്റിന്‍ വട്ടോളിയെ പൗരോഹിത്യത്തില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം ശക്തം; സഭയെ പ്രതിരോധത്തിലാക്കുന്ന സമരപരിപാടികളില്‍ നിന്ന് വിട്ടുനിന്നില്ലെങ്കില്‍ സഭാ ചട്ടപ്രകാരമുള്ള നടപടിക്ക് ഫാ.വട്ടോളി വിധേയനാകേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സീറോ മലബാര്‍ സഭാ നേതൃത്വത്തെ ചോദ്യം ചെയ്ത എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികന്‍ ഫാ.അഗസ്റ്റിന്‍ വട്ടോളിയെ പൗരോഹിത്യത്തില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം ശക്തം. ഒരു വിഭാഗം വിശ്വാസികളുടെ പരാതിയില്‍ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ജേക്കബ് മനത്തോടത്ത് വിശദീകരണം തേടി. സഭയെ പ്രതിരോധത്തിലാക്കുന്ന സമരപരിപാടികളില്‍ നിന്ന് വിട്ടുനിന്നില്ലെങ്കില്‍ സഭാ ചട്ടപ്രകാരമുള്ള നടപടിക്ക് ഫാ.വട്ടോളി വിധേയനാകേണ്ടിവരുമെന്ന് മുന്നറിയിപ്പ്. ഈ മാസം 25നകം വിശദീകരണം നല്‍കണമെന്ന് കത്തില്‍ പറഞ്ഞിരിക്കുന്നതായാണ് സൂചന.
എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി വില്പനയുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെയുള്ളവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നതിലും, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പിനെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന സമരങ്ങളുടെ നേതൃനിരയിലും ഫാ.അഗസ്റ്റിന്‍ വട്ടോളിയുടെ ഇടപെടല്‍ ഉണ്ടായിരുന്നു.
സഭയ്ക്കെതിരെ അഴിമതികളും കള്ളക്കച്ചവടങ്ങളും ചോദ്യം ചെയ്തതോടെ സഭാനേൃത്വത്തിന്റെ കണ്ണിലെ കരടായ ഫാ.വട്ടോളിയെ പുറത്താക്കി സഹവൈദികര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ കൂടിയാണ് സീറോ മലബാര്‍ സഭാനേതൃത്വത്തിന്റെ നീക്കം. അതേസമയം വിഷയത്തിൽ ഫാ.അഗസ്റ്റിന്‍ വട്ടോളി പ്രതികരിച്ചിട്ടില്ല.
ബിഷപ്പ് ഫ്രാങ്കോ പ്രതിയായ കന്യാസ്ത്രീ പീഡനത്തിൽ കന്യാസ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാന്‍ രൂപീകരിച്ച സേവ് ഔവര്‍ സിസ്റ്റേഴ്സ് (എസ്.ഒ.എസ്) മൂവ്മെന്റിന്റെ കണ്‍വീനറും ഫാ.വട്ടോളിയാണ്. കന്യാസ്ത്രീക്ക് പിന്തുണയുമായി എറണാകുളം ഹൈക്കോടതി ജംഗ്ഷന് മുന്നിലെ വഞ്ചി സ്‌ക്വയറില്‍ നടന്ന സമരത്തിനു നേതൃത്വം നൽകിയതും ഇദ്ദേഹമായിരുന്നു. ഇതിന് പുറമേ ഫാ.കുര്യാക്കോസ് കാട്ടുതറയുടെ ദുരൂഹ മരണത്തിനു പിന്നാലെ കന്യാസ്ത്രീകളുടെ ജീവന് സുരക്ഷാഭീഷണിയുണ്ടെന്ന് കാണിച്ച് ഈ മാസം 14ന് തിരുവനന്തപുരത്ത് നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചിലും ഫാ.വട്ടോളി പങ്കെടുത്തിരുന്നു.
മേലില്‍ ഇത്തരം സമരപരിപാടികളില്‍ നിന്ന് ഫാ.വട്ടോളിയെ പിന്തിരിപ്പിക്കുകയാണ് സഭാ നേതൃത്വത്തിന്റെ നീക്കമെന്ന് കരുതുന്നത്. മുന്നറിയിപ്പ് ലംഘിച്ചും സമരപരിപാടിക്ക് പോയാല്‍ അനുസരണക്കേടിന്റെ പേരില്‍ പൗരോഹിത്യത്തില്‍ നിന്ന് പുറത്താക്കുമെന്ന താക്കീതാണ് നല്‍കുന്നത്.
അതേസമയം, ഫാ.അഗസ്റ്റിന്‍ വട്ടോളിയെ പുറത്താക്കുക എന്ന ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്ന് എസ്.ഒ.എസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. 14ന് തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയില്‍ പോകരുത് എന്നു പറഞ്ഞ് 12നാണ് അച്ചന് കത്തുകൊടുത്തത്. എന്നാല്‍ പരിപാടിക്ക് ഒരു പ്രശ്നവും ഉണ്ടാകാതിരിക്കാന്‍ നോട്ടീസിന്റെ കാര്യം ഫാ.വട്ടോളി ആരോടും പറഞ്ഞിരുന്നില്ല. പരിപാടിയില്‍ അദ്ദേഹം ഉണ്ടായിരുന്നുവെങ്കിലും ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത വി.എസ് അച്യുതാനന്ദന് സ്വാഗതം പറയാന്‍ മാത്രം വന്ന വൈദികന്‍ പിന്നീട് ഒന്നിനും മുന്‍നിരയിലേക്ക് വന്നില്ല.
https://www.facebook.com/Malayalivartha






















