Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..


പൊലീസ് സ്റ്റേഷൻ ദത്തെടുക്കാൻ തീരുമാനിച്ചത്..വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു.. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ചെക്ക്..ഭരിക്കുന്നത് പിണറായിയാണെന്ന് കരുതിയാണ് ഡി ജി പി വിവാദ തീരുമാനമെടുത്തത്..


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...

ഡ്യൂട്ടി കഴിഞ്ഞ് പോകാൻ നേരം നേർത്ത മഴയിൽ മഹാ കാണിക്കയ്ക്ക് മുന്നിൽ വെച്ച് ഒന്നുകൂടി അയ്യപ്പനെ തൊഴണം എന്ന് ആഗ്രഹം പറഞ്ഞു ഈ അമ്മ; ഞാനെന്റെ സ്വന്തം അമ്മയെ പോലെ മഴ കൊളളാതെ എന്നോട് ചേർത്ത് പിടിച്ചു കൊണ്ട് അമ്മയെ VVIP ക്യൂവിൽ കൊണ്ട് പോയി മതിയാവുന്നത് വരെ തൊഴാൻ സഹായിച്ചു; ചിത്രങ്ങള്‍ വ്യാജമെന്ന് പ്രചരിപ്പിച്ചവർക്ക് പൊലീസുകാരന്റെ മാസ് മറുപടി

22 NOVEMBER 2018 05:37 PM IST
മലയാളി വാര്‍ത്ത

More Stories...

പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..

അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

പൊലീസ് സ്റ്റേഷൻ ദത്തെടുക്കാൻ തീരുമാനിച്ചത്..വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു.. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ചെക്ക്..ഭരിക്കുന്നത് പിണറായിയാണെന്ന് കരുതിയാണ് ഡി ജി പി വിവാദ തീരുമാനമെടുത്തത്..

പി.എസ്.സി അധ്യാപിക തസ്തികകളിലെ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാൻ മന്ത്രിസഭാ തീരുമാനം

സങ്കടക്കാഴ്ചയായി... മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ യുവതി പ്രവേശനം അനുവദിച്ച ശബരിമലയിൽ പ്രതിഷേധങ്ങൾക്ക് നടുവിലുള്ള ഭക്തർക്ക് പൊലീസ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന വ്യാജ പ്രചരണത്തെ പൊളിച്ചടുക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. യുവതീപ്രവേശവും കർശന നിയന്ത്രണങ്ങളും കേരളത്തെ പിടിച്ചുലച്ചപ്പോൾ പഴി പലപ്പോഴും പൊലീസിന് മേലാണ് വന്ന് വീണത്. എന്നാൽ സമൂഹമാധ്യമങ്ങളിലൂടെയും പുറത്തും പൊലീസിന്റെ നടപടികളെ അനുകൂലിച്ചും വിമർശിച്ചും ഒട്ടേറെ പേർ ഇതിനോടകം രംഗത്തെത്തിയിട്ടുമുണ്ട്.

ഭക്തരോട് വളരെ ക്രൂരമായാണ് സന്നിധാനത്ത് നിയോഗിച്ച പോലീസ് ഉദ്യോഗസ്ഥര്‍ പെരുമാറുന്നതെന്നും അത് തെളിയിക്കാനായി വ്യാജ ചിത്രങ്ങളും വരെ വ്യാപകമായി പ്രചരിക്കപ്പെട്ടു. എന്നാല്‍ ഇതെല്ലാം തള്ളി ഭക്തര്‍ തന്നെ രംഗത്തെത്തി. ഭക്തര്‍ മാത്രമല്ല സന്നിധാനത്തെത്തുന്ന തീര്‍ത്ഥാടകരെ സഹായിക്കുന്ന പോലീസുകാരുടെ ചിത്രങ്ങള്‍ കേരള പൊലീസിന്റെ ഒൗദ്യോഗിക ഫെയ്സ്ബുക്കിൽ പേജിൽ പങ്കുവച്ചു.

എന്നാല്‍ ഒരുകൂട്ടം അപ്പോഴും വിടാതെ ആക്രമണം തുടര്‍ന്നു. ചിത്രങ്ങള്‍ വ്യാജമാണെന്നും കേരള പൊലീസിന്റെ ചിത്രം ഫോട്ടോ ഷൂട്ട് ചെയ്ത ചിത്രമാണെന്നും പരക്കെ സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതിനെ പൊളിക്കുന്ന രീതിയിലാണ് ഇപ്പോള്‍ പമ്പയിലും സന്നിധാനത്തും വിവിധ ഘട്ടങ്ങളില്‍ ജോലി ചെയ്ത ചേർത്തല ട്രാഫിക് എൻഫോഴ്സ്മെൻറ് സ്റ്റേഷനിലെ സി.പി.ഒ സതീഷ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരിക്കുന്നത്.

സതീഷും വയസ്സായ ഒരു അമ്മയും നില്‍ക്കുന്ന ചിത്രം ഫോട്ടോ ഷൂട്ടാണെന്നായിരുന്നു സംഘ് വാദം, എന്നാല്‍ ആ ചിത്രം ഫോട്ടോ ഷൂട്ടായിരുന്നില്ലയെന്നും അമ്മയെ പോലെ കരുതി സഹായിച്ചത് ഫോട്ടോയെടുക്കുമെന്നും പ്രതീക്ഷിച്ചില്ലയെന്നും സതീഷ് ഫേസ്ബുക്കില്‍ പറയുന്നു. കേരള പൊലീസ് പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ തന്നെയാണ് സതീഷ് പ്രതികരിച്ചിരിക്കുന്നത്.

സതീഷിന്റെ പ്രതികരണം.....

നമസ്കാരം
എന്റെ പേര് സതീഷ് എന്നാണ്
ഈ ഫോട്ടോയിൽ കാണുന്ന അമ്മയെയും കൊണ്ടുപോകുന്നത് ഞാനാണ്
കേരള പോലീസിലെ ഒരു സേനാംഗമെന്നനിലയിൽ എട്ടുവർഷമായി സന്നിധാനത്തും പമ്പയിലും മാറിമാറി ഡ്യൂട്ടി ചെയ്യുന്നു
സന്നിധാനത്ത് ഡ്യൂട്ടി ചെയ്യുമ്പോൾ അയ്യപ്പനെ തൊഴാൻ വരുന്ന ഓരോരുത്തർക്കും പ്രായഭേദമന്യേ എന്നാൽ കഴിയാവുന്ന എന്ത് സഹായവും നൽകുക എന്നത് കടമയായി കണ്ട് ഡ്യൂട്ടി ചെയ്യുന്ന ഒരാളാണ് ഞാൻ

ഇന്നലെ വൈകിട്ട് 5 മണിക്ക് ഡ്യൂട്ടി കഴിഞ്ഞ് പോകാൻ നേരം നേർത്ത മഴയിൽ മഹാ കാണിക്കയ്ക്ക് മുന്നിൽ വെച്ച് ഒന്നുകൂടി അയ്യപ്പനെ തൊഴണം എന്ന് ആഗ്രഹം പറഞ്ഞു ഈ അമ്മ.
ഞാനെന്റെ സ്വന്തം അമ്മയെ പോലെ മഴ കൊളളാതെ എന്നോട് ചേർത്ത് പിടിച്ചു കൊണ്ട് അമ്മയെ VVIP ക്യൂവിൽ കൊണ്ട് പോയി മതിയാവുന്നത് വരെ തൊഴാൻ സഹായിച്ചു.തിരുമേനിയുടെ കയ്യിൽ നിന്നും പ്രസാദവും വാങ്ങി നൽകി.
ഇത്രയും ചെയ്തത് പേരിനും പ്രസിദ്ധിക്കോ അല്ല ,ആ അമ്മ എന്റെ സ്വന്തം അമ്മയെ പോലെ കരുതിയിട്ടുമാണ് .തിരിച്ചിറങ്ങി വരുമ്പോൾ മഴ ഉണ്ടായിരുന്നു.എന്റെ തുകർത്ത് അമ്മയുടെ തലയിട്ടു കൊടുത്തപ്പോൾ ആ കണ്ണുകളിൽ ഞാൻ കണ്ടത് ഒരു മകനോടുള്ള വാത്സല്യം മാത്രമായിരുന്നു.
സ്വന്തം അമ്മയെ സ്നേഹിക്കുന്ന ഏതൊരു മകനും ചെയ്യുന്നതേ ഞാനും ചെയ്തുള്ളൂ, അല്ലാതെ മഹാകാര്യമൊന്നും ചെയ്തിട്ടില്ലാ. ആ അമ്മയെ ചേർത്ത് പിടിച്ച് നടപ്പന്തൽ വരെ എത്തിക്കുന്നത് വരെ ഒരു മകനെന്ന പോലെ വിശേഷങ്ങൾ ചോദിക്കുന്നതിനിടയ്ക്ക് ഫോട്ടോ എടുത്തത് ഞാനറിഞ്ഞില്ല, വിമർശകർ ദയവായി ക്ഷമിക്കണം. മേലിൽ ഇത്തരം പ്രവൃത്തികൾ ചെയ്യുമ്പോൾ ഫോട്ടോ എടുക്കുന്നത് വിലക്കാം.
മാതൃസ്നേഹത്തിന്റെ വിലയറിയാത്ത രാഷ്ട്രീയത്തിന്റെ അന്ധത ബാധിച്ച കുറച്ച് യുവത്വങ്ങൾ നെഗറ്റീവ് കമന്റിട്ടെന്ന് കേട്ടു. അവരോടെനിക്ക് സഹതാപം മാത്രം. ഞാൻ ജോലി ചെയ്യുന്നത് ആലപ്പുഴ, ചേർത്തല ട്രാഫിക് എൻഫോഴ്സ്മെന്റ് സ്റ്റേഷനിലാണ്. ആ അമ്മ തൃശൂർ ഉള്ളതാണെന്ന് മാത്രമറിയാം. ഫോട്ടോ ഷൂട്ട് ആണെന്ന് അഭിപ്രായമുള്ള യുവരക്തങ്ങൾക്ക് എന്നെ ക്കുറിച്ചോ ആ അമ്മയെ കുറിച്ചോ വേണമെങ്കിൽ അന്വേഷിച്ച് അറിയാം വിമർശനങ്ങൾ കൊണ്ട് വായടപ്പിക്കാനോ, ഇത്തരം പ്രവർത്തികളിൽ മടുപ്പുളവാക്കാനോ വൃഥാ ശ്രമിക്കേണ്ട, കാക്കിയിട്ടത് ആഗ്രഹിച്ചും അതിനായി പരിശ്രമിച്ചിട്ടുമാണ്. പരിപാവനമായ ഈ സന്നിധിയിൽ വന്നത് സേവന സന്നദ്ധമായ ഒരു മനസ്സുമായാണ് ,അത് തുടരുക തന്നെ ചെയ്യും .
വിഷം ചീറ്റുന്ന രാഷ്ട്രീയ ചിന്തകർ ദയവുചെയ്ത് കുറച്ച് അകലം പാലിക്കുക .
സഹായം ആഗ്രഹിക്കുന്ന ഓരോ കണ്ണുകൾക്കും മുന്നിലും നിറപുഞ്ചിരിയോടെ ഞാൻ അല്ലെങ്കിൽ മറ്റൊരു കാക്കിധാരി ഉണ്ടാവും
അത് ഈ ഫോട്ടോക്ക് കീഴെ വിമർശനം മാത്രം തൊഴിലാക്കി നടക്കുന്ന ,സമൂഹത്തിന് യാതൊരു പ്രയോജനവുമില്ലാത്ത എണ്ണത്തിൽ ചുരുങ്ങിയ യുവത്വങ്ങളെ ബോധ്യപ്പെടുത്തേണ്ട ആവശ്യം എനിക്കോ കേരള പോലീസിനോ ഉണ്ടെന്നു തോന്നുന്നില്ല .
ബോധമനസ്സിൽ നന്മ മാത്രം ആഗ്രഹിക്കുന്ന സംസ്കാരസമ്പന്നമായ ഒരു സമൂഹം ഞങ്ങൾക്ക് മുന്നിലുണ്ട് ;ഞങ്ങളുടെ പ്രവർത്തികൾ വീക്ഷിക്കുകയും വിലമതിക്കുകയും ചെയ്യുന്ന യുവത്വത്തിൻറെ പുതിയ പ്രതീക്ഷകൾ .....
അവർക്കറിയാം കേരള പൊലീസിനെ....
എന്നെ അറിയാവുന്ന എന്റെ നാട്ടുകാർക്കും മനസ്സിലാക്കാൻ സാധിക്കും ഇതിലെ സത്യം എന്തെന്ന് ?

നന്ദി ,നമസ്കാരം .
ചേർത്തല ട്രാഫിക് എൻഫോഴ്സ്മെൻറ് സ്റ്റേഷനിൽ നിന്നും
CPO സതീഷ്
8089641006
( വിമർശകർക്കായി കേരളാ പോലീസിന്റെ പേജിൽ ഇട്ട കമന്റാണ് )

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി  (16 minutes ago)

അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ  (17 minutes ago)

RC ഭരിക്കുന്നത് ഇപ്പോഴും പിണറായിയാണെന്ന് കരുതി  (21 minutes ago)

പി.എസ്.സി അധ്യാപിക തസ്തികകളിലെ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാൻ മന്ത്രിസഭാ തീരുമാനം  (31 minutes ago)

സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 2,240 രൂപയുടെ കുറവ്  (44 minutes ago)

  കെ.സി.എൽ രണ്ടാം മത്സരത്തിൽ ആലപ്പി റിപ്പിൾസിന് എതിരെ കൊച്ചി ബ്ളൂ ടൈഗേഴ്സിന്റെ ജോബിൻ ജോബി സെഞ്ച്വറി നേ‌ടി  (1 hour ago)

229 യാത്രക്കാരുമായി പറന്ന് ഉയർന്ന് ഇൻ‍ഡിഗോ വിമാനം ; പൈലറ്റിന്റെ കണ്ണിലുടക്കിയ ആ അപകടം, അടിയന്തരമായി തിരിച്ചിറക്കി  (1 hour ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.... ബിഎസ്ഇ സെന്‍സെക്‌സ് 600ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (1 hour ago)

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു...ടീമിൽ ഇടം നേടി സഞ്ജു സാംസൺ  (1 hour ago)

സങ്കടക്കാഴ്ചയായി... മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....  (2 hours ago)

മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതൽ പരിശോധന വേണമെന്ന് കേരളം....  (2 hours ago)

പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...  (2 hours ago)

സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കിൽ: ചെറിയാൻ ഫിലിപ്പ്  (2 hours ago)

കോഴിക്കോട് സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്  (3 hours ago)

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends