Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പോലീസിന് നേരെ തിരിഞ്ഞ രാധാകൃഷ്ണനും പണി കിട്ടും; യതീഷ് ചന്ദ്രയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ചിനെതിരെ എ.എൻ രാധാകൃഷ്ണൻ ഉൾപ്പടെ നാൽപ്പതോളം പേർക്കെതിരെ കേസ്

24 NOVEMBER 2018 08:57 PM IST
മലയാളി വാര്‍ത്ത

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പിടിയിലായ കെ സുരേന്ദ്രന് പിന്നാലെ ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എഎന്‍ രാധാകൃഷ്ണനേയും കുരുക്കാനൊരുങ്ങി കേരളപോലീസ്. സിറ്റി പോലീസ് കമ്മീഷണർ യതീഷ് ചന്ദ്രയുടെ ഓഫീസിലേക്ക് ബിജെപി നേതൃത്വത്തിൽ നടത്തിയ മാർച്ചിനെതിരെ എ.എൻ രാധാകൃഷ്ണൻ ഉൾപ്പടെ നാൽപ്പതോളം പേർക്കെതിരെ കേസെടുത്തു.

ശനിയാഴ്ച്ച രാവിലെയാണ് യതീഷ് ചന്ദ്രക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ സിറ്റി പോലീസ് കമ്മീഷ്ണര്‍ ഓഫീസിലേക്ക് മാര്‍ച്ച്‌ സംഘടിപ്പിച്ചത്. മാര്‍ച്ചിന് നേതൃത്വം നല്‍കിയ ബിജെപി നേതാവ് എന്‍ രാധാകൃഷ്ണന്‍, ജില്ലാ സെക്രട്ടറി നാഗേഷ് എന്നിവര്‍ ഉള്‍പ്പടെ നാൽപതോളം പേര്‍ക്കെതിരേയാണ് കേസ് എടുത്തിട്ടുള്ളത്. സംഘം ചേരല്‍, കലാപ ശ്രമം, പൊതുഗതാഗതം തടസ്സപ്പെടുത്തല്‍ എന്നിവയാണ് ഇവര്‍ക്കുമേല്‍ ചുമത്തിയ കുറ്റങ്ങള്‍.

നിലക്കലിൽ കേന്ദ്രമന്ത്രി ഉൾപ്പെടെയുള്ളവരോട് യതീഷ് ചന്ദ്ര മോശമായി പെരുമാറി എന്നാരോപിച്ചാണ് ബിജെപി തൃശൂരിൽ അദ്ദേഹത്തിന്റെ ഓഫിസിലേക്കു മാർച്ച് നടത്തിയത്. എന്നാൽ തേക്കിൻകാട് മൈതാനിയിൽ നിന്ന്‌ തുടങ്ങിയ മാർച്ച് കമ്മീഷണർ ഓഫീസിനു മുന്നിൽ പൊലീസ് തടയുകയായിരുന്നു.

അതേസമയം മുഖ്യമന്ത്രിയ്ക്ക് പിന്നാലെ യതീഷ് ചന്ദ്രയെ പിന്തുണച്ചു കൂടുതൽ മന്ത്രിമാർ രംഗത്തെത്തിയിട്ടുണ്ട്. പൊലീസിനെ പേടിപ്പിച്ച പൊൻ രാധാകൃഷ്ണന് കേന്ദ്ര മന്ത്രിയായിരിക്കാൻ അർഹതയില്ലെന്ന് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. ഡിജി പിയുടെ ഒറീസയിലെ വീട്ടുകാരെ വരെ ആർ എസ് എസ് ഭീഷണിപ്പെടുത്തുകയാണെന്നും ജയരാജൻ ആരോപിച്ചു. യതീഷ് ചന്ദ്രയെ പിന്തുണച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജയും രംഗത്തെത്തി.

പോലീസ് കസ്റ്റഡിയിലുള്ള ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ റാന്നി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. സന്നിധാനത്ത് തൃശൂര്‍ സ്വദേശിയായ 52കാരി ലളിതയെ ആക്രമിച്ച കേസിലാണ് സുരേന്ദ്രന് കോടതി ജാമ്യം നിഷേധിച്ചത്. ശബരിമലയിലേക്കുള്ള യാത്രയ്ക്കിടെ നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായ കെ. സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചിരുന്നു. കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം.

എന്നാല്‍ കണ്ണൂരില്‍ സുരേന്ദ്രനെതിരെ മറ്റൊരു കേസ് നിലവിലുള്ളതിനാല്‍ അദ്ദേഹത്തിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. കണ്ണൂരില്‍ പൊലീസുകാരെ ഭീഷണിപ്പെടുത്തിയെന്ന കേസാണ് സുരേന്ദ്രനെതിരെയുള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (4 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (12 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (26 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (41 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (54 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (17 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (17 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (17 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (19 hours ago)

Malayali Vartha Recommends