Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാനൂരിൽ നിന്നും കാണാതായ ഉറ്റ സുഹൃത്തുക്കളെ കണ്ടെത്തി; ദൃശ്യയും സൈനയെയും കണ്ടെത്തിയത് മലപ്പുറം തിരൂരിലെ ലോഡ്ജില്‍ നിന്നും; കച്ചിത്തുരുമ്പായത് താനൂരിലെ ഹോട്ടലിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങൾ

24 NOVEMBER 2018 08:19 PM IST
മലയാളി വാര്‍ത്ത

കണ്ണൂർ പാനൂരിൽ നിന്നും കാണാതായ ദൃശ്യ (20), സൈന(20) വിദ്യാർത്ഥികളെ മലപ്പുറം തിരൂരില്‍ നിന്നും കണ്ടെത്തി. ദുരൂഹ സാഹചര്യത്തിൽ കാണാതായ ഇരുവരെയും തിരൂരിലെ ഒരു ലോഡ്ജില്‍ നിന്നുമാണ് പോലീസ് കണ്ടെത്തിയത്. താനൂരിലെ ഒരു ഹോട്ടലിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്താനായത്.

നവംബര്‍ 19-മുതലാണ് ഇരുവരേയും കാണാതായത്. ഇവര്‍ക്കായി സംസ്ഥാനവ്യാപകമായി പൊലീസ് തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടയിലായിരുന്നു ഇവരോട് മുഖസാദൃശ്യമുള്ള പെൺകുട്ടികൾ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞത്. ഇതേ തുടര്‍ന്ന് ഈ മേഖല കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ഇരുവരെയും കണ്ടെത്താനായത്.

കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് അയൽവാസികളും സുഹൃത്തുക്കളുമായ സയന, ദൃശ്യ എന്നിവരെ കാണാതായത്. ലാബ് ടെക്‌നീഷ്യൻസ് വിദ്യാർഥിനികളായ ഇരുവരും തിങ്കളാഴ്ച പതിവ് പോലെ കോളജിൽ പോയി. വിദ്യാർത്ഥിനികളെ രാത്രിയായിട്ടും കാണാത്തതോടെ രക്ഷിതാക്കൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പൊലീസ് ഇവരുടെ മൊബൈൽ ഫോൺ സിഗ്‌നൽ പിന്തുടർന്ന് അന്വേഷണം നടത്തിയപ്പോൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് അവസാനം ഫോൺ സ്വിച്ച് ഓഫ് ആയത്. പിന്നീട് ഫോൺ ഓൺ ചെയ്തിട്ടില്ല.

പാനൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ലാബ് ടെക്നീഷ്യൻ കോഴ്സ് വിദ്യാർത്ഥിനികളായ ഇരുവരും തമ്മിൽ പിരിഞ്ഞിരിക്കാനാവാത്ത വിധം കടുത്ത സൗഹൃദമുണ്ടായിരുന്നുവെന്ന് വീട്ടുകാർ ആദ്യമേ അറിയിച്ചിരുന്നു. മണിക്കൂറുകൾ നീളുന്ന ഫോൺ സംഭാഷണവും തമ്മിലുള്ള കൂടിക്കാഴ്‌ച്ചയും വീട്ടുകാർ എതിർക്കുകയും ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (4 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (12 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (26 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (41 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (54 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (17 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (17 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (17 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (19 hours ago)

Malayali Vartha Recommends