Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദർശനത്തിനെത്തുന്ന കുട്ടികൾക്ക് ശബരിമലയിൽ മതിയായ സൗകര്യങ്ങളില്ല; സംസ്ഥാന സർക്കാർ വീഴ്ച്ച വരുത്തിയെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ

28 NOVEMBER 2018 07:32 PM IST
മലയാളി വാര്‍ത്ത

ശബരിമല ദർശനത്തിനായെത്തുന്ന കുട്ടികൾക്ക് മതിയായ സൗകര്യങ്ങളില്ലെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ. മുൻപ് 15 ദിവസത്തിനകം പ്രശ്നങ്ങൾ പരിഹരിക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകിയ കമ്മീഷൻ സംസ്ഥാന സർക്കാർ ഇക്കാര്യങ്ങളിൽ വീഴ്ച വരുത്തിയെന്നും കുറ്റപ്പെടുത്തി.

പൊലീസ് അതിക്രമം അടക്കം 15 ലേറെ പരാതികളാണ് കമ്മീഷന് ലഭിച്ചത്. ചിത്തിര ആട്ട വിശേഷത്തിനും തുടർന്ന് ഇക്കഴിഞ്ഞ 19നും 24 നും സന്നിധാനത്ത് നടന്ന പൊലീസ് നടപടികൾക്കിടെ കുട്ടികൾക്കെതിരെ അതിക്രമം നടന്നെന്നും ഭക്ഷണമടക്കം നിഷേധിച്ചെന്നും ആരോപിച്ചുള്ള പരാതികളുടെ പശ്ചാത്തലത്തിലാണ് ദേശീയ ബാലാവകാശ കമ്മീഷൻ ശബരിമല സന്ദർശിച്ചത്.

പമ്പയിലും സന്നിധാനത്തും സന്ദർശനം നടത്തിയ കമ്മീഷൻ അംഗങ്ങളായ ആർ.ജി ആനന്ദും തനി റാമും പരാതിക്കാരിൽ നിന്നും മൊഴിയെടുത്തു. ഇക്കഴിഞ്ഞ 24 ന് രാത്രി സന്നിധാനത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ചാത്തന്നൂർ സ്വദേശിയും ആറു വയസുകാരാനായ മകനും പരാതി നൽകാനെത്തി.

സന്നിധാനത്ത് നിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ പമ്പയിൽ എത്തിയ ശേഷം വിട്ടയക്കുകയായിരുന്നു. ചാത്തന്നൂർ പഞ്ചായത്തിലെ സ്വതന്ത്ര അംഗമാണ് കുട്ടിയുടെ പിതാവ്. ഗൗരവമുള്ള പരാതികളാണ് കിട്ടിയതെന്നും കുട്ടികൾക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ തീർത്തും അപര്യാപ്തമെന്നും കമ്മീഷൻ അംഗങ്ങൾ പറഞ്ഞു. ജില്ലാ ഭരണകൂടം ആത്മാർത്ഥത കാട്ടുന്നുണ്ടെങ്കിലും സംസ്ഥാന സർക്കാരിന്റെ നിലപാട് മറിച്ചാണ്.

സന്നിധാനത്ത് കുട്ടികൾക്കായി സംരക്ഷണ കേന്ദ്രം തുടങ്ങണം. സമരത്തിനായി കുട്ടികളെ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമെന്നും കമ്മീഷൻ വ്യക്തമാക്കി. കമ്മീഷൻ റിപ്പോർട്ട് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നൽകും. കുട്ടികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി നൂഹ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (4 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (12 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (27 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (41 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (50 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (19 hours ago)

Malayali Vartha Recommends