സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്. ഇന്ന് പവന് 2120 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 1,16,040 രൂപയാണ്. ഗ്രാമിന് 265 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14,505 രൂപയായി. ഈ വർഷം ഇതുവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ ജനുവരി 31-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഏറ്റവും ഉയർന്ന തുക.
അതേസമയം ഇന്ത്യയെ സംബന്ധിച്ച് സാധാരണക്കാർ പോലും സ്വർണത്തെ ഒരു നിക്ഷേപമായാണ് കാണുന്നത്. ആവശ്യം വരുമ്പോൾ പണമാക്കി മാറ്റാമെന്ന വസ്തുതയാണ് പലരെയും സ്വർണത്തിലേക്ക് ആകർഷിക്കുന്ന ഘടകം. ലോക രാജ്യങ്ങളെല്ലാം സ്വർണം സൂക്ഷിക്കുന്നതിൽ വളരെ പ്രാധാന്യം നൽകുന്നുണ്ട്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ സ്വർണ നിക്ഷേപത്തിനുള്ള പങ്ക് വളരെയേറെ വലുതാണ്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് നമ്മുടെ രാജ്യം. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നത്.
"
https://www.facebook.com/Malayalivartha


























