Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക്: 106 തസ്തികകള്‍ സൃഷ്ടിച്ചു: 41 അധ്യാപക തസ്തികകളും 65 അനധ്യാപക തസ്തികകളും

29 NOVEMBER 2018 08:18 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഇന്ന് ഉദ്ഘാടനം ചെയ്യുന്നതിനോടനുബന്ധിച്ച് 106 അധ്യാപക അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.

പുതുതായി ആരംഭിച്ച എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിലാണ് തസ്തികകള്‍ സൃഷ്ടിച്ചതെങ്കിലും ഇവരെ ആദ്യഘട്ടത്തില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ വിദഗ്ധ ചികിത്സയ്ക്കായിരിക്കും നിയമിക്കുക. സര്‍ക്കാര്‍ മേഖലയിലെ തന്നെ ആദ്യത്തെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ പ്രവര്‍ത്തനം സുഗമമായി നടക്കുന്നതിനും മികച്ച സൗകര്യം ലഭ്യമാക്കുന്നതിനും വേണ്ടിയാണ് അടിയന്തരമായി ഇത്രയും തസ്തികള്‍ സൃഷ്ടിച്ചതെന്നും മന്ത്രി പറഞ്ഞു.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രതിദിനം നാലായിരത്തോളം പേര്‍ ഒ.പി.യിലും ആയിരത്തോളം പേര്‍ അത്യാഹിത വിഭാഗത്തിലും ചികിത്സ തേടി എത്താറുണ്ട്. ഇവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കുന്നതിന് വിവിധ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളുടെ കൂട്ടായ പരിശ്രമം ആവശ്യമാണ്. കൂടാതെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ചികിത്സയും കൂടിയാകുമ്പോള്‍ ജീവനക്കാര്‍ക്കും ബുദ്ധിമുട്ടാകും. ഇതെല്ലാം മുന്നില്‍ കണ്ടാണ് 106 തസ്തികള്‍ അധികമായി അടിയന്തരമായി അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.

പ്രൊഫസര്‍ (എമര്‍ജന്‍സി മെഡിസിന്‍) 1, അസോ. പ്രൊഫസര്‍ (എമര്‍ജന്‍സി മെഡിസിന്‍) 2, അസോ. പ്രൊഫസര്‍ (അനസ്‌തേഷ്യോളജി) 1, അസോസിയേറ്റ് പ്രൊഫസര്‍ (റേഡിയോ ഡയഗ്നോസിസ്) 1, അസി. പ്രൊഫസര്‍ (എമര്‍ജന്‍സി മെഡിസിന്‍) 10, അസി. പ്രൊഫസര്‍ (അനസ്‌തേഷ്യോളജി) 5, അസി. പ്രൊഫസര്‍ (റേഡിയോ ഡയഗ്നോസിസ്) 3, സീനിയര്‍ റെസിഡന്റ് (എമര്‍ജന്‍സി മെഡിസിന്‍) 5, സീനിയര്‍ റെസിഡന്റ് (അനസ്‌തേഷ്യോളജി) 5, സീനിയര്‍ റെസിഡന്റ് (റേഡിയോ ഡയഗ്നോസിസ്) 3, ജൂനിയര്‍ റെസിഡന്റ് 5 എന്നിങ്ങനെ 41 അധ്യാപക തസ്തികകളാണ് സൃഷ്ടിച്ചത്.

ഹെഡ് നഴ്‌സ് 1, സ്റ്റാഫ് നഴ്‌സ് ഗ്രേഡ്-2 10, സ്റ്റാഫ് നഴ്‌സ് ഗ്രേഡ്-2 (സ്‌പെഷ്യാലിറ്റി സഹിതം) 10, നഴ്‌സിംഗ് അസിസ്റ്റന്റ് 20, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ്-1 10, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ്-2 10, ജീനിയര്‍ ലാബ് അസിസ്റ്റന്റ് 1, ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ്-2 1, ഫാര്‍മസിസ്റ്റ് ഗ്രേഡ്-2 1, തീയറ്റര്‍ ടെക്‌നീഷ്യന്‍ ഗ്രേഡ്-2 1 എന്നിങ്ങനെയാണ് 65 അനധ്യാപക തസ്തികകള്‍ സൃഷ്ടിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (3 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (11 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (26 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (40 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (49 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (19 hours ago)

Malayali Vartha Recommends