Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹൃദയത്തോട് ചേര്‍ത്തുവച്ചപ്പോള്‍... ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികന്റെ കുടുംബത്തിനോട് ആദരവ് കാട്ടിയതിങ്ങനെ

29 NOVEMBER 2018 09:40 AM IST
മലയാളി വാര്‍ത്ത

ധീര സൈനികരെ ഭാരതം എന്നും ആദരിച്ചിട്ടേയുള്ളു. അത്തരത്തില്‍ ഹൃദയത്തില്‍ തട്ടുന്ന സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്. ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികന്‍ നസീര്‍ അഹമ്മദിന്റെ പിതാവിനെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുന്ന ഹൃദയഭേദകമായ ചിത്രവുമായി സൈന്യം രംഗത്തെത്തിയത്. നിങ്ങള്‍ തനിച്ചല്ല എന്ന അടിക്കുറിപ്പോടെ സൈന്യത്തിന്റെ ഔദ്യോഗിക ട്വിറ്ററിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ലാന്‍സ് നായിക് നസീര്‍ അഹമ്മദ് വാനിയുടെ പിതാവിനെ സൈനികന്‍ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുന്ന ചിത്രമാണ് സൈന്യം ട്വീറ്റ് ചെയ്തത്. സമൂഹമാദ്ധ്യമങ്ങളില്‍ ഈ ചിത്രം അതിവേഗം പ്രചരിക്കുകയാണ്. നസീറിന്റെ മൃതദേഹം സൈനിക ബഹുമതികളോടെ സംസ്‌കരിക്കുന്ന ചടങ്ങിനിടെയാണ് ചിത്രം പകര്‍ത്തിയത്.

ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് നസീര്‍ അഹമ്മദ് കൊല്ലപ്പെട്ടത്. മുന്‍പ് ഭീകര സംഘടനയിലേക്ക് ആകൃഷ്ടനായ നസീ കശ്മീരിലെ ആക്രമണങ്ങള്‍ അര്‍ത്ഥശൂന്യമാണെന്ന് തിരിച്ചറിഞ്ഞതോടെ സൈന്യത്തിന് മുന്നില്‍ കീഴടങ്ങിയിരുന്നു. 

പിന്നീട് പരിശീലനം നേടി 2004ല്‍ സൈനികനായിരുന്നു. ഭീകരപ്രവര്‍ത്തനങ്ങള്‍ അടിച്ചമര്‍ത്തുന്നതിലുള്ള പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് 2007ലും 2017ലും അദ്ദേഹത്തിന് സേനാ മെഡലുകള്‍ നല്‍കി ആദരിച്ചിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (3 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (11 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (26 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (40 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (49 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (19 hours ago)

Malayali Vartha Recommends