സൈബര്‍ കിങ്കരന്‍മാര്‍ കുടുങ്ങി; വി.എസ്. അച്യുതാനന്ദനെയും യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിനെയും കുറിച്ച് സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ രീതിയില്‍ പോസ്റ്റ് ഇട്ട രണ്ട് പേരെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു

വി.എസ്. അച്യുതാനന്ദനെയും യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിനെയും കുറിച്ച് സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ രീതിയില്‍ പോസ്റ്റ് ഇട്ട രണ്ട് പേരെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കല്ലായി പയ്യാനിക്കല്‍ ചാമുള്ളിവളപ്പില്‍ പുതിയങ്കര വീട്ടില്‍ വിജീഷ് (37), കോഴിക്കോട് കല്ലായി കോടാല്യ വീട്ടില്‍ നിഥിന്‍ (23) എന്നിവരാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.
ചിന്ത മ്യൂസിയം പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കോഴിക്കോട് പന്നിയങ്ക പൊലീസാണ് ഇവരെ കണ്ടെത്തിയത്. എന്നാല്‍ തങ്ങള്‍ ആരെയും അപമാനിച്ചിട്ടില്ലെന്നും ഫെയിസ്ബുക്കില്‍ ആരോ ഇട്ട പോസ്റ്റ് ഷെയര്‍ ചെയ്യുക മാത്രമായിരുന്നെന്നും പ്രതികള്‍ പറഞ്ഞു. രണ്ട് പേരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. യുവജനകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം മുന്‍മുഖ്യമന്ത്രി വി.എസ് അച്യൂതാനന്ദനെ മടിയില്‍ കിടത്തി കുപ്പിപാല്‍ കൊടുക്കുന്ന വ്യാജ ഫോട്ടോയാണ് വിജീഷും നിഥിനും പ്രചരിപ്പിച്ചത്.
https://www.facebook.com/Malayalivartha

























