ബ്രൂവറികള്‍ക്കും ബ്ലെന്‍ഡിങ് യൂണിറ്റുകള്‍ക്കും അനുമതിക്കുള്ള മാനദണ്ഡങ്ങള്‍ തയ്യാറാക്കാന്‍ നിയോഗിച്ച സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ബ്രൂവറികളും ഡിസ്ലറികളും സംസ്ഥാനത്ത് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ തയ്യാറാക്കാന്‍ നിയോഗിച്ച സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
എക്‌സൈസ് മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത് നികുതി വകുപ്പ് അഡി. സെക്രട്ടറി ആശ തോമസാണ്. ശുപാര്‍ശകള്‍ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.
നാലംഗസമിതിയില്‍ എക്‌സൈസ് കമ്മീഷണര്‍(ഇസിആര്‍ബി), എക്‌സൈസ് ജോയിന്റ് കമ്മീഷണര്‍, ഡെപ്യട്ടി കമ്മീഷണര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.
അനുമതി നല്‍കാനുള്ള മാനദണ്ഡങ്ങള്‍, നിലവിലുള്ള നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി തയാറാക്കാനായിരുന്നു സമിതിക്ക് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം.
ഇതിനകം ലഭിച്ച അപേക്ഷകളും സമിതി പരിശോധിച്ചു.
https://www.facebook.com/Malayalivartha


























