Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുടിയന്മാര്‍ക്കൊരു സന്തോഷ വാര്‍ത്ത; നാളെമുതല്‍ മദ്യത്തിന് വിലക്കുറവ്; മദ്യത്തിന്റെ എക്‌സൈസ് തീരുവ നവംബര്‍ 30 കൂട്ടിയിരുന്നു ഇതിന്റെ കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് മദ്യത്തിന്റെ വില കുറയുന്നത്

30 NOVEMBER 2018 11:48 PM IST
മലയാളി വാര്‍ത്ത

മദ്യപാനികള്‍ക്ക് സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയാണ്. നാളെ മുതല്‍ മദ്യത്തിന് വില കുറയുന്നു. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പണം കണ്ടെത്തുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില കൂട്ടാന്‍ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. മദ്യത്തിന്റെ എക്‌സൈസ് തീരുവ നവംബര്‍ 30 വരെ അര ശതമാനം മുതല്‍ 3.5 ശതമാനം വരെ വര്‍ധിപ്പിച്ചിരുന്നു അതിന്റെ കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് മദ്യത്തിന്റെ വില കുറയുന്നത്. നാളെ ഒന്നാം തിയതി ആയതിനാല്‍ രണ്ടാം തിയതിമുതലാകും കുറഞ്ഞ നിരക്ക് നിലവില്‍ വരിക


കേരളത്തിലുണ്ടായ പ്രളയക്കെടുതി നേരിടുന്നതിനുള്ള പണം കണ്ടെത്തുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില കൂട്ടാന്‍ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് . മദ്യത്തിന്റെ എക്‌സൈസ് തീരുവ കൂട്ടിയിരുന്നത്. നവംബര്‍ 30 വരെ അര ശതമാനം മുതല്‍ 3.5 ശതമാനം വരെ വര്‍ധിപ്പിച്ചായിരുന്നു ആ നടപടി. എക്‌സൈസ് തീരുവ അര ശതമാനം കൂട്ടുന്നതോടെ വില്‍പന നികുതിയില്‍ ഒരു ശതമാനത്തിന്റെ വര്‍ധനയുണ്ടാകുമെന്നായിരുന്നു സര്‍ക്കാരിന്റെ കണക്കു കൂട്ടല്‍. ഇതിലൂടെ സര്‍ക്കാരിന് 230 കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിച്ചിരുന്നത്. ഏകദേശം പ്രതീക്ഷിച്ചത്ര വരുമാനം ഇതില്‍ നിന്ന് ലഭിച്ചു എന്നാണ് പ്രാധമിക കണക്കുകൂട്ടല്‍


ബവ്‌റിജസ് കോര്‍പറേഷനും കണ്‍സ്യൂമര്‍ഫെഡും വില്‍ക്കുന്ന സാധാരണ ഫുള്‍ ബോട്ടില്‍ മദ്യത്തിന്റെ വില്‍പന വില ഇതോടെ 20 രൂപ മുതല്‍ 60 രൂപ വരെ വര്‍ധിച്ചിരുന്നത്. എന്നാല്‍ ആ ഇനത്തില്‍ ഇനി വിലയില്‍ വലിയ വെത്യാസമുണ്ടാകും. എക്‌സൈസ് തീരുവയുടെ ഇരട്ടിയായിരുന്നു വില്‍പന നികുതി വര്‍ധന. ഇതും രണ്ടും ചേര്‍ന്ന വര്‍ധനയാണു നിലവിലുണ്ടായിരുന്നത് അതാണ് നാളെ മുതല്‍ നീക്കുക. 

ആറു സ്ലാബുകളായി തിരിച്ചാണ് തീരുവ കൂട്ടിയിരുന്നത്. 235 രൂപയ്ക്കും 250 രൂപയ്ക്കും ഇടയ്ക്കു വിലയുളള മദ്യത്തിന് വാങ്ങല്‍ ചെലവിന്റെ 21 ശതമാനമായി എക്‌സൈസ് തീരുവ കുറച്ചിട്ടുണ്ട്. ഈ വിഭാഗത്തിലുള്ള മദ്യത്തിന് 20 മുതല്‍ 25 രൂപ വരെ വിലക്കുറവുണ്ടാകും. 250 മുതല്‍ 300 രൂപ വരെ വിലയുള്ള ഇത് 24.5 ശതമാനമായിരുന്നു നിലവിലെ എക്‌സൈസ് തീരുവ. ഇപ്പോള്‍ 22.5 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. 300 മുതല്‍ 500 രൂപ വരെയുള്ള രണ്ടു സ്ലാബുകളിലും എക്്‌സൈസ് തീരുവയില്‍ രണ്ടു ശതമാനം വീതം വര്‍ധിപ്പിച്ചിരുന്നു. 500 മുതല്‍ 1000 രൂപ വരെയുള്ള മദ്യത്തിന്റെ എക്‌സൈസ് തീരുവ 27 ശതമാനത്തില്‍ നിന്ന്് 23.5 ആക്കി കുറയ്ക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (46 minutes ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (1 hour ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (1 hour ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (2 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (4 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (5 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (5 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (5 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (5 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (6 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (6 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (6 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (6 hours ago)

Malayali Vartha Recommends