മുല്ലപ്പെരിയാറിൽ കേരളത്തിനു പ്രതീക്ഷ ; ഡാം സുരക്ഷാ ബില് ലോക്സഭയിൽ

മുല്ലപെരിയാറിന്റെ സംരക്ഷണത്തിനായി പുതിയ അണക്കെട്ട് വേണമെന്ന കേരളത്തിന്റെ ആവശ്യത്തിന് ഊർജ്ജം പകർന്നു കൊണ്ട് ഡാം സുരക്ഷാ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു.
അണക്കെട്ടുകളുടെ സുരക്ഷിതത്വത്തിനും പരിപാലനത്തിനും ദേശീയ, സംസ്ഥാന തലങ്ങളില്‍ ഉന്നതതല അതോറിറ്റിയും സമിതിയും രൂപീകരിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ ജലവിഭവ സഹമന്ത്രി അര്‍ജുന്‍ സിങ് മേഘ്വാളാണ് അവതരിപ്പിച്ചത്. അണക്കെട്ടുകളുടെ ദുരന്തങ്ങള്‍ ഒഴിവാക്കുകയാണു പ്രധാന ലക്ഷ്യം.
കേന്ദ്ര ഡാം സുരക്ഷാ അതോറിറ്റിയുടെ ചുമതല അഡീഷണൽ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥനായിരിക്കും . കേന്ദ്ര ജല കമ്മിഷന്‍ മേധാവി കേന്ദ്ര ഡാം സുരക്ഷാ സമിതിക്കു നേതൃത്വം നല്‍കും. സംസ്ഥാന തല അതോറിറ്റിയും സമിതിയും കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ചാണ് പ്രവർത്തിക്കുക.
കഴിഞ്ഞ പ്രളയകാലത്ത് അതോറിറ്റിക്കെതിരെ ഗുരുതര ആരോപണങ്ങളുയര്‍ന്നിരുന്നു. അപകടാവസ്ഥയിലുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടു സ്വന്തം ചെലവില്‍ പുതുക്കിപ്പണിയാന്‍ കേരളം സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും തമിഴ്‌നാട് എതിര്‍ക്കുകയായിരുന്നു.അണക്കെട്ട് അപകടാവസ്ഥയിലാണെന്നു സുപ്രീം കോടതിയെ ബോധ്യപ്പെടുത്താനും സംസ്ഥാനത്തിനു കഴിഞ്ഞില്ല.
കേരളത്തിലേതടക്കം രാജ്യത്തെ 198 പ്രമുഖ അണക്കെട്ടുകളുടെ പരിപാലനത്തിനും സംരക്ഷണത്തിനും 3,466 കോടി രൂപയുടെ പുതുക്കിയ പദ്ധതി കേന്ദ്രം ഈയിടെ അംഗീകരിച്ചിരുന്നു. സുരക്ഷ, ജീവനും സ്വത്തിനും സംരക്ഷണം, നാശനഷ്ടങ്ങള്‍ക്കു പരിഹാരം തുടങ്ങിയവ ഉള്‍പ്പെട്ടതാണു പദ്ധതി.
https://www.facebook.com/Malayalivartha

























