Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ആരാധനയോടൊപ്പം ചൂഷണവും: പ്രകൃതിയും സ്ത്രീയും തമ്മിലുള്ള കയ്പ്പേറിയ സാദൃശ്യം വരച്ചുകാട്ടി കീർത്തിയുടെ കലാസൃഷ്ടി...

30 MARCH 2026 05:06 PM IST
മലയാളി വാര്‍ത്ത

കൊച്ചി-മുസിരിസ് ബിനാലെയ്ക്ക് സമാന്തരമായി മട്ടാഞ്ചേരി ഗാർഡൻ കൺവെൻഷൻ സെന്ററിൽ നടക്കുന്ന 'ഇടം' പ്രദർശനത്തിൽ കീർത്തി ആർ ഒരുക്കിയിട്ടുള്ള 'ദി ചേസ്ഡ്'എന്ന കഥാപ്രതിഷ്ഠ ശ്രദ്ധയാകർഷിക്കുന്നു. സ്ത്രീകളുടെ ഉന്നമനവും അവർ നേരിടുന്ന നിയന്ത്രണങ്ങളും തമ്മിലുള്ള വൈരുദ്ധ്യങ്ങൾ ചർച്ച ചെയ്യുന്നതാണ് ഈ കലാസൃഷ്ടി' ഉയരമുള്ള കോൺ ആകൃതിയിലുള്ള പീഠങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന സ്കൂൾ യൂണിഫോം ധരിച്ച പെൺകുട്ടിയുടെയും ഗൗൺ ധരിച്ച മുതിർന്ന സ്ത്രീയുടെയും ശിരസ്സില്ലാത്ത സെറാമിക് ശില്പങ്ങൾ കാഴ്ചക്കാരിൽ കൗതുകം ഉണർത്തും.

മറ്റൊരു നിരയിലായി പുസ്തകം വായിക്കുന്ന സ്ത്രീരൂപങ്ങളും ചിന്താകുലയായ പെൺകുട്ടിയും അടങ്ങുന്ന അഞ്ച് വലിയ ശില്പങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഫൈബർ, ടെറാക്കോട്ട, പേപ്പർ പൾപ്പ് തുടങ്ങിയ മാധ്യമങ്ങളിലൂടെ നിർമ്മിച്ച ഈ രൂപങ്ങൾ ഓരോ ഘട്ടത്തിലും സ്ത്രീകൾ അനുഭവിക്കേണ്ടി വരുന്ന പരിമിതികളെയും അടിച്ചേൽപ്പിക്കപ്പെടുന്ന ബാധ്യതകളെയും ഓർമ്മിപ്പിക്കുന്നു. സ്ത്രീയെ ഒരു വശത്ത് സംസ്കാരത്തിന്റെ ഭാഗമായി ഉന്നതങ്ങളിൽ പ്രതിഷ്ഠിക്കുമ്പോഴും മറുവശത്ത് അവൾക്ക് അർഹമായ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന വൈരുദ്ധ്യമാണ് കൂറ്റൻ പീഠങ്ങൾക്ക് മുകളിൽ സ്ഥാപിച്ച ചെറിയ ശില്പങ്ങളിലൂടെ കീർത്തി വ്യക്തമാക്കുന്നത്. പ്രകൃതിയെ ആരാധിക്കുകയും അതേസമയംതന്നെ ചൂഷണം ചെയ്യുകയും ചെയ്യുന്നതുപോലെയാണ് സമൂഹത്തിൽ സ്ത്രീയുടെ അവസ്ഥയെന്നും കീർത്തി പറഞ്ഞുവയ്ക്കുന്നുണ്ട്.

ഒരു അലമാരയ്ക്കുള്ളിൽ വച്ചിരിക്കുന്ന ചെറിയ ശില്പങ്ങൾ കലാകാരിയുടെ തന്നെ ജീവിതാനുഭവങ്ങളുടെ പരിച്ഛേദമാണ്. കഴിക്കാതെ മാറ്റിവെച്ച ദോശയും ചായയും, പുസ്തകങ്ങൾ, മരുന്നുകൾ എന്നിവയ്ക്കൊപ്പം ഇരിക്കുന്ന സ്ത്രീരൂപങ്ങൾ താൻ കടന്നുപോയ മാനസികവും വൈകാരികവുമായ പ്രതിസന്ധികളെ സൂചിപ്പിക്കുന്നുവെന്ന് തൃശൂർ ഗവൺമെന്റ് ഫൈൻ ആർട്സ് കോളേജിൽ നിന്ന് ബി.എഫ്.എ പൂർത്തിയാക്കിയ കീർത്തി പറഞ്ഞു. ബാല്യകാലത്തെ ദുരനുഭവങ്ങളിൽ നിന്നും വിവേചനങ്ങളിൽ നിന്നും മോചനം നേടാനുള്ള ഉപാധി കൂടിയാണ് കീർത്തിക്ക് കല.

പത്രവാർത്തകളിലെ അനീതികളെയും സാമൂഹിക തിന്മകളെയും കുറിച്ചുള്ള വാർത്തകൾ ശ്രദ്ധിക്കുന്ന കീർത്തി, ആ പഴയ പത്രങ്ങൾ ഉപയോഗിച്ചുണ്ടാക്കിയ പേപ്പർ പൾപ്പാണ് തന്റെ ശില്പങ്ങൾക്കായി ഉപയോഗിച്ചിരിക്കുന്നത്. സെറാമിക് പോലെ തന്നെ പെട്ടെന്ന് ഉടഞ്ഞുപോകാൻ സാധ്യതയുള്ളതും എന്നാൽ അതിജീവനത്തിന്റെ കരുത്തുള്ളതുമാണ് ഈ രൂപങ്ങളെന്ന് അവർ വിശദീകരിക്കുന്നു.

സമകാലിക സ്ത്രീപക്ഷ ചിന്തകളെയും ജീവിതാനുഭവങ്ങളെയും അതിസൂക്ഷ്മമായി സമീപിക്കുന്നതാണ് കീർത്തിയുടെ ശൈലിയെന്ന് ഇടം ക്യൂറേറ്റർ ഐശ്വര്യ സുരേഷ് അഭിപ്രായപ്പെട്ടു. തന്റെയും അമ്മയുടെയും കയ്പ്പേറിയ അനുഭവങ്ങളെ കലയിലൂടെ സർഗ്ഗാത്മകമായി ആവിഷ്കരിക്കുകയാണ് ഈ യുവകലാകാരി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (3 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (3 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (3 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (4 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (4 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (4 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (5 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (5 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (6 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (6 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (6 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (6 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (9 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (9 hours ago)

Malayali Vartha Recommends