സങ്കടക്കാഴ്ചയായി.. പാലോട് വൈദ്യുത ദീപാലങ്കാര വിളക്കുകൾ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

പാലോട് വൈദ്യുത ദീപാലങ്കാര വിളക്കുകൾ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. തിരുവനന്തപുരം പാങ്ങോട് പഴവിള സ്വദേശി സനു (33) വാണ് മരിച്ചത്. പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം സംഭവിച്ചത്. നന്ദിയോട് പച്ചക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി ദീപാലങ്കാര വിളക്കുകൾ സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്
. ക്ഷേത്ര കമ്മിറ്റിക്ക് പുറമെ, പ്രാദേശിക സംഘടനകളും ദീപാലങ്കാരങ്ങൾ നടത്താറുണ്ട്. ഇത്തരത്തിൽ പ്രാദേശികമായി ദീപാലങ്കാരങ്ങൾ ഒരുക്കുന്നതിനിടെയാണ് ഷോക്കേറ്റത്.ലൈറ്റ് സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് സനു തെറിച്ചു വീണു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ പാലോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha
























