Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമലയിൽ കയറാൻ വില്ലുവണ്ടിയിൽ യുവതികൾ ; ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പാക്കുക എന്ന ആവശ്യം ഉന്നയിച്ച്‌ പ്രതീകാത്മക വില്ലുവണ്ടി യാത്രയുമായി വനിതാ സംഘടനകള്‍ രംഗത്ത്

15 DECEMBER 2018 12:43 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പാക്കുക എന്ന ആവശ്യം ഉന്നയിച്ച്‌ പ്രതീകാത്മക വില്ലുവണ്ടി യാത്രയുമായി വനിതാ സംഘടനകള്‍. ശബരിമലയിൽ എല്ലാ പ്രായത്തിലുള്ളവർക്കും പ്രവേശനം സംബന്ധിച്ചുള്ള സുപ്രീം കോടതി വിധി നടപ്പാക്കുക, ശബരിമലയിലെ ബ്രാഹ്മണാധിപത്യം അവസാനിപ്പിച്ച് ആദിവാസികളുടെ വിശ്വാസ സ്വാതന്ത്ര്യവും, വനാവകാശവും സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന ‘സ്ത്രീകളുടെ വില്ലുവണ്ടി യാത്ര’ ഡിസംബർ 16ന് എറണാകുളം വഞ്ചി സ്‌ക്വയറിൽ നിന്നും ആരംഭിക്കും. എറണാകുളം ഹൈക്കോടതി ജങ്ഷനില്‍ നിന്ന് ആരംഭിക്കുന്ന യാത്രയില്‍ നൂറുകണക്കിന് സ്ത്രീകള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

യാത്രക്ക് മുന്നോടിയായി ഇന്ന് വൈകുന്നേരം മൂന്നിന് വഞ്ചി സ്‌ക്വയറില്‍ വില്ലുവണ്ടി യാത്ര പ്രഖ്യാപന സമ്മേളനം നടത്തും. പരിപാടിയുടെ സംഘാടകരായ അഡ്വ. ജെസിൻ, അഡ്വ.നന്ദിനി, രേഖാരാജ്, കുഞ്ഞമ്മ മൈക്കിൾ, മേരി ലിഡിയ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശബരിമലയിലെ ബ്രാഹ്മണ മേധാവിത്വം അവസാനിപ്പിച്ച്‌ ആദിവാസികളുടെ വിശ്വാസ സ്വാതന്ത്ര്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യവും വില്ലുവണ്ടിയാത്രയില്‍ ഉയര്‍ത്തുന്നുണ്ട്.

ഭരണഘടനാ നിർമ്മാണ അസ്സംബ്ലിയിൽ സ്ത്രീകളെ പ്രതിനിധീകരിച്ച ദാക്ഷായണി വേലായുധന്റെ മകൾ മീര വേലായുധനാണ് പരിപാടി ഉത്‌ഘാടനം ചെയ്യുക. ശബരിമലയിൽ നിന്നും തന്ത്രികൾ പടിയിറങ്ങണമെന്നും ആദിവാസികൾക്ക് മുൻപുണ്ടായിരുന്ന അവകാശങ്ങളും അധികാരങ്ങളും തിരികെ നൽകണമെന്നുമുള്ള മുദ്രാവാക്യം ഉയർത്തി, ആദിവാസി-ദളിത് വിഭാഗങ്ങൾക്ക് സ്ത്രീകളുടെ ഈ കൂട്ടായ്മ ഐക്യദാർഢ്യം പ്രഖ്യാപിക്കും. പ്രഖ്യാപന സമ്മേളനത്തിൽ ചിത്രരചന, സമരകവിതാ അവതരണം, തെരുവുനാടകം, പോസ്റ്റർ പ്രദർശനം എന്നിവ ഉണ്ടായിരിക്കും.

സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള വില്ലുവണ്ടി യാത്രകള്‍ 16ന് വൈകുന്നേരം മൂന്നിന് എരുമേലിയില്‍ ബഹുജന കണ്‍വെന്‍ഷനോടെ സമാപിക്കും. വഞ്ചി സ്‌ക്വയറില്‍ നിന്ന് ആരംഭിക്കുന്ന യാത്ര ഡോ. മീരാ വേലായുധന്‍ ഉദ്ഘാടനം ചെയ്യും. രേഖാരാജ്, പി.ഗീത, ഡോ.സജിത, ശീതള്‍ ശ്യാം, മാഗ്ലിന്‍ ഫിലോമിന തുടങ്ങിയവര്‍ പങ്കെടുക്കും.

സെപ്തംബർ 28 നാണ് ഏതു പ്രായത്തിലുള്ള സ്ത്രീകൾ‍ക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ചരിത്ര പ്രധാനമായ സുപ്രീംകോടതി വിധി വന്നത്. അഞ്ചംഗ ഭരണഘടനാ ‍ബെഞ്ചിലെ നാലു ജഡ്ജിമാർ ഒരേ അഭിപ്രായം കുറിച്ചപ്പോൾ ഏക വനിതാ ജഡ്ജിയായ ഇന്ദു മൽഹോത്ര വിധിയോട് വിയോജിച്ചു. ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്ര, ജഡ്ജിമാരായ റോഹിന്റൺ നരിമാൻ, എ.എം.ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരുൾപ്പെടുന്നതായിരുന്നു ബെഞ്ച്. ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷനാണ് വിഷയത്തിലെ പ്രധാന ഹർജിക്കാർ.

എന്നാൽ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ അനുമതി നൽകിയ സുപ്രീംകോടതി ഉത്തരവ് ഭക്തരുടെ എതിർപ്പിനെ തുടർന്ന് ഇതുവരെ നടപ്പിലായിട്ടില്ല. സർക്കാർ ഇക്കാര്യത്തിൽ സുപ്രീംകോടതിയുടെ തുടർ തീരുമാനം അറിയാൻ വേണ്ടി കാത്തിരിക്കുകയാണ്. ഇതോടെ നിലവിൽ ദർശനത്തിന് എത്തുന്ന യുവതികളെ പൊലീസുകാർ തന്നെ തിരിച്ചടയ്ക്കുന്ന അവസ്ഥയുണ്ട്.

ഇതിനിടയിൽ മലകയറാൻ ട്രാൻസ് ജെൻഡറുകൾ ഇന്ന് എത്തുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ട്രാ​ൻ​സ്ജെ​ൻ​ഡ​റു​ക​ളാ​യ ഏ​ഴ് പേ​രാണ് ശ​നി​യാ​ഴ്​​ച ശ​ബ​രി​മ​ല​യി​ലേ​ക്ക് പു​റ​പ്പെ​ടുന്നത് എന്നാണ് റിപ്പോർട്ട്. തൃ​ശൂ​ർ, എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഭ​ക്ത​രാ​യ ട്രാ​ൻ​സ്ജെ​ൻ​ഡ​റു​ക​ളാ​ണ് അ​യ്യ​പ്പ ദ​ർ​ശ​ന​ത്തി​നാ​യി ശ​ബ​രി​മ​ല​യി​ലേ​ക്ക് തി​രി​ക്കു​ന്ന​ത്. മാ​ല​യി​ട്ട് വ്ര​ത​മെ​ടു​ത്താ​ണ് ഇ​വ​ർ ദ​ർ​ശ​ന​ത്തി​നൊ​രു​ങ്ങു​ന്ന​ത്. ​ സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് ഇ​വ​ർ പ​ത്ത​നം​തി​ട്ട ക​ല​ക്ട​റെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. ക​ല​ക്​​ട​ർ സം​ര​ക്ഷ​ണം ഉ​റ​പ്പ് ന​ൽ​കി​യ​താ​യി ഇ​വ​രു​ടെ പ്ര​തി​നി​ധി മാധ്യമങ്ങളോട് പ​റ​ഞ്ഞു. സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത്​ ആ​രു​ടെ​യും പേ​ര് വെ​ളി​പ്പെ​ടു​ത്തി​ല്ലെ​ന്ന്​ ഇ​വ​ർ പ​റ​ഞ്ഞു. ഇ​ട​ത് അ​നു​കൂ​ലി​ക​ളാ​യ ട്രാ​ൻ​സ്ജെ​ൻ​ഡ​റു​ക​ളാ​ണ് ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​തെ​ന്നും ഇ​ത് ത​ട​യ​ണ​മെ​ന്നും സം​ഘ്​​പ​രി​വാ​ർ സം​ഘ​ട​ന​ക​ൾ പ്ര​ചാ​ര​ണം ന​ട​ത്തു​മ്പോ​ൾ ഇ​പ്പോ​ൾ ശാ​ന്ത​മാ​യ ശ​ബ​രി​മ​ല​യി​ൽ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്​​ടി​ക്കാ​ൻ മ​ന​പ്പൂ​ർ​വം സം​ഘ്​​പ​രി​വാ​ർ സം​ഘ​ങ്ങ​ൾ ത​ന്നെ​യാ​ണ് ട്രാ​ൻ​സ്ജെ​ൻ​ഡ​റു​ക​ളെ എ​ത്തി​ക്കു​ന്ന​തെ​ന്ന നി​ല​പാ​ടി​ലാ​ണ് സി.​പി.​എം പ​ക്ഷം. എ​ന്നാ​ൽ ഇ​ത്ത​രം വാ​ർ​ത്ത​ക​ളോ​ടൊ​ന്നും പ്ര​തി​ക​രി​ക്കാ​ൻ ഇ​വ​ർ ത​യാ​റാ​യി​ല്ല. പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്​​ടി​ക്കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്നും സ​മാ​ധാ​ന​പ​ര​മാ​യി ദ​ർ​ശ​നം ന​ട​ത്താ​ൻ സാ​ധി​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends